Thursday, 27 May 2010

"മാജിക്" എന്ന കലയും, ഞാനും
ഈ ഫോട്ടോയില്‍ അടയാള പെടുത്തിയവരില്‍ നടുവില്‍ നില്‍ക്കുന്ന ആളാണ്‌ ഞാന്‍. എന്റെ വലതു ഭാഗത്ത് ഫോട്ടോയില്‍ അടയാള പെടുത്തിയ ഇരിക്കുന്ന ആളാണ്‌ പ്രസിദ്ധ ഹിപ്നോട്ടിസ്റ്റായ ജോണ്‍സന്‍ ഐരൂര്‍, എന്‍റെ ഇടതു ഭാഗത്ത് നില്കുന്നതില്‍ അടയാള പെടുത്തിയത് പ്രിദ്ധ മജീഷ്യന്‍ പ്രൊഫസര്‍,ആര്‍.ക്കെ. മലയാത്താണ്. ഫോട്ടോയില്‍ കാണുന്ന സ്ത്രീകളില്‍ എന്‍റെ തൊട്ടു വലതു ഭാഗത്ത് നില്‍ക്കുന്നത് നമ്മുടെ ബ്ലോഗിന്റെ ലോകത്ത് വളരെ പ്രശസ്ത്തനായതും, യുക്തിവാദി സംഘത്തിന്റെ നേതാവുമായ, ഇ.എ. ജബ്ബാര്‍ മാഷിന്റെ ഭാര്യ ഫൗസിയ ടീച്ചര്‍ (ഇപ്പോള്‍- കെ.എസ്.ടി.എ. മലപ്പുറം ജില്ലാ പ്രസിടണ്ട്). ജോണ്‍സന്‍ ഐരൂരിന്റെ തൊട്ടു ഇടതു ഭാഗത്ത് നില്കുന്നത് യുക്തിവാതി സംഘം നേതാവായ ആനക്കയം സൈതുമുഹമ്മദിന്റെ ഭാര്യയും, മഹിളാ അസ്സോസ്സി യേഷന്‍ മലപ്പുറം ഏരിയ കമ്മറ്റി മെമ്പറുമായ, സുഹറ എന്നിവരാണ്.

ഈ ഒരു ഫോട്ടോ വര്‍ഷങ്ങള്‍ക്കു മുമ്പ് ഏതോ ഒരു മീറ്റിങ്ങിനു ശേഷം ഒത്തു കൂടിയപ്പോള്‍ എടുത്തതാണ്. ഇത് എന്‍റെ കയ്യില്‍ നിന്ന് നഷ്ട്ടപെട്ടു എന്ന് കരുതിയിരുന്നു. ഇന്നലെയാണ് എന്‍റെ ലോ കോളേജിലെ പഴയ സര്‍ട്ടിഫിക്കറ്റുകള്‍ക്കിടയില്‍ നിന്ന് കിട്ടിയത്. ഉടനെ സ്കാന്‍ ചെയ്ത് സിസ്റ്റത്തില്‍ കേറ്റി വെച്ചു.

ഈ ഫോട്ടോ ബ്ലോഗില്‍ ഇടാനുള്ള കാരണം മറ്റൊന്നുമല്ല. ഹിപ്നോട്ടിസത്തിന്റെയും, മാജിക്കിന്റെയുമെല്ലാം ലോകത്ത് വളരെ പേരുകേട്ട ജോണ്‍സന്‍ ഐരൂരിന്റെയും, പ്രൊഫസര്‍. ആര്‍.ക്കെ. മലയത്തിന്റെയുമൊക്കെ കൂട്ട് കെട്ടാണ് എന്നെ ഹിപ്നോട്ടിസത്തിലെക്കും, മാജിക്കിലെക്കുമെല്ലാം കൂടുതല്‍ അടുപ്പിച്ചത്. പ്രൊഫസര്‍ ആര്‍ .ക്കെ.മലയത്തിന്റെ മാജിക് അല്‍പം നിങ്ങള്‍ക്ക് ഇവിടെ കാണാം.


video

വളരെ ചെറുപ്പകാലം തൊട്ടേ മാജിക് എന്ന കലയോട് എന്തന്നില്ലാത്ത അടുപ്പമായിരുന്നു. അക്കാലത്ത് മാജിക്ക് പഠിക്കാന്‍ ഏറെ പ്രചോദനം തന്നിരുന്നത് എന്‍റെ നാടുകാരനും, എന്‍റെ ഉപ്പയുടെ സുഹൃത്തുമായിരുന്ന വി.ക്കെ. കുഞ്ഞിമുഹമ്മദ് എന്ന ഒരു എന്‍ജിനിയര്‍ ആയിരുന്നു.അദ്ദേഹം ഞങ്ങളുടെ നാട്ടില്‍ അറിയപെടുന്നത് "എന്‍ജിനിയര്‍ കുഞ്ഞ " എന്ന പേരിലാണ്. അദ്ദേഹം ഒരു എന്‍ജിനിയര്‍ ആയിരുന്നെങ്കില്‍ കൂടി, മാജിക്കും, ഹിപ്നോട്ടിസവും അദ്ദേഹത്തിന് നല്ല വശമായിരുന്നു.

അക്കാലത്ത് പല വേദികളിലും മാജിക് അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഒമ്പതാം പഞ്ചവത്സര പദ്ദതിയില്‍ കൊണ്ടുവന്ന ജനകീയാസൂത്രണ പദ്ധതി പ്രചരണാര്‍ത്ഥം
"ഒമ്പതാം പദ്ധതി ജനകീയ പദ്ധതി" എന്ന തലക്കെട്ടോടെ ,അരീക്കോട് പഞ്ചായത്ത്പോലെ നിരവധി പഞ്ചായത്തുകളില്‍ അവസരം ലഭിച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ മലപ്പുറത്ത്‌ അവതരിപ്പിച്ച ചില മാജിക് പ്രോഗ്രാമിന്റെ വീഡിയോ ഇവിടെ കാണാം...


video

video

വര്‍ഷങ്ങള്‍ക്കു ശേഷം ഉപരിപഠനത്തിനായി യൂറോപ്പില്‍ വന്നപ്പോഴും ഞാന്‍ മാജിക് എന്ന ആ കലാരൂപം കൈവിട്ടില്ല.അവസരം കിട്ടുമ്പോഴെല്ലാം ഇവിടെയും സായിപ്പിന്റെ മുന്നില്‍ ചില നമ്പറുകള്‍ ഞാന്‍ ഇറക്കാറുണ്ട്.

രണ്ടായിരത്തി എട്ടില്‍ ഇന്ഗ്ലണ്ടിലെ നോര്‍ത്താംട്ടനില്‍ ഒരു മലയാളീ അസ്സോസ്സിയേഷന്റെ പ്രോഗ്രാമിന് അവതരിപ്പിച്ചത് കാണാം.

video

യൂറോപ്പില്‍ വന്നതിനു ശേഷമുള്ള എന്‍റെ "കന്നി" പ്രകടനമായിരുന്നു അത്. വലിയമോശം വന്നില്ല. ഒരു "കുരുത്തമുള്ള" വേദിയായിരുന്നു അത് . പിനീടങ്ങോട്ട്‌ വേദികള്‍ക്ക് പഞ്ഞ മുണ്ടായിരുന്നില്ല. പഠന വിഷയങ്ങളായ ക്രിമിനോളജിയും, സൈക്കോളജിയും, ഹിപ്നോട്ടിസവും, എല്ലാം നിരത്തി യൂറോപ്പില്‍ പല വേദികളിലായി ഇപ്പോള്‍ അവതരിപ്പിച്ചു വരുന്നു.

ഇതൊരു ഉപജീവന മാര്‍ഗ്ഗമായിട്ടല്ല. മറിച്ച് മത സൗഹാര്‍ദത്തിന് വേണ്ടിയും, ഭീകര വാദത്തെ തകര്‍ക്കാനും, പ്രതര്‍ശനത്തില്‍ ഉടനീളം ആ ആശയങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ട് ഈ ഒരു കലാരൂപം ലോകത്തിന്റെ മുന്നില്‍ ഞാന്‍ അവതരിപ്പിക്കുന്നു.ഇക്കഴിഞ്ഞ ഒന്‍പതാം തിയതി ലെണ്ടനില്‍ ഈസ്റ്റ്ഹാമില്‍, ലെണ്ടന്‍ മലയാളീ ബ്ലോഗേര്‍സിന്റെ ഒരു ഒത്തുകൂടല്‍ സംഘടിപ്പിച്ചിരുന്നു. ലെണ്ടനില്‍ മലയാള സിനിമകളൊക്കെ പ്രതര്ശിപ്പിക്കാറുള്ള വളരെ പ്രശസ്തമായ ബോളിയന്‍ തിയേറ്ററില്‍ വെച്ചായിരുന്നു സംഗതി. പത്തു പതിനഞ്ചു പേര് കാണുമെന്ന് ബ്ലോഗര്‍മാരായ പ്രതീപും, മുരളിചേട്ടനും പറഞ്ഞതനുസരിച്ച് ആ മീറ്റില്‍ അല്‍പം മാജിക് നമ്പറുകള്‍ ഇറക്കാം എന്ന് പ്ലാന്‍ ചെയ്ത് ഉപകരണങ്ങളൊക്കെ ഒരു ചെറിയ ബാഗില്‍ കേറ്റി അന്ന് അതി രാവിലെ തന്നെ ഞാനും യാത്രയായി. സുമാര്‍ മൂന്നു മണിക്കൂര്‍ യാത്രയുണ്ട്. അങ്ങെത്തുന്നത് വരെ മാജിക്കിന് വേണ്ട ഡയലോഗുകള്‍ മനസ്സില്‍ ഉരുവിട്ടായിരുന്നു യാത്ര.

അവിടെ എത്തി ബ്ലോഗര്‍മാര്‍ ഓരോരുത്തരായി വന്നു ചെര്‍ന്നു. ഞങ്ങള്‍ ഇതാ ഇത്ത്രെയും പേരായിരുന്നു ആ ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്തവര്‍.

എന്റമ്മോ... പന്തം പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപട എന്ന് പറഞ്ഞത് പോലെയായി. ഈ നില്കുന്നവരോന്നും ചില്ലറകാരല്ല കേട്ടോ. മാജിക്ക് കാണിച്ച് ഒന്ന് ഷൈന്‍ ചെയ്യാം എന്ന് കരുതിപോയ എനിക്ക് പറ്റിയ ഒരു അങ്കലാപ്പ്. ഞാന്‍ മാജിക്കിന്റെ ഒരു പുലി മടയിലാണ് എത്തിപെട്ടത് എന്ന് മുരളിചെട്ടനെ കണ്ടപ്പോള്‍ തന്നെ മനസ്സിലായി.

ഇതാണ് മുരളി ചേട്ടന്‍

ആളൊരു പുലിതന്നെ. ഞങ്ങളുടെ മജിക്കുകാരില്‍ നല്ല "മാജിക്കുകാരന്‍" എന്ന് അറിയപെടുന്നത് അയാള്‍ കയ്യടക്കത്തില്‍ വൈദഗ്ദ്ദ്യം നേടുമ്പോഴാണ്. മുരളിചെട്ടന്റെ രണ്ടുമൂന്നു നമ്പറുകള്‍ കണ്ടപ്പോഴേ ഇയാള്‍ ഇതിന്റെ "ഉസ്താതാണെന്ന് " മനസ്സിലായി. അദ്ദേഹം മാജിക്കിന്റെ ഒരു സൂക്ത ഗ്രന്ഥം എഴുതാന്‍ പോകുന്നുണ്ട് എന്നുകൂടി കേട്ടതോടെ ഞാന്‍ എന്‍റെ ചെപ്പടി വിദ്ദ്യയുടെ കാര്യം ആരോടും പറയാതെ, കൊണ്ട് വന്ന ബാഗ് പയ്യെ മേശക്കടിയിലേക്ക് കേറ്റിവെച്ചു. "ബിലാത്തിപട്ടണം" എന്ന തലകെട്ടോടെ യുള്ള മുരളിചേട്ടന്റെ ബ്ലോഗ്‌ ദാ ഇവിടെ പോയാല്‍ കാണാം.BILATHI PATTANAM

എന്‍റെ മാജിക്കിന്റെ കാര്യം എന്തായാലും വെള്ളത്തിലായി. ഇനി പഠന വിഷയമായ സൈക്കൊളജിയോ, ഹിപ്നോട്ടിസമോ ഒക്കെ എടുത്തിടാം എന്ന് നോക്കിയപ്പോഴാണ്
സ്നേഹത്തിറെ അപാര തലങ്ങളെ കുറിച്ചും, ഓഷോ രജനീഷിനെ കുറിച്ചും എല്ലാം രംഗം പോലും മറന്ന് സംസാരിക്കുന്ന മനോജിനെയും, പ്രതീപിനെയും കണ്ടത്. പണ്ട് പൂന സര്‍വ്വകലാ ശാലയില്‍ നിയമ വിദ്ദ്യാര്‍ത്തിയായിരിക്കുന്ന കാലത്ത് ഓഷോയുടെ ആശ്രമത്തില്‍ പോയ ഒരറിവ്‌ മാത്രമേ അയാളെ കുറിച്ച് എനിക്കുള്ളൂ.... പിന്നെ വായടക്കി പിടിച്ചു..... ഞാന്‍ മൗനിയായി. (മൗനം.......... ഭൂഷണം എന്നാണല്ലോ.)

ഇതാണ് മനോജും, പ്രദീപും
അങ്ങനെ ആണ്‍ പുലികളുടെ ഒരു വമ്പന്‍ ചര്‍ച്ച തന്നെയായിരുന്നു അവിടെ.

ഏതായാലും ഇവിടെ എല്ലാവരുടെയും വിശേഷങ്ങള്‍ അടുത്ത് തന്നെ ഞാന്‍ " ആഡു" ചെയ്യുന്നുണ്ട്.

പിന്നെ അവിടെ വന്ന പെണ്‍ ബ്ലോഗിമാരുടെ കാര്യം പറയേണ്ടല്ലോ. രണ്ടു പെണ്‍ പുലികളുണ്ട്ടായിരുന്നു. ദീപ്തിയും, സിയയും, എന്നെ കണ്ടപ്പോഴേ ഞാന്‍ ബ്ലോഗ്‌ മീറ്റിനു വന്നത് അവര്‍ക്ക് ഇഷ്ടമായിട്ടില്ലെന്നു എനിക്ക് മനസ്സിലായി.
ഇതാണ് ആ രണ്ടു പെണ്‍ പുലികള്‍ :-SIYA   ആന്‍ഡ്‌   DEEPTHI  

എന്‍റെ ഒരു നമ്പരും ചിലവാകില്ലെന്നു കണ്ട ഞാന്‍ പിന്നെ തിരിച്ചു പോകാനുള്ള ടിക്കറ്റിന്റെ സമയം നോക്കി. " ഹാവൂ "ഇനിയും രണ്ടു മൂന്നു മണിക്കൂറും കൂടിയുണ്ട്.

ഞാനെന്നഹങ്കാരമുള്ളത് നശിക്കുവാന്‍ ഞാനെന്നു തോന്നാതിരിക്കണം,
അധവാ തോന്നുകില്‍
"ഞാനില്ല" നീയൊന്നുമാത്രമാണെന്നറിവ്
ഞാനറിയുമായിവരിക
ശരണ മയ്യപ്പാ........

എന്ന് പതിനായിരോത്തോന്നു പ്രാവശ്ശ്യം മനസ്സില്‍ ഉരുവിട്ട്, പയ്യെ അവിടുന്ന് സ്ഥലം കാലിയാക്കി.........

( ഇത് എന്‍റെ വാക്കുകളല്ല കേട്ടോ, ദക്ഷിണാമൂര്‍ത്തിസര്‍ പറഞ്ഞത് ഇവിടെ കൊട്ട് ചെയ്തു എന്ന് മാത്രം. അദ്ദേഹത്തിന്‍റെ വരികള്‍ താഴെ കേള്‍ക്കാം.)

video

20 comments:

ഹംസ said...

മാജിക് കണ്ടു . നന്ദി.!

ഒരു നുറുങ്ങ് said...

“ഇതൊരു ഉപജീവന മാര്‍ഗ്ഗ മായിട്ടല്ല. മറിച്ച് മത സൗഹാര്‍ദത്തിന് വേണ്ടിയും, ഭീകര വാദത്തെ തകര്‍ക്കാനും, പ്രതര്‍ശനത്തില്‍ ഉടനീളം ആ ആശയങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ട് ഈ ഒരു കലാരൂപം ലോകത്തിന്റെ മുന്നില്‍ ഞാന്‍ അവതരിപ്പിക്കുന്നു”

ഈ ഒരു മനസ്സിന് എന്‍റെ “സല്യൂട്ട് ”

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

നിറകുടം തുളുമ്പില്ലാ എന്നുകേട്ടിട്ടുണ്ട്...
ഇപ്പോൾ കണ്ടു - ഭായി തന്നെ !

വായന,എഴുത്ത്,പ്രസംഗം,രാഷ്ട്രീയം,ഹിപ്നോട്ടിസം,മാജിക്,നിയമം,ക്രിമിനോളജി,സൈക്കോളജി,ബ്ലോഗ്ഗ്,..,...,അങ്ങിനെ തൊട്ടതെല്ലാം പൊന്നാക്കി,
തനി സകലകലാഭല്ലഭനായി വാഴുന്ന ഞങ്ങളുടെ സമദ് ഭായിയാണ് ഇത് പറയുന്നത് ....
മാജിക്കവതരണ വീഡിയോ കളെല്ലാം അസ്സലായി..ഈ എഴുത്തും.
എന്നെ പൊക്കിയത് ഒരു വല്ലാത്ത അധിക പ്രസംഗമായി കേട്ടൊ...ഭായി

പ്രദീപ്‌ said...

ഇക്ക ഇന്ന് മുരളിച്ചേട്ടന്റെ എസ് എം എസ് ഉണ്ടായിരുന്നു , സമദ് ഇക്ക പുതിയ ഒരു പോസ്ടിട്ടിട്ടുണ്ട് പോയി വായിക്കു എന്ന് പറഞ്ഞു .
ഹും , ഇങ്ങേരു മാജിക്‌ കൂടി കാണിക്കാത്ത കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ , കിട്ടിയ സമയം കൊണ്ട് മലബാര്‍ ചരിത്രം മുഴുവന്‍ പറഞ്ഞു , അവിടെ പണ്ടെങ്ങാണ്ട് വന്ന സായിപ്പ് പുഴയില്‍ തല കുത്തി മറിഞ്ഞപ്പം പാറയില്‍ തലയിടിച്ചു ചത്ത കാര്യവും ഒക്കെ പറഞ്ഞ് ഞങ്ങളെ കൊല്ലാക്കൊല ചെയ്തത് പോരായിരിക്കും ....... ഹ ഹ ഹ .
ആശാനെ ആദ്യത്തെ ഭാഗം വളരയധികം ചിന്തിപ്പിച്ചു . നമ്മുക്ക് ഉടനെ അടുത്ത ബ്ലോഗ്‌ മീറ്റ്‌ വെക്കണം . ചില വന്‍ സംവാദങ്ങള്‍ നടത്താന്‍ ഉണ്ട് . :):)
വേണ്ടേ ??
ഞാനെന്നഹങ്കാരമുള്ളത് നശിക്കുവാന്‍ ഞാനെന്നു തോന്നാതിരിക്കണം,
അധവാ തോന്നുകില്‍
"ഞാനില്ല" നീയൊന്നുമാത്രമാണെന്നറിവ്
ഞാനറിയുമായിവരിക
ശരണ മയ്യപ്പാ........
ഇത് എനിക്കിട്ടു താങ്ങിയത് അല്ലല്ലോ ?? ഹ ഹ ഹ .
പിന്നെ ഇത് എഴുതിയ ഈ മുസല്‍മാനെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നു .............. ജയ്‌ ഹിന്ദ്‌ .

sreenadhan said...

നല്ല ഹൃദ്യമായ വിവരണം, സ്വയം കൊച്ചാക്കുന്നതിൽ ഒരു ശ്രീനിവാസൻ സ്പർശം. ഇരമ്പി. ആനന്ദ ചിന്മയ, ഹരേ ഗോപികാരമണ, ഞാനെന്നഭാവമതു തോന്നായ് വരേണമിഹ തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി തോന്നേണമേ, വരദ, നാരായണായ നമ! (ഹരിനാമകീർത്തനം)

maithreyi said...

നിയമം, സൈക്കോളജി, മാജിക്ക് ഇതൊക്കെ തമ്മില്‍ ബന്ധമുണ്ടോ?ഈ ബ്ലോഗര്‍മാരെയൊക്കെ അറിയാം.

SAMAD IRUMBUZHI said...

ഹംസേ.. സന്ദര്‍ശനത്തിന് വളരെയധികം നന്ദിയുണ്ട്. വീണ്ടും കാണാം.

ഹാറൂണ്‍.... സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും നന്ദിയുണ്ട്. പിന്നെ താങ്കളുടെ പേര്‍സണല്‍ മെയില്‍ കിട്ടി. മുന്ഗണനാ ക്രമത്തില്‍ പരികണിക്കുന്നുണ്ട്.

മുരളിച്ചേട്ടാ... ഇനി ഒരു ഒത്തുകൂടല്‍ ഉണ്ടായാല്‍ കൂടുതല്‍ ബ്ലോഗര്‍മാരെ നമുക്ക് പ്രതീക്ഷിക്കാം. പിന്നെ താങ്കളെ പൊക്കിയതല്ല... ഉള്ളത് പറഞ്ഞു എന്ന് മാത്രം.

സീ ക്കെ said...
This comment has been removed by the author.
SAMAD IRUMBUZHI said...

പ്രദീപേ..... തോളത്തു പൊടിയുണ്ടല്ലോ എന്ന് കേട്ടാല്‍ താങ്കള്‍ തോള് തുടക്കുന്നത് എന്തിനാണ്. കുമ്പളം കട്ടവനല്ലേ തോള് തുടക്കേണ്ടതൊള്ളൂ....എന്തായാലും അത് ഞാന്‍ ഒരു സ്വയം വിമര്‍ശനത്തിന്റെ ഭാഗമായി ദക്ഷിണാമൂര്‍ത്തി സാറിന്റെ വാക്കുകള്‍ മനസ്സില്‍ ഉരുവിട്ടെന്നെയുള്ളൂ. താങ്കള്‍ക്കെതിരെയുള്ള ഒളിയംബല്ല.

ഒരു സ്നേഹ സംവാദത്തിനു ഉടനെ തന്നെ നമ്മുക്ക് വേതിയോരുക്കണം.... അപ്പോള്‍ നമുക്ക് സംവാദങ്ങളുടെ അങ്കതട്ടില്‍ വെച്ച് കാണാം. സംവാദ ദൈവങ്ങളാണേ.. ബ്ലോഗ്‌ മുത്തപ്പനാ ണേ.. ഇത് സത്ത്യം, ഇത് സത്ത്യം.. ഇത് സത്ത്യം .......... ഹ..ഹ...ഹ..

SAMAD IRUMBUZHI said...

പ്രദീപിനു വേണ്ടി ദക്ഷിണാമൂര്‍ത്തി സാറിനെന്‍റെ വീഡിയോ അതിന്റെ താഴെ പുതിയതായി ചേര്‍ത്തിട്ടുണ്ട്.

SAMAD IRUMBUZHI said...

ശ്രീനാഥന്‍......
"ആനന്ദ ചിന്മയ, ഹരേ ഗോപികാരമണ, ഞാനെന്നഭാവമതു തോന്നായ് വരേണമിഹ തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി തോന്നേണമേ, വരദ, നാരായണായ നമ!"
എന്ന ഹരിനാമ കീര്‍ത്തനo പരിചയപെടുത്തിയതില്‍ സന്തോഷം.....

താങ്കളുടെ ബ്ലോഗു വഴി ആദ്യമായിട്ടാണ്.... തുടര്‍ന്നും വരാം..... ഇവിടെ വന്നതിന് വളരെ നന്നിയുണ്ട്.

SAMAD IRUMBUZHI said...
This comment has been removed by the author.
SAMAD IRUMBUZHI said...

Maithreyi:-
രസതന്ത്രവും,ഊര്‍ജ്ജതന്ത്രവും, കൈവേകതയും,കയ്യടക്കവും, എല്ലാം ചേര്‍ന്നുകൊണ്ടുള്ള ഒരു കലാ രൂപമാണ് മാജിക്ക്. അത് വെറും "കല" എന്ന് പറയുന്നത് ശരിയല്ല, മറിച്ച് അത്ഭുതങ്ങളുടെ കല എന്ന് പറയുന്നതായിരിക്കും കുറച്ചുകൂടി ശരി.

കലാകാരന് വിഷയങ്ങളില്‍ അതിര്‍വരമ്പുകളില്ല എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. ഈ സമീപകാലത്ത് കേരള ഹൈകോടതിയുടെ ചീഫ് ജെസ്റ്റിസ് ഹൈകൊടതിയിലെ ഒരു വേദിയില്‍ മാജിക് അവതരിപ്പിച്ചത് ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

താങ്കളുടെ ഇതു വഴിയുള്ള യാത്രയില്‍ നന്ദിയുണ്ട്..... താങ്കളുടെ എഴുത്തുകള്‍ ആദ്യമായാണ്‌ കാണുന്നത്, വീണ്ടും കാണാം.....

($nOwf@ll) said...

അപ്പോ ഇതൊക്കെയാണ് പരിപാടി, അല്ലെ..?

SAMAD IRUMBUZHI said...

ഹലോ ....എന്റെ "മഞ്ഞു വീഴ്ചയേ"......($nOwf@ll)
ഒന്ന് ഊതിയതാണോ...?, ഒരു കാറ്റ് ഇതിലെ വന്നത്പോലെ തോന്നി. സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും നന്ദിയുണ്ട്. വീണ്ടും കാണാം.

ശാന്ത കാവുമ്പായി said...

ഹായ്..എന്താ പറയേണ്ടത്‌.സര്‍വകലാവല്ലഭന്‍ ആണല്ലേ?

SAMAD IRUMBUZHI said...

ശാന്ത ടീച്ചറുടെ ബ്ലോഗു വായിച്ചതില്‍ എന്നെ പഴയകാല ഓര്‍മകളിലെത്തിച്ചു. കമന്റെഴുതി പോസ്റ്റു ചെയ്തിട്ടുണ്ട്...

ടീച്ചറുടെ സന്ദര്‍ശനത്തിനും, കമന്റിനും നന്ദിയുണ്ട്

sm sadique said...

വക്കീലാശന്റെ ചെപ്പടിവിദ്യ(കൺകെട്ട്) കൊള്ളാം.

siya said...

പോസ്റ്റ്‌ നേരത്തെ വായിച്ചിരുന്നു ..ഒരു നീണ്ട യാത്രയില്‍ ആയിരുന്നു .അത് കൊണ്ട് കമന്റ്‌ ചെയ്യാന്‍ സാധിച്ചില്ല ...ഇന്ന് കമന്റ്‌ ചെയ്യാന്‍ നോക്കിയപോള്‍ ഫോട്ടോ ഒക്കെ പോയോ?സാരമില്ല ..എന്തായാലും ഇത്ര വലിയ മാജിക്‌ കാരന്‍ അവിടെ ഒളിച്ചു ഇരുന്നത് ആണ് അതിശയം!! .ആ തൊപ്പിയും വച്ച് വന്ന ബ്ലോഗര്‍ ,സൈക്കൊളജി , ഹിപ്നോട്ടിസമോ എല്ലാം ആയി അടുത്ത ബ്ലോഗ്‌ മീറ്റ്‌ നമുക്ക് അടിപൊളി ആക്കണം .എന്നെയും ഒരു ബ്ലോഗില്‍ കൂടി പരിചയ പെടുതിയത്തില്‍ നന്ദി ..

SAMAD IRUMBUZHI said...

സാദിഖേ.....
ചെപ്പടി വിദ്ദ്യ കൊണ്ടല്ലേ ഈ ഭൂലോകരുടെ ഇടയില്‍ പിടിച്ചു നില്‍ക്കുന്നത്. അതുംകൂടി ഇല്ലായിരുന്നെങ്കില്‍ എന്‍റെ കാര്യം എടുക്കാനില്ല.

പിന്നെ സാദിഖിനോട്‌ പേഴ്സണലായി.. വിരോധമില്ലെങ്കില്‍ താങ്കളുടെ ഫോണ്‍ നമ്പര്‍ എന്‍റെ മെയിലില്‍ അയക്കാമോ....?(samadirumbuzhi@gmail.com)


സിയാ...
സന്ദര്‍ശനത്തിനും,കമന്‍റിനും വളരെ നന്ദിയുണ്ട്. ഷാമിയെയും, സിയയെയും അടുത്ത മീറ്റില്‍ കാണാമെന്നു പ്രതീക്ഷിക്കുന്നു.