Saturday 28 March 2009

സത്യം ന്യായം നീതി

നാട്ടുക്കൂട്ടവും ഗ്രാമക്കോടതിയുമെല്ലാം തമിഴ്-ഉത്തരേന്ത്യൻ സിനിമകളി ല്‍ മാത്രമേ കാണാറുള്ളൂവെങ്കിലും കേരളത്തിലെ പല ഉൾനാടൻ ഗ്രാമങ്ങളിലും ഇതിന്റെ മിനിയേച്ച രൂപം കാണാം. പ്രത്യേകിച്ചു മലബാറി ല്‍.

ഞങ്ങൾ വക്കീലന്മാര്‍ ക്ക് ഈ മധ്യസ്ഥ ഗ്രാമസഭകൾ ഒരു വലിയ അന്നം മുടക്കി കളാണെങ്കിലും ഈ മധ്യസ്ഥ ക്കോടതികളില്‍ കീഴടങ്ങാതെ ചാടുന്ന കക്ഷികൾ ദുരഭിമാനികളും പണമെത്ര വലിച്ചെറിയാനും മടിക്കാത്തവരുമായിരിക്കും. മധ്യസ്ഥ സമിതിയെക്കൊണ്ടു പരിഹരിക്കാ‍നാവാത്ത പല കേസുകളും റഫർ ചെയ്തുകിട്ടുന്നതു വൻ കക്ഷികളും പണച്ചാക്കുകളുമായതിനാല്‍ വക്കീലന്മാര്‍ ഇതിനെ നിരുത്സാഹപ്പെടുത്താറില്ല. (കാശില്ലാത്ത കക്ഷികളില്‍ നിന്നു ഫീസു പിഴിയേണ്ടഗതികേടു ഫില്‍റ്റര്‍ ചെയ്തു കിട്ടുന്നതു ഇത്തരം ഗ്രാമ കോടതി ലളിലൂടെയാണെന്നതു ഞങ്ങളുടെ സുഖം. ഒരു വഴക്കോ വക്കാണമോ കോടതിയിലെത്തിക്കാതെ പരിഹരിക്കാൻ നിയുക്തരായ, അങ്ങനെ പ്രത്യേകിച്ചു തെരെഞ്ഞെടുത്തതൊന്നുമല്ലാത്ത എന്നാല്‍ പൊതുവായി അംഗീകരിക്കപ്പെട്ട ചില അംഗങ്ങൾ ചേര്‍ന്ന ഒരു കാരണവര്‍ സംഘം എല്ലാപ്രദേശത്തും കാണും. ഇരുമ്പുഴിയിലും ഇതുപോലെ കുറേ ആദരണീയരായ വ്യക്തിത്വങ്ങൾ ഉണ്ട്. അതില്‍ ഒരാളായിരുന്നു കുഞ്ഞീൻ മാസ്റ്റര്‍ . ഇരുമ്പുഴി മാപ്പിള യു.,പി.സ്കൂളിന്റെ ദീര്‍ഘകാല ഹെഡ്‌മാസ്റ്റര്‍ . സ്കൂളില്‍ നിന്നു റിട്ടയറായിട്ടും സ്കൂളിന്റെ ഒരു
മുറിയില്‍ ശിഷ്ട ജീവിതദിന രാത്രങ്ങൾ തള്ളി നീക്കിയ ഡഡിക്കേറ്റഡ് അധ്യാപകൻ.
രാപ്പകല്‍ ജനസേവനനിരതൻ.

അദ്ദേഹത്തിന്റെ കൂടെ പല കേസിലും പ്രീ-കോടതി സെറ്റില്‍മെന്റ് നടത്താൻ മധ്യസ്ഥത്തിനു സംസാരിക്കാൻ എനിക്കും അവസരം കിട്ടിയിട്ടുണ്ട്. ഒരു അപ്രന്റീസായി കൂടെ നടന്ന ആ കാലം എനിക്കൊരുപാടു അനുഭവങ്ങളുടെ പാഠംപ്രദാനം ചെയ്തു. ഒരു വിവാഹമോചനക്കേസിന്റെ മധ്യസ്ഥശ്രമത്തിലെ സുപ്രധാനമായ ചില അനുഭവങ്ങൾ ഓര്‍ക്കുന്നു.

പുരുഷന്റെ വീട്ടുകാരെയും സ്ത്രീയുടെ വീട്ടുകാരേയും കൂടെയിരുത്തി അധികനേരം മധ്യസ്ഥ വിഷയം ചര്‍ച്ച ചെയ്തിട്ടും ഞങ്ങള്‍ക്ക് ആ പ്രശ്നം ഒരുഒത്തുതീര്‍പിലെത്തിക്കാന്‍ കഴിഞ്ഞില്ല. (മാഷ് മരണ പ്പെടുന്നതിന്റെ
ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു അത്.) അവസാനം സംസാരം കയ്യാം കളിയിലേക്കു മാറും എന്ന് തോന്നിയപ്പോള്‍ മാഷിന്റെ അനാരോഗ്യ കാരണം പറഞ്ഞു എല്ലാവരോടും പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. നീതി തേടിയെത്തിയ പെൺവീട്ടുകാര്‍ പിന്നെയും ഏറെ സമയം മുറുമുറുത്ത്നിന്നെങ്കിലും
അവസാനം അവരേയും ഒരു വിധം സമാധാനിപ്പിച്ചു പറഞ്ഞയച്ചു.(അവരെങ്ങിനെ റുമുറുക്കാതിരിക്കും ..! ജനിച്ച കുഞ്ഞിന്റെ തന്ത കെട്ടിയവനല്ലെന്നു അവനും അവന്റെ വീട്ടുകാരും പറഞ്ഞാല്‍ എങ്ങനെ ഇരിക്കും!
എല്ലാവരും പിരിഞ്ഞ് പോയി. രംഗം ശാന്തമായപ്പോള്‍ മാഷ്
എന്നെ അടുത്ത് വിളിച്ചിരുത്തി ചോദിച്ചു.
“അല്ല സമദെ....നിനക്കെന്തു മനസ്സിലായി? നമ്മള്‍ ഇടപെട്ട കാര്യം ആയതിനാല്‍ എന്ത്പറയും?” ഞാന്‍
ഒരു ദീര്‍ഘശ്വാസംവിട്ടു .“എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല...!“
അന്നാണ്
ഒരു കാര്യത്തില്‍ മധ്യസ്ഥനായി ഇടപെട്ടാല്‍ തീരുമാനത്തില്‍ എത്തിക്കാന്‍ അറിഞ്ഞിരിക്കെണ്ട ചില കാര്യങ്ങള്‍ കുഞ്ഞീൻ മാഷു എനിക്കു പഠിപ്പിച്ചു
തന്നത്. അതില്‍ ഒന്നാണ് ഒരു ഇഷ്യൂ ചര്‍ച്ച ചെയ്യുമ്പോൾ ആദ്യം അതിലെ
സത്യം, ന്യായം, നീതി എന്നീ മൂന്നു കാര്യങ്ങള്‍ ആരുടെ ഭാഗത്താണു എന്നു നിരീക്ഷിക്കുക എന്നത്.
ആദ്യം സത്യത്തെ തിരിച്ചറിയുക. ഇരു കൂട്ടരില്‍
ആരാണ് സത്യം പറയുന്നത് എന്ന് നോക്കുക., ഇരു കൂട്ടരും സത്യം പറയുന്നില്ലെങ്കിലോ,
നമുക്ക് സ്വയം സത്യം തിരിച്ചറിയുമോ എന്നു ശ്രമിക്കാം. എന്നിട്ടും സംഗതി വഴങ്ങുന്നില്ലെങ്കില്‍ , പിന്നീട് ആരുടെ ഭാഗത്താണ് ന്യായം
എന്ന് നോക്കുക. ഇവിടെ തര്‍ക്കം പിത്രുതത്തെ ചൊല്ലിയുള്ളത് ആയതു കൊണ്ട് നമുക്ക് ന്യായം പറയാന്‍ പറ്റില്ല. അപ്പോഴാണ് നീതിയുടെ പ്രാധാന്യം വരുന്നത്. നീതി നിര്‍ണ്ണയിക്കണമെങ്കിൽ തെളിവുകൾ വേണം. പല തെളിവെടുപ്പുകളും സങ്കീര്‍ണ്ണവും ശാസ്ത്രീയവുമായതിനാല്‍ ഗ്രാമക്കോടതിയുടെ പരിധിയില്‍
വരില്ല.
അതിനാല്‍ ഇവിടെ ഈ കാര്യം നമ്മുക്ക് കോടതിക്ക് വിടാം. കോടതി തീരുമാനിക്കട്ടെ! എന്നു മാഷു തീരുമാനിച്ചു. ഈ കാര്യം ഇരുകൂട്ടരെയും അറിയിക്കുവാൻ മാഷ് എന്നെ ചുമതലപ്പെടുത്തി.പെൺ വീട്ടുകാര്‍ ഒട്ടും താമസിച്ചില്ല, ഭര്‍ത്താവിനേയും അവന്റെ ഉമ്മ, പെങ്ങള്‍ പെങ്ങളുടെ
ഭര്‍ത്താവു എന്നീ നാലു പേരെയുംപ്രതി ചേര്‍ത്ത് സ്ത്രീധന പീഢനത്തിന്നു
കേസു കൊടുത്തു. കൂടാതെ കുടുംബകോടതിയില്‍ അവള്‍ക്കും കുട്ടിക്കും മാസമാസം ഭര്‍ത്താവില്‍ നിന്നു ചിലവിനു കിട്ടാന്‍ ഭര്‍ത്താവിനെതിരെ
മറ്റൊരു കേസും. വയസായ ഉമ്മയെയും പെങ്ങളെയും അളിയനെയും ഒക്കെ കോടതി കേറിയപ്പോള്‍
ഇപ്പുറത്തും വാശികൂടി. ഗള്‍ഫിലായിരുന്ന ഭര്‍ത്താവു ഒരു തുണ്ട് പേപ്പറില്‍ മഹല്ല് ഖാസിക്ക് തലാക്ക്(വിവാഹ മോചനം) അയച്ചു
കൊടുത്തു. പെണ്ണ)വീട്ടുകാര്‍ അവരുടെ വക്കീലിനെകണ്ടു നിയമഉപദേശം
തേടി. തലാക്ക് പെണ്ണിനെ നേരിട്ട്അറീക്കണം എന്ന നിയമമായതിനാല്‍ അവരതിനെ ഗൌനിച്ചില്ല. സൌദിഅറേബ്യയില്‍ നിന്നുണ്ടോ ഭാര്യക്ക്‌
മടക്ക രസീതിയോടെ കത്തയക്കാന്‍ പറ്റുന്നു.
അവന്‍ ഉടന്‍ നാട്ടിലേക്കു
വിമാനം കയറി. വക്കീലിനെ ഏര്‍പാടാക്കി. അവളെ നിയമ പ്രകാരം
കാര്യം തീര്‍ത്തു. പെണ്ണ് വീടുക്കാര്‍ വിട്ടില്ല. വിവാഹമുക്തയായ മുസ്ലിം
വനിതാ സംരക്ഷണ നിയമപ്രകാരം അവള്‍ക്കു ഇദ്ദകാലചിലവും മത്താഹും
ലഭിക്കാന്‍ കേസ്സ് വേറെ കൊടുത്തു. കുട്ടി അവന്റെതല്ല എന്ന് നന്നായി വാദിക്കുന്നത് അവനെക്കാളേറെ അവന്റെ പെങ്ങളാണ്.

അവസാനം കുട്ടിയെയും അച്ഛനെയും D.N.A Test തിരുവനന്തപുരത്തേക്ക്
അയച്ചു. D.N.A ലാബില്‍ നിന്നു റിസള്‍ട്ട് വന്നു. കുട്ടി അവന്റേതുത്
തന്നെ..!.പിന്നെ പുകില് പറയണോ.? ഭര്‍ത്താവിന്റെ കൂട്ടര്‍കോടതിയുടെ
വെറുപ്പ്‌ കൂടി പിടിച്ചുപറ്റി എന്ന് ചുരുക്കം. കുട്ടിക്ക് പ്രായ പൂര്ത്തി ആകുന്നതു വരെ മാസം ആയിരം രൂപയും, ഭാര്യക്ക്‌ തലാഖ് വരെയുള്ള കാലഘട്ടത്തില്‍ മാസം മുവ്വായിരം രൂപയും കൂടാതെ വിവാഹമുക്തയായ മുസ്ലിംവനിതാ
എന്ന നിലയില്‍ ജീവനാംശം അഞ്ചുലക്ഷംരൂപയും നല്‍ കാൻ വിധിയായി. ഇത് കുടുംബ കോടതിയുടെ മാത്രം വിധി. ക്രിമിനല്‍ കോടതിയില്‍ അവനെയും
അവന്റെ വയസ്സായ ഉമ്മയേയും പെങ്ങളേയും അളിയനേയും പ്രതി ചേര്‍ത്ത കേസ്സ് വിധിയാവാന്‍ ബാക്കി നില്‍ക്കുന്നു. നാട്ടില്‍ ലീവിന് വന്ന അവനും പെങ്ങള്‍ക്കും തിരിച്ചു പോകാനോ ഗള്‍ഫിലുള്ള അളിയന് നാട്ടില്‍ വരാനോ കേസ്സിന്റെ നൂലാമാല കാരണം പറ്റുന്നില്ല. അവസാനം ഗതികേടിന്റെ
അധോഗതി തരണം ചെയ്യാനാവാതെ ആൺ വീട്ടുകാർ കോടതിക്കു പുറത്തു
കേസ്സു ഒത്തു തീര്‍പ്പാക്കുന്ന കാര്യം വക്കീലിനോട് കേണു പറഞ്ഞു രണ്ടു
ഭാഗത്തെ വക്കീലന്മാരും ചേര്‍ന്ന് വഴക്കു തീര്‍ത്തു.
(Out of court settlement)
ഒന്‍പതു ലക്ഷം രൂപയ്ക്കു.കുട്ടിക്ക് ഒന്നിച്ചു നല്‍ കാനും .മാസം തോറും കോടതി വഴി ആയിരംരൂപയും വിധിയായി.

ഈ വിധി വന്നപ്പോൾ അതു കാണാന്‍ കുഞ്ഞീന്‍ മാഷ ജീവി ചിരിപ്പില്ലയിരുന്നു. കുട്ടി അവന്റേതു തന്നെ എന്നും എല്ലാംകൂടി ഒരു രണ്ടു ലക്ഷം രൂപയ്ക്കുതീര്‍ക്കാം എന്നും മാഷ് ആവുന്നത്രേ ഭര്‍ത്താവിന്റെ കൂട്ടരോട് പലവട്ടംപറഞ്ഞു നോക്കിയതായിരുന്നു അവസാനം മാഷു സങ്കടത്തോടെ എന്നോടു പറഞ്ഞതാണ്.
“ഈ കേസു കോടതിയിലെത്തണം. ആ പാവം പെൺകുട്ടിക്കു നീതിയും,
ആണിന്റെ വീട്ടുകാര്‍ക്കു തക്ക ശിക്ഷയും കൊടുക്കാൻ നമ്മുടെ മധ്യസ്ഥത ഒരു തടസ്സമാവരുത്. “കണ്ടറിയാത്തവന്‍ കൊണ്ടറിയും.

അന്ന് ഞാന്‍ മാഷോട് ചോദിച്ചിരുന്നു... കുട്ടി അവന്റേതു തന്നെ എന്ന്തറപ്പിച്ചു പറയാന്‍ കാരണം.?? മാഷു സ്വത സിദ്ധമായ ഇളം ചിരിയോടെ പറഞ്ഞതിപ്പോഴും മനസ്സിലുണ്ട്. "സമദേ അതിനു ഡി. എൻ.എ. ടെസ്റ്റോ കുന്തമോ ഒന്നും വേണ്ട!" "ആ കുട്ടിയുടെ മുഖത്തേയ്ക്ക് ഒന്നു നോക്കിയാല്‍ പോരെ!" "ആ നേപ്പാളി മൂക്കും
കണ്ണും ആ കോദമ്പത്ര ചേലും കണ്ടാല്‍ ആര്‍ക്കാണറിയാത്തത്അതുഅവന്റെ കുട്ടി തന്നെ എന്നത് !"