Thursday, 27 May 2010

"മാജിക്" എന്ന കലയും, ഞാനും
ഈ ഫോട്ടോയില്‍ അടയാള പെടുത്തിയവരില്‍ നടുവില്‍ നില്‍ക്കുന്ന ആളാണ്‌ ഞാന്‍. എന്റെ വലതു ഭാഗത്ത് ഫോട്ടോയില്‍ അടയാള പെടുത്തിയ ഇരിക്കുന്ന ആളാണ്‌ പ്രസിദ്ധ ഹിപ്നോട്ടിസ്റ്റായ ജോണ്‍സന്‍ ഐരൂര്‍, എന്‍റെ ഇടതു ഭാഗത്ത് നില്കുന്നതില്‍ അടയാള പെടുത്തിയത് പ്രിദ്ധ മജീഷ്യന്‍ പ്രൊഫസര്‍,ആര്‍.ക്കെ. മലയാത്താണ്. ഫോട്ടോയില്‍ കാണുന്ന സ്ത്രീകളില്‍ എന്‍റെ തൊട്ടു വലതു ഭാഗത്ത് നില്‍ക്കുന്നത് നമ്മുടെ ബ്ലോഗിന്റെ ലോകത്ത് വളരെ പ്രശസ്ത്തനായതും, യുക്തിവാദി സംഘത്തിന്റെ നേതാവുമായ, ഇ.എ. ജബ്ബാര്‍ മാഷിന്റെ ഭാര്യ ഫൗസിയ ടീച്ചര്‍ (ഇപ്പോള്‍- കെ.എസ്.ടി.എ. മലപ്പുറം ജില്ലാ പ്രസിടണ്ട്). ജോണ്‍സന്‍ ഐരൂരിന്റെ തൊട്ടു ഇടതു ഭാഗത്ത് നില്കുന്നത് യുക്തിവാതി സംഘം നേതാവായ ആനക്കയം സൈതുമുഹമ്മദിന്റെ ഭാര്യയും, മഹിളാ അസ്സോസ്സി യേഷന്‍ മലപ്പുറം ഏരിയ കമ്മറ്റി മെമ്പറുമായ, സുഹറ എന്നിവരാണ്.

ഈ ഒരു ഫോട്ടോ വര്‍ഷങ്ങള്‍ക്കു മുമ്പ് ഏതോ ഒരു മീറ്റിങ്ങിനു ശേഷം ഒത്തു കൂടിയപ്പോള്‍ എടുത്തതാണ്. ഇത് എന്‍റെ കയ്യില്‍ നിന്ന് നഷ്ട്ടപെട്ടു എന്ന് കരുതിയിരുന്നു. ഇന്നലെയാണ് എന്‍റെ ലോ കോളേജിലെ പഴയ സര്‍ട്ടിഫിക്കറ്റുകള്‍ക്കിടയില്‍ നിന്ന് കിട്ടിയത്. ഉടനെ സ്കാന്‍ ചെയ്ത് സിസ്റ്റത്തില്‍ കേറ്റി വെച്ചു.

ഈ ഫോട്ടോ ബ്ലോഗില്‍ ഇടാനുള്ള കാരണം മറ്റൊന്നുമല്ല. ഹിപ്നോട്ടിസത്തിന്റെയും, മാജിക്കിന്റെയുമെല്ലാം ലോകത്ത് വളരെ പേരുകേട്ട ജോണ്‍സന്‍ ഐരൂരിന്റെയും, പ്രൊഫസര്‍. ആര്‍.ക്കെ. മലയത്തിന്റെയുമൊക്കെ കൂട്ട് കെട്ടാണ് എന്നെ ഹിപ്നോട്ടിസത്തിലെക്കും, മാജിക്കിലെക്കുമെല്ലാം കൂടുതല്‍ അടുപ്പിച്ചത്. പ്രൊഫസര്‍ ആര്‍ .ക്കെ.മലയത്തിന്റെ മാജിക് അല്‍പം നിങ്ങള്‍ക്ക് ഇവിടെ കാണാം.
വളരെ ചെറുപ്പകാലം തൊട്ടേ മാജിക് എന്ന കലയോട് എന്തന്നില്ലാത്ത അടുപ്പമായിരുന്നു. അക്കാലത്ത് മാജിക്ക് പഠിക്കാന്‍ ഏറെ പ്രചോദനം തന്നിരുന്നത് എന്‍റെ നാടുകാരനും, എന്‍റെ ഉപ്പയുടെ സുഹൃത്തുമായിരുന്ന വി.ക്കെ. കുഞ്ഞിമുഹമ്മദ് എന്ന ഒരു എന്‍ജിനിയര്‍ ആയിരുന്നു.അദ്ദേഹം ഞങ്ങളുടെ നാട്ടില്‍ അറിയപെടുന്നത് "എന്‍ജിനിയര്‍ കുഞ്ഞ " എന്ന പേരിലാണ്. അദ്ദേഹം ഒരു എന്‍ജിനിയര്‍ ആയിരുന്നെങ്കില്‍ കൂടി, മാജിക്കും, ഹിപ്നോട്ടിസവും അദ്ദേഹത്തിന് നല്ല വശമായിരുന്നു.

അക്കാലത്ത് പല വേദികളിലും മാജിക് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഒമ്പതാം പഞ്ചവത്സര പദ്ദതിയില്‍ കൊണ്ടുവന്ന ജനകീയാസൂത്രണ പദ്ധതി പ്രചരണാര്‍ത്ഥം
"ഒമ്പതാം പദ്ധതി ജനകീയ പദ്ധതി" എന്ന തലക്കെട്ടോടെ ,അരീക്കോട് പഞ്ചായത്ത്പോലെ നിരവധി പഞ്ചായത്തുകളില്‍ അവസരം ലഭിച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ മലപ്പുറത്ത്‌ അവതരിപ്പിച്ച ചില മാജിക് പ്രോഗ്രാമിന്റെ വീഡിയോ ഇവിടെ കാണാം...


വര്‍ഷങ്ങള്‍ക്കു ശേഷം ഉപരിപഠനത്തിനായി യൂറോപ്പില്‍ വന്നപ്പോഴും ഞാന്‍ മാജിക് എന്ന ആ കലാരൂപം കൈവിട്ടില്ല.അവസരം കിട്ടുമ്പോഴെല്ലാം ഇവിടെയും സായിപ്പിന്റെ മുന്നില്‍ ചില നമ്പറുകള്‍ ഞാന്‍ ഇറക്കാറുണ്ട്.

രണ്ടായിരത്തി എട്ടില്‍ ഇന്ഗ്ലണ്ടിലെ നോര്‍ത്താംട്ടനില്‍ ഒരു മലയാളീ അസ്സോസ്സിയേഷന്റെ പ്രോഗ്രാമിന് അവതരിപ്പിച്ചത് കാണാം.യൂറോപ്പില്‍ വന്നതിനു ശേഷമുള്ള എന്‍റെ "കന്നി" പ്രകടനമായിരുന്നു അത്. വലിയമോശം വന്നില്ല. ഒരു "കുരുത്തമുള്ള" വേദിയായിരുന്നു അത് . പിനീടങ്ങോട്ട്‌ വേദികള്‍ക്ക് പഞ്ഞ മുണ്ടായിരുന്നില്ല. പഠന വിഷയങ്ങളായ ക്രിമിനോളജിയും, സൈക്കോളജിയും, ഹിപ്നോട്ടിസവും, എല്ലാം നിരത്തി യൂറോപ്പില്‍ പല വേദികളിലായി ഇപ്പോള്‍ അവതരിപ്പിച്ചു വരുന്നു.

ഇതൊരു ഉപജീവന മാര്‍ഗ്ഗമായിട്ടല്ല. മറിച്ച് മത സൗഹാര്‍ദത്തിന് വേണ്ടിയും, ഭീകര വാദത്തെ തകര്‍ക്കാനും, പ്രതര്‍ശനത്തില്‍ ഉടനീളം ആ ആശയങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ട് ഈ ഒരു കലാരൂപം ലോകത്തിന്റെ മുന്നില്‍ ഞാന്‍ അവതരിപ്പിക്കുന്നു.ഇക്കഴിഞ്ഞ ഒന്‍പതാം തിയതി ലെണ്ടനില്‍ ഈസ്റ്റ്ഹാമില്‍, ലെണ്ടന്‍ മലയാളീ ബ്ലോഗേര്‍സിന്റെ ഒരു ഒത്തുകൂടല്‍ സംഘടിപ്പിച്ചിരുന്നു. ലെണ്ടനില്‍ മലയാള സിനിമകളൊക്കെ പ്രതര്ശിപ്പിക്കാറുള്ള വളരെ പ്രശസ്തമായ ബോളിയന്‍ തിയേറ്ററില്‍ വെച്ചായിരുന്നു സംഗതി. പത്തു പതിനഞ്ചു പേര് കാണുമെന്ന് ബ്ലോഗര്‍മാരായ പ്രതീപും, മുരളിചേട്ടനും പറഞ്ഞതനുസരിച്ച് ആ മീറ്റില്‍ അല്‍പം മാജിക് നമ്പറുകള്‍ ഇറക്കാം എന്ന് പ്ലാന്‍ ചെയ്ത് ഉപകരണങ്ങളൊക്കെ ഒരു ചെറിയ ബാഗില്‍ കേറ്റി അന്ന് അതി രാവിലെ തന്നെ ഞാനും യാത്രയായി. സുമാര്‍ മൂന്നു മണിക്കൂര്‍ യാത്രയുണ്ട്. അങ്ങെത്തുന്നത് വരെ മാജിക്കിന് വേണ്ട ഡയലോഗുകള്‍ മനസ്സില്‍ ഉരുവിട്ടായിരുന്നു യാത്ര.

അവിടെ എത്തി ബ്ലോഗര്‍മാര്‍ ഓരോരുത്തരായി വന്നു ചെര്‍ന്നു. ഞങ്ങള്‍ ഇതാ ഇത്ത്രെയും പേരായിരുന്നു ആ ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്തവര്‍.

എന്റമ്മോ... പന്തം പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപട എന്ന് പറഞ്ഞത് പോലെയായി. ഈ നില്കുന്നവരോന്നും ചില്ലറകാരല്ല കേട്ടോ. മാജിക്ക് കാണിച്ച് ഒന്ന് ഷൈന്‍ ചെയ്യാം എന്ന് കരുതിപോയ എനിക്ക് പറ്റിയ ഒരു അങ്കലാപ്പ്. ഞാന്‍ മാജിക്കിന്റെ ഒരു പുലി മടയിലാണ് എത്തിപെട്ടത് എന്ന് മുരളിചെട്ടനെ കണ്ടപ്പോള്‍ തന്നെ മനസ്സിലായി.

ഇതാണ് മുരളി ചേട്ടന്‍

ആളൊരു പുലിതന്നെ. ഞങ്ങളുടെ മജിക്കുകാരില്‍ നല്ല "മാജിക്കുകാരന്‍" എന്ന് അറിയപെടുന്നത് അയാള്‍ കയ്യടക്കത്തില്‍ വൈദഗ്ദ്ദ്യം നേടുമ്പോഴാണ്. മുരളിചെട്ടന്റെ രണ്ടുമൂന്നു നമ്പറുകള്‍ കണ്ടപ്പോഴേ ഇയാള്‍ ഇതിന്റെ "ഉസ്താതാണെന്ന് " മനസ്സിലായി. അദ്ദേഹം മാജിക്കിന്റെ ഒരു സൂക്ത ഗ്രന്ഥം എഴുതാന്‍ പോകുന്നുണ്ട് എന്നുകൂടി കേട്ടതോടെ ഞാന്‍ എന്‍റെ ചെപ്പടി വിദ്ദ്യയുടെ കാര്യം ആരോടും പറയാതെ, കൊണ്ട് വന്ന ബാഗ് പയ്യെ മേശക്കടിയിലേക്ക് കേറ്റിവെച്ചു. "ബിലാത്തിപട്ടണം" എന്ന തലകെട്ടോടെ യുള്ള മുരളിചേട്ടന്റെ ബ്ലോഗ്‌ ദാ ഇവിടെ പോയാല്‍ കാണാം.BILATHI PATTANAM

എന്‍റെ മാജിക്കിന്റെ കാര്യം എന്തായാലും വെള്ളത്തിലായി. ഇനി പഠന വിഷയമായ സൈക്കൊളജിയോ, ഹിപ്നോട്ടിസമോ ഒക്കെ എടുത്തിടാം എന്ന് നോക്കിയപ്പോഴാണ്
സ്നേഹത്തിറെ അപാര തലങ്ങളെ കുറിച്ചും, ഓഷോ രജനീഷിനെ കുറിച്ചും എല്ലാം രംഗം പോലും മറന്ന് സംസാരിക്കുന്ന മനോജിനെയും, പ്രതീപിനെയും കണ്ടത്. പണ്ട് പൂന സര്‍വ്വകലാ ശാലയില്‍ നിയമ വിദ്ദ്യാര്‍ത്തിയായിരിക്കുന്ന കാലത്ത് ഓഷോയുടെ ആശ്രമത്തില്‍ പോയ ഒരറിവ്‌ മാത്രമേ അയാളെ കുറിച്ച് എനിക്കുള്ളൂ.... പിന്നെ വായടക്കി പിടിച്ചു..... ഞാന്‍ മൗനിയായി. (മൗനം.......... ഭൂഷണം എന്നാണല്ലോ.)

ഇതാണ് മനോജും, പ്രദീപും
അങ്ങനെ ആണ്‍ പുലികളുടെ ഒരു വമ്പന്‍ ചര്‍ച്ച തന്നെയായിരുന്നു അവിടെ.

ഏതായാലും ഇവിടെ എല്ലാവരുടെയും വിശേഷങ്ങള്‍ അടുത്ത് തന്നെ ഞാന്‍ " ആഡു" ചെയ്യുന്നുണ്ട്.

പിന്നെ അവിടെ വന്ന പെണ്‍ ബ്ലോഗിമാരുടെ കാര്യം പറയേണ്ടല്ലോ. രണ്ടു പെണ്‍ പുലികളുണ്ട്ടായിരുന്നു. ദീപ്തിയും, സിയയും, എന്നെ കണ്ടപ്പോഴേ ഞാന്‍ ബ്ലോഗ്‌ മീറ്റിനു വന്നത് അവര്‍ക്ക് ഇഷ്ടമായിട്ടില്ലെന്നു എനിക്ക് മനസ്സിലായി.
ഇതാണ് ആ രണ്ടു പെണ്‍ പുലികള്‍ :-SIYA   ആന്‍ഡ്‌   DEEPTHI  

എന്‍റെ ഒരു നമ്പരും ചിലവാകില്ലെന്നു കണ്ട ഞാന്‍ പിന്നെ തിരിച്ചു പോകാനുള്ള ടിക്കറ്റിന്റെ സമയം നോക്കി. " ഹാവൂ "ഇനിയും രണ്ടു മൂന്നു മണിക്കൂറും കൂടിയുണ്ട്.

ഞാനെന്നഹങ്കാരമുള്ളത് നശിക്കുവാന്‍ ഞാനെന്നു തോന്നാതിരിക്കണം,
അധവാ തോന്നുകില്‍
"ഞാനില്ല" നീയൊന്നുമാത്രമാണെന്നറിവ്
ഞാനറിയുമായിവരിക
ശരണ മയ്യപ്പാ........

എന്ന് പതിനായിരോത്തോന്നു പ്രാവശ്ശ്യം മനസ്സില്‍ ഉരുവിട്ട്, പയ്യെ അവിടുന്ന് സ്ഥലം കാലിയാക്കി.........

( ഇത് എന്‍റെ വാക്കുകളല്ല കേട്ടോ, ദക്ഷിണാമൂര്‍ത്തിസര്‍ പറഞ്ഞത് ഇവിടെ കൊട്ട് ചെയ്തു എന്ന് മാത്രം. അദ്ദേഹത്തിന്‍റെ വരികള്‍ താഴെ കേള്‍ക്കാം.)

Thursday, 20 May 2010

റോഡപകടവും, കേരളവും

                     വര്‍ദ്ധിച്ച് വരുന്ന റോഡ്‌ അപകടങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിന്റെ മനസ്സ് തന്നെ മരവിപ്പിക്കുന്ന രൂപത്തിലായി തീര്‍ന്നിട്ടുണ്ട്. സമീപകാലത്തെ ഒരു ഔദ്യോഗിക കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹന അപകടങ്ങള്‍ നടക്കുന്നത് മഹാരാഷ്ട്ര കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് നമ്മുടെ കേരളമാണ്. ഒരു ദിവസത്തില്‍ ആവറേജ് ഒന്‍പതുപേര്‍ കേരളത്തില്‍ വാഹന അപകടത്തില്‍ മരണ  പെടുന്നുണ്ടെന്നാണ് കണക്ക്. നൂറ്റി അന്‍പതോളം പേര്‍ക്ക് ഓരോദിവസവും  വാഹന അപകടത്തില്‍  പരിക്ക് പറ്റുന്നുണ്ടത്രെ .ഇങ്ങനെ മരണ പെടുന്നവരിലും, അപകടം പറ്റുന്നതിലും ഏറ്റവും കൂടുതല്‍ യുവാക്കളാണ്എന്നുള്ളതാണ് സത്ത്യം.

                    ഇന്ത്യയിലെ  ശരാശരി കണക്കെടുത്താല്‍, കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്ക് ആറ് ലക്ഷത്തിലധികം പേര്‍ക്ക് അപകടം പറ്റിയതില്‍ വെച്ച് നോക്കിയാല്‍ ഓരോ അമ്പതു പേരിലും ഒരു കേരളക്കാരന്‍ എന്ന നിലയിലാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഓരോ വര്‍ഷത്തിലും അറുന്നൂറു കോടി രൂപയോളം കേരളത്തില്‍ വാഹനങ്ങള്‍ക്ക് വന്ന കേടുപപാടുകള്‍ക്ക് നഷ്ട്ടം  കണക്കാക്കുന്നു .

                  ഇത്തരത്തില്‍ കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ക്ക് കാരണങ്ങള്‍ പലതും നമുക്കൊരൊരുത്തര്‍ക്കും മുന്നോട്ടു വെക്കാനുണ്ടാകും..!!, റോഡുകളുലെ ശോചനീയാവസ്ഥ, വാഹനങ്ങളുടെ അമിത വേഗത. അശ്രദ്ധമായ വാഹനമോടിക്കല്‍..... ഇങ്ങനെ പലതും. എന്നാല്‍ ഇങ്ങനെ മുന്നോട്ടു വെക്കുന്ന ഓരോ കാരണങ്ങളും സൂക്ഷ്മമായി പരിശോധിച്ചാല്‍, സാങ്കേതികമായ കാരണങ്ങളോടൊപ്പംതന്നെ സാമൂഹികമായ കാരങ്ങളും  ഒരു പരിധിവരെ ഈ അപകടങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്.
  
             ശരിയാണ്, അമിത വേഗതയിലെ വാഹന മോടിക്കലും, ശ്രദ്ധ കുറവും, മദ്ദ്യപിച്ചു കൊണ്ടുള്ള വാഹനമോടിക്കലും എല്ലാം കേരളത്തിലെ വാഹന അപകടങ്ങളിലെ എണ്ണം കൂട്ടുന്നുണ്ട്. എന്നാല്‍ ഈ അപകടങ്ങള്‍ക്കെല്ലാം കാരണക്കാരായവരെ ശിക്ഷിക്കാന്‍ പര്ര്യാപ്തമായ നിയമ വ്യവസ്ഥ നമ്മുടെ നാട്ടില്‍ നിലവിലുണ്ടോ..?, ഉണ്ടെങ്കില്‍ അവ എത്രത്തോളം കാര്ര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

             ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും, മോട്ടോര്‍ വാഹന നിയമത്തിലെയും ഒട്ടു മിക്ക വകുപ്പുകളിലും പ്രതികള്‍ക്ക്(കുറ്റം ആരോപിക്ക പെട്ട വ്യക്ത്തിക്ക്) കോടതി മുംബ്ബാകെ കുറ്റസമ്മതം നടത്തി പിഴ അടച്ചു പോകാവുന്നതേയുള്ളൂ. ഈ ഒരു അവസ്ഥാവിശേഷം സംജാതമായത് ഈ സമീപ കാലത്താണ്. തൊണ്ണൂറ്റി അഞ്ച് കാലഘട്ടം വരെ ഇത് ഒരു പരിധിവരെ സാധ്യമായിരുന്നില്ല.  അമിത വേഗതയിലും, അസ്ശ്രദ്ധമായും , മനുഷ്യ ജീവന് അപകടം വരുത്തുന്ന രൂപത്തില്‍ വാഹനം ഓടിച്ചാല്‍ സിക്ഷിക്ക പെടാവുന്ന വകുപ്പാണ് ഐ. പി. സി.279  ആം വകുപ്പ്. ഈ വകുപ്പ് പ്രകാരം കുറ്റം ആരോപിതനായ ഒരാള്‍ക്ക്‌ ഇപ്പോള്‍ ആയിരം രൂപയില്‍ ഒതുങ്ങുന്ന ഒരു പിഴസംഖ്യ കോടതി മുമ്പാകെ വക്കീല്‍ മുഖേനയോ, അല്ലാതെ നേരിട്ടോ ഒടുക്കിയാല്‍ രക്ഷപെടാവുന്നതാണ്. പിഴ ഒടുക്കുക എന്ന് വെച്ചാല്‍, അവന്‍ ആ കുറ്റം ചെയ്തു എന്ന് സമ്മതിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ വന്നിട്ടും ഒരൊറ്റ പ്രതിയുടെയും ലൈസന്സ് റദ്ദു ചെയ്തതായി ഈ കാലം വരെ എന്റെ അറിവിലില്ല. അവന്റെ ലൈസന്സ് ആറ് മാസ കാലത്തേക്ക് റദ്ദുചെയ്യാന്‍ നിയമ വ്യവസ്ഥ  ഉണ്ടായിട്ടുകൂടി ഇങ്ങനെയാണ് നടന്നു വരുന്നത്.
    
                    ഇത്ര ലാഘവത്തോടെ ഇതിനെ മുന്‍കാലങ്ങളില്‍ കണ്ടിരുന്നില്ല എന്നതാണ് സത്ത്യം. അത് ഞാന്‍ തന്നെ മുന്പ് http://samadirumbuzhi.blogspot.com/2009/06/blog-post_09.html ഇവിടെ എഴുതിയിട്ടുണ്ട്.

                   ഇത് വളരെ നിസ്സാരമായ ഒരു കേസും അതിന്റെ വകുപ്പിനെ കുറിച്ചുമാണ്  ഞാന്‍ സൂചിപ്പിച്ചത്. എന്നാല്‍ ഇതിലും സിവിയറായി വാഹന അപകങ്ങളുമായി ബന്ധപെട്ട കേസുകളിലെ സ്ഥിതിയും മറിച്ചല്ല.  ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍(ഐ.പി.സി.) ഇതിനെക്കാളും അല്‍പ്പംകൂടി കടുപ്പം കൂടിയ വകുപ്പുകളാണ് 337 , 338 എന്നീ വകുപ്പുകള്‍. വകുപ്പുകള്‍ എധാക്രമം വായിക്കുന്നത് ഇങ്ങനെയാണ്...


                 IPC.337    Whoever causes  hurt to any person to doing any act so rashly or negligently as to endanger human life, or the personal safety of others, shall be punished with imprisonment of either description for a term which may extent to six months, or with fine which may extent to  five hundred  rupees, or with bot.

                    IPC. 338    Whoever causes grievous  hurt to any person to doing any act so rashly or negligently as to endanger human life, or the personal safety of others, shall be punished with imprisonment of either description for a term which may extent to tow years , or with fine which may extent to one thousand rupees, or with bot.                  മേല്‍  പറഞ്ഞ പ്രകാരം ഒരാള്‍ അമിത വേകതയിലും, അശ്രദ്ധമായും വാഹനം ഓടിക്കുക വഴി ഒരാള്‍ക്ക്‌ പരിക്കുകള്‍ പറ്റിയാലുള്ള വകുപ്പും, അവയുടെ ശിക്ഷകളുമാണ് ഇവ.വാഹനാപകടത്തില്‍ പെട്ട് ഒരാള്‍ മൃത പ്രായാനായി കിടന്നാലും IPC. 279,337,338 ... എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ ചാര്‍ജ്ജെടുക്കുന്നത്. ഇവിടെയും പ്രതിയാക്കപെട്ട ആള്‍ക്ക് കോടതി മുമ്പാകെ പിഴ ഒടുക്കി രക്ഷപെടാവുന്നതെയുള്ളൂ. ഇവിടെ  പിഴ അടച്ച് പ്രതി പോയ കാരര്യം  പരിക്ക് പറ്റിയ ആള്‍ അറിയുന്നുപോലുമില്ല.

                   ഈ വകുപ്പുകളുമായി ബന്ധപെട്ട് കോടതികളുടെ വ്യത്ത്യസ്ഥ നിലപാടുകളില്‍  എന്റെ ഒരു കൂട്ടുകാരന് മുന്‍പ് നേരിടേണ്ടി വന്ന ഒരു അവസ്ഥയെപറ്റി ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്.... .http://samadirumbuzhi.blogspot.com/2009/03/blog-post_5113.html

                 മോട്ടോര്‍ വാഹന നിയമത്തിലും ഇതിനു സമാനമായ വകുപ്പുകള്‍ നിലവിലുണ്ട് . ആ വകുപ്പുകളിലെ അവസ്ഥയും ഏതാണ്ടൊക്കെ ഇതേപോലെ തന്നെയാണ്.. അല്പമെങ്കിലും ഗൗരവത്തോടെ കോടതികളും പോലീസും നോക്കി കാണണമെങ്കില്‍ അപകടത്തില്‍ ആള് മരിക്കുകതന്നെ ചെയ്യണം. അങ്ങനെ മരിച്ചാല്‍ പ്രതിക്കെതിരെ ചേര്‍ക്കുന്ന വകുപ്പാണ്  IPC 304 (A).
വകുപ്പ് വായിക്കുന്നത് ഇങ്ങനെയാണ്....

                  Whoever causes the death of any person by doing any rash or negligent act not amounting to culpable homicide, shall be punished with imprisonment of either description for a term which may extend to two years, or with fine, or with both.

                 ഇവിടെ ഒരുഭാഗത്ത് വാഹനമോടിച്ച  പ്രതിയും, മറുഭാഗത്ത് ഇന്ത്യന്‍ പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു നല്‍കുന്ന സ്റ്റേയ്റ്റുമാണ് നീതിപീOത്തിന്റെ  മുമ്പാകെ നില്‍ക്കുന്നത് . ഇവിടെ അറബു രാജ്യങ്ങളിലെപോലെ മരിച്ചവന്റെ ബന്ധുക്കള്‍ക്ക് "മോചനദ്രവ്വ്യം "നല്‍കിയാല്‍ രക്ഷപ്പെടാന്‍ പറ്റില്ല. കാരണം രാജ്ജ്യം നമ്മുടെ സംരക്ഷണ ചുമതല ഏറ്റെടുത്തു കഴിഞ്ഞു. അത് ഭരണഘടനയിലൂടെ  നമുക്ക് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.

                    ഇവിടെയാണ് ഞാന്‍ നേരത്തെ പറഞ്ഞ സാമൂഹികമായ അവസ്ഥയുടെ ഇടപെടല്‍ വരുന്നത്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടന്നു വരുന്ന ഒരു അവസ്ഥ എന്താണെന്ന് ചോദിച്ചാല്‍...... " മരിച്ചു പോകേണ്ടവന്‍ ഏതായാലും മരിച്ചുപോയി, അത് അവന്റെ വിധി, അതിനിപ്പോ ഇനി  ആ പാവം ഡ്രൈവറെ കുടുക്കിയിട്ടെന്താ കാരര്യം.
ഇന്ഷോറന്‍സു കമ്പനിയില്‍ നിന്ന് എന്തങ്കിലും കിട്ടാനുള്ളവഴി നോക്കുക എന്നല്ലാതെ.......!!"" എന്നാണ് ഓരോ മലയാളിയും ചിന്തിക്കുന്നത്. അവിടുന്നങ്ങോട്ട് മരിച്ചവന്റെ ബന്ധുക്കളെയും, കേസ്സിലെ സാക്ഷികളെയും കോടതി മുമ്പാകെ മൊഴി മാറ്റി പറയിപ്പിക്കാനുള്ള തിരക്കായി. പ്രതി ഭാഗം വക്കീലിനും, സ്റ്റേയ്റ്റിനെ പ്രതിനിധീകരിക്കുന്ന പ്രോസിക്കൂട്ടര്‍ക്കും, എന്തിനേറെ സത്ത്യപ്രസ്താവന നടത്തി കോടതിയില്‍  കൂട്ടില്‍ കേറി നില്‍ക്കുന്ന സാക്ഷിക്കും, ബഹുമാനപെട്ട കോടതിക്കും അവിടെ മൊഴി മാറ്റി പറയുകയാണെന്നറിയാം. മനുഷ്യജീവന് വില കല്പ്പിക്കാത്തെ എല്ലാവരും ഒത്തൊരുമിച്ച് കൊണ്ടുള്ള ഒരു നാടകം അവിടെ കോടതി മുമ്പാകെ അരങ്ങേറുന്നു.

                ഇപ്പോഴത്തെ മലപ്പുറം ജോയിന്റ് ആര്‍. ട്ടി. ഓ. ഒരു  അഭിമുഖത്തില്‍ പറഞ്ഞപോലെ.( അദ്ദേഹത്തിന്‍റെ അഭിമുഖം ഇവിടെ പോയാല്‍ കേള്‍ക്കാം http://www.youtube.com/watch?v=-LPe1MKM348. ) വളരെ ചെറിയ കുട്ടികള്‍ ചെയ്യുന്ന കുറ്റങ്ങളുടെ ലാഖവത്തോടെ യാണ് ഓരോ മലയാളിയും ഇതിനെ നോക്കി കാണുന്നത്. അതിന്‌ നമുക്ക് ഒരു ന്യായീകരണവുമുണ്ട്...... " വണ്ടിയിടിക്കലും, അപകടവുമൊക്കെ സാധാരണയല്ലേ."

               ഈ ഒരു നോക്കികാണല്‍ നമ്മുടെ മനസ്സില്‍ നിന്ന് മാറ്റാത്തിടത്തോളം കാലം അപകട നിരക്ക് കുറയുമെന്ന് എനിക്ക് തോന്നുന്നില്ല.  മുന്‍പേ പറഞ്ഞ സാങ്കേതിക പശ്ചാത്തലം മാറ്റി മറിച്ചാല്‍ കൂടി.........

                കഴിഞ്ഞ വര്‍ഷം ഇതേ ദിവസം എന്റെ വീടിന്റെ തൊട്ടടുത്ത സ്ഥലമായ മേലെ മുണ്ട്പറംബ് എന്ന സ്ഥലത്ത് വെച്ച് എന്റെ അനിയന്‍ "അനീസ്‌ ബാബു" അവന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വരുന്ന ഒരു ബസ്സുമായി കൂട്ടിയിടിച്ച്‌, സംഭവ സ്ഥലത്ത് വെച്ച് തന്നെ അവന്‍ അതി ദാരുണമായി കൊല്ലപെട്ടു. ഇന്നേക്ക് ഒരു വര്‍ഷം തികഞ്ഞു.
IVIDE ഇവിടെ ഞാന്‍ അവനെകുറിച്ച് എഴുതിയിട്ടുണ്ട്.അനീസ് ബാബു.

               അകാലത്തില്‍ പൊലിഞ്ഞുപോയ എന്റെ കൊച്ചനിയന്റെ ഒരുപിടി നല്ല ഓര്‍മ്മകളുമായി അവന്റെ സ്വന്തം വൈകാക്ക ........