ഇന്ത്യയിലെ ശരാശരി കണക്കെടുത്താല്‍, കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്ക് ആറ് ലക്ഷത്തിലധികം പേര്‍ക്ക് അപകടം പറ്റിയതില്‍ വെച്ച് നോക്കിയാല്‍ ഓരോ അമ്പതു പേരിലും ഒരു കേരളക്കാരന്‍ എന്ന നിലയിലാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഓരോ വര്‍ഷത്തിലും അറുന്നൂറു കോടി രൂപയോളം കേരളത്തില്‍ വാഹനങ്ങള്‍ക്ക് വന്ന കേടുപപാടുകള്‍ക്ക് നഷ്ട്ടം കണക്കാക്കുന്നു .
ഇത്തരത്തില്‍ കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ക്ക് കാരണങ്ങള്‍ പലതും നമുക്കൊരൊരുത്തര്‍ക്കും മുന്നോട്ടു വെക്കാനുണ്ടാകും..!!, റോഡുകളുലെ ശോചനീയാവസ്ഥ, വാഹനങ്ങളുടെ അമിത വേഗത. അശ്രദ്ധമായ വാഹനമോടിക്കല്‍..... ഇങ്ങനെ പലതും. എന്നാല്‍ ഇങ്ങനെ മുന്നോട്ടു വെക്കുന്ന ഓരോ കാരണങ്ങളും സൂക്ഷ്മമായി പരിശോധിച്ചാല്‍, സാങ്കേതികമായ കാരണങ്ങളോടൊപ്പംതന്നെ സാമൂഹികമായ കാരങ്ങളും ഒരു പരിധിവരെ ഈ അപകടങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്.
ശരിയാണ്, അമിത വേഗതയിലെ വാഹന മോടിക്കലും, ശ്രദ്ധ കുറവും, മദ്ദ്യപിച്ചു കൊണ്ടുള്ള വാഹനമോടിക്കലും എല്ലാം കേരളത്തിലെ വാഹന അപകടങ്ങളിലെ എണ്ണം കൂട്ടുന്നുണ്ട്. എന്നാല്‍ ഈ അപകടങ്ങള്‍ക്കെല്ലാം കാരണക്കാരായവരെ ശിക്ഷിക്കാന്‍ പര്ര്യാപ്തമായ നിയമ വ്യവസ്ഥ നമ്മുടെ നാട്ടില്‍ നിലവിലുണ്ടോ..?, ഉണ്ടെങ്കില്‍ അവ എത്രത്തോളം കാര്ര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും, മോട്ടോര്‍ വാഹന നിയമത്തിലെയും ഒട്ടു മിക്ക വകുപ്പുകളിലും പ്രതികള്‍ക്ക്(കുറ്റം ആരോപിക്ക പെട്ട വ്യക്ത്തിക്ക്) കോടതി മുംബ്ബാകെ കുറ്റസമ്മതം നടത്തി പിഴ അടച്ചു പോകാവുന്നതേയുള്ളൂ. ഈ ഒരു അവസ്ഥാവിശേഷം സംജാതമായത് ഈ സമീപ കാലത്താണ്. തൊണ്ണൂറ്റി അഞ്ച് കാലഘട്ടം വരെ ഇത് ഒരു പരിധിവരെ സാധ്യമായിരുന്നില്ല. അമിത വേഗതയിലും, അസ്ശ്രദ്ധമായും , മനുഷ്യ ജീവന് അപകടം വരുത്തുന്ന രൂപത്തില്‍ വാഹനം ഓടിച്ചാല്‍ സിക്ഷിക്ക പെടാവുന്ന വകുപ്പാണ് ഐ. പി. സി.279 ആം വകുപ്പ്. ഈ വകുപ്പ് പ്രകാരം കുറ്റം ആരോപിതനായ ഒരാള്‍ക്ക് ഇപ്പോള്‍ ആയിരം രൂപയില്‍ ഒതുങ്ങുന്ന ഒരു പിഴസംഖ്യ കോടതി മുമ്പാകെ വക്കീല്‍ മുഖേനയോ, അല്ലാതെ നേരിട്ടോ ഒടുക്കിയാല്‍ രക്ഷപെടാവുന്നതാണ്. പിഴ ഒടുക്കുക എന്ന് വെച്ചാല്‍, അവന്‍ ആ കുറ്റം ചെയ്തു എന്ന് സമ്മതിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ വന്നിട്ടും ഒരൊറ്റ പ്രതിയുടെയും ലൈസന്സ് റദ്ദു ചെയ്തതായി ഈ കാലം വരെ എന്റെ അറിവിലില്ല. അവന്റെ ലൈസന്സ് ആറ് മാസ കാലത്തേക്ക് റദ്ദുചെയ്യാന്‍ നിയമ വ്യവസ്ഥ ഉണ്ടായിട്ടുകൂടി ഇങ്ങനെയാണ് നടന്നു വരുന്നത്.
ഇത്ര ലാഘവത്തോടെ ഇതിനെ മുന്‍കാലങ്ങളില്‍ കണ്ടിരുന്നില്ല എന്നതാണ് സത്ത്യം. അത് ഞാന്‍ തന്നെ മുന്പ് http://samadirumbuzhi.blogspot.com/2009/06/blog-post_09.html ഇവിടെ എഴുതിയിട്ടുണ്ട്.
ഇത് വളരെ നിസ്സാരമായ ഒരു കേസും അതിന്റെ വകുപ്പിനെ കുറിച്ചുമാണ് ഞാന്‍ സൂചിപ്പിച്ചത്. എന്നാല്‍ ഇതിലും സിവിയറായി വാഹന അപകങ്ങളുമായി ബന്ധപെട്ട കേസുകളിലെ സ്ഥിതിയും മറിച്ചല്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍(ഐ.പി.സി.) ഇതിനെക്കാളും അല്‍പ്പംകൂടി കടുപ്പം കൂടിയ വകുപ്പുകളാണ് 337 , 338 എന്നീ വകുപ്പുകള്‍. വകുപ്പുകള്‍ എധാക്രമം വായിക്കുന്നത് ഇങ്ങനെയാണ്...
IPC.337 Whoever causes hurt to any person to doing any act so rashly or negligently as to endanger human life, or the personal safety of others, shall be punished with imprisonment of either description for a term which may extent to six months, or with fine which may extent to five hundred rupees, or with bot.
IPC. 338 Whoever causes grievous hurt to any person to doing any act so rashly or negligently as to endanger human life, or the personal safety of others, shall be punished with imprisonment of either description for a term which may extent to tow years , or with fine which may extent to one thousand rupees, or with bot.
മേല്‍ പറഞ്ഞ പ്രകാരം ഒരാള്‍ അമിത വേകതയിലും, അശ്രദ്ധമായും വാഹനം ഓടിക്കുക വഴി ഒരാള്‍ക്ക് പരിക്കുകള്‍ പറ്റിയാലുള്ള വകുപ്പും, അവയുടെ ശിക്ഷകളുമാണ് ഇവ.വാഹനാപകടത്തില്‍ പെട്ട് ഒരാള്‍ മൃത പ്രായാനായി കിടന്നാലും IPC. 279,337,338 ... എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ ചാര്‍ജ്ജെടുക്കുന്നത്. ഇവിടെയും പ്രതിയാക്കപെട്ട ആള്‍ക്ക് കോടതി മുമ്പാകെ പിഴ ഒടുക്കി രക്ഷപെടാവുന്നതെയുള്ളൂ. ഇവിടെ പിഴ അടച്ച് പ്രതി പോയ കാരര്യം പരിക്ക് പറ്റിയ ആള്‍ അറിയുന്നുപോലുമില്ല. |
മോട്ടോര്‍ വാഹന നിയമത്തിലും ഇതിനു സമാനമായ വകുപ്പുകള്‍ നിലവിലുണ്ട് . ആ വകുപ്പുകളിലെ അവസ്ഥയും ഏതാണ്ടൊക്കെ ഇതേപോലെ തന്നെയാണ്.. അല്പമെങ്കിലും ഗൗരവത്തോടെ കോടതികളും പോലീസും നോക്കി കാണണമെങ്കില്‍ അപകടത്തില്‍ ആള് മരിക്കുകതന്നെ ചെയ്യണം. അങ്ങനെ മരിച്ചാല്‍ പ്രതിക്കെതിരെ ചേര്‍ക്കുന്ന വകുപ്പാണ് IPC 304 (A).
വകുപ്പ് വായിക്കുന്നത് ഇങ്ങനെയാണ്....
Whoever causes the death of any person by doing any rash or negligent act not amounting to culpable homicide, shall be punished with imprisonment of either description for a term which may extend to two years, or with fine, or with both.
ഇവിടെ ഒരുഭാഗത്ത് വാഹനമോടിച്ച പ്രതിയും, മറുഭാഗത്ത് ഇന്ത്യന്‍ പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു നല്‍കുന്ന സ്റ്റേയ്റ്റുമാണ് നീതിപീOത്തിന്റെ മുമ്പാകെ നില്‍ക്കുന്നത് . ഇവിടെ അറബു രാജ്യങ്ങളിലെപോലെ മരിച്ചവന്റെ ബന്ധുക്കള്‍ക്ക് "മോചനദ്രവ്വ്യം "നല്‍കിയാല്‍ രക്ഷപ്പെടാന്‍ പറ്റില്ല. കാരണം രാജ്ജ്യം നമ്മുടെ സംരക്ഷണ ചുമതല ഏറ്റെടുത്തു കഴിഞ്ഞു. അത് ഭരണഘടനയിലൂടെ നമുക്ക് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇവിടെയാണ് ഞാന്‍ നേരത്തെ പറഞ്ഞ സാമൂഹികമായ അവസ്ഥയുടെ ഇടപെടല്‍ വരുന്നത്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടന്നു വരുന്ന ഒരു അവസ്ഥ എന്താണെന്ന് ചോദിച്ചാല്‍...... " മരിച്ചു പോകേണ്ടവന്‍ ഏതായാലും മരിച്ചുപോയി, അത് അവന്റെ വിധി, അതിനിപ്പോ ഇനി ആ പാവം ഡ്രൈവറെ കുടുക്കിയിട്ടെന്താ കാരര്യം.
ഇന്ഷോറന്‍സു കമ്പനിയില്‍ നിന്ന് എന്തങ്കിലും കിട്ടാനുള്ളവഴി നോക്കുക എന്നല്ലാതെ.......!!"" എന്നാണ് ഓരോ മലയാളിയും ചിന്തിക്കുന്നത്. അവിടുന്നങ്ങോട്ട് മരിച്ചവന്റെ ബന്ധുക്കളെയും, കേസ്സിലെ സാക്ഷികളെയും കോടതി മുമ്പാകെ മൊഴി മാറ്റി പറയിപ്പിക്കാനുള്ള തിരക്കായി. പ്രതി ഭാഗം വക്കീലിനും, സ്റ്റേയ്റ്റിനെ പ്രതിനിധീകരിക്കുന്ന പ്രോസിക്കൂട്ടര്‍ക്കും, എന്തിനേറെ സത്ത്യപ്രസ്താവന നടത്തി കോടതിയില്‍ കൂട്ടില്‍ കേറി നില്‍ക്കുന്ന സാക്ഷിക്കും, ബഹുമാനപെട്ട കോടതിക്കും അവിടെ മൊഴി മാറ്റി പറയുകയാണെന്നറിയാം. മനുഷ്യജീവന് വില കല്പ്പിക്കാത്തെ എല്ലാവരും ഒത്തൊരുമിച്ച് കൊണ്ടുള്ള ഒരു നാടകം അവിടെ കോടതി മുമ്പാകെ അരങ്ങേറുന്നു.
ഇപ്പോഴത്തെ മലപ്പുറം ജോയിന്റ് ആര്‍. ട്ടി. ഓ. ഒരു അഭിമുഖത്തില്‍ പറഞ്ഞപോലെ.( അദ്ദേഹത്തിന്‍റെ അഭിമുഖം ഇവിടെ പോയാല്‍ കേള്‍ക്കാം http://www.youtube.com/watch?v=-LPe1MKM348. ) വളരെ ചെറിയ കുട്ടികള്‍ ചെയ്യുന്ന കുറ്റങ്ങളുടെ ലാഖവത്തോടെ യാണ് ഓരോ മലയാളിയും ഇതിനെ നോക്കി കാണുന്നത്. അതിന് നമുക്ക് ഒരു ന്യായീകരണവുമുണ്ട്...... " വണ്ടിയിടിക്കലും, അപകടവുമൊക്കെ സാധാരണയല്ലേ."
ഈ ഒരു നോക്കികാണല്‍ നമ്മുടെ മനസ്സില്‍ നിന്ന് മാറ്റാത്തിടത്തോളം കാലം അപകട നിരക്ക് കുറയുമെന്ന് എനിക്ക് തോന്നുന്നില്ല. മുന്‍പേ പറഞ്ഞ സാങ്കേതിക പശ്ചാത്തലം മാറ്റി മറിച്ചാല്‍ കൂടി.........
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം എന്റെ വീടിന്റെ തൊട്ടടുത്ത സ്ഥലമായ മേലെ മുണ്ട്പറംബ് എന്ന സ്ഥലത്ത് വെച്ച് എന്റെ അനിയന്‍ "അനീസ് ബാബു" അവന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വരുന്ന ഒരു ബസ്സുമായി കൂട്ടിയിടിച്ച്, സംഭവ സ്ഥലത്ത് വെച്ച് തന്നെ അവന്‍ അതി ദാരുണമായി കൊല്ലപെട്ടു. ഇന്നേക്ക് ഒരു വര്‍ഷം തികഞ്ഞു.
IVIDE ഇവിടെ ഞാന്‍ അവനെകുറിച്ച് എഴുതിയിട്ടുണ്ട്.
അനീസ് ബാബു.
അകാലത്തില്‍ പൊലിഞ്ഞുപോയ എന്റെ കൊച്ചനിയന്റെ ഒരുപിടി നല്ല ഓര്‍മ്മകളുമായി അവന്റെ സ്വന്തം വൈകാക്ക ........
2 comments:
അനീസ് ബാബുവിന് ആദരാഞ്ജലികൾ...
അകാലത്തില്‍ പൊലിഞ്ഞുപോയ അനീസ് ബാബുവെന്ന കൊച്ചനിയന്റെ ഒരുപിടി നല്ല ഓര്‍മ്മകളുമായി അവന്റെ സ്വന്തം വൈകാക്ക ,ഇത്തരം ദാരുണ സംഭവങ്ങളുടെ അകവും പുറവും എടുത്തുകാണിച്ച് എല്ലാവർക്കും തീർച്ചയായും നല്ലൊരു ബോധവൽക്കരണം തന്നെയാണ് നട്ത്തിയിരിക്കുന്നത്
ഇക്ക ഇത് നേരത്തെ വായിച്ചതാണ് . കാര്യങ്ങള്‍ വായിച്ചു വന്നപ്പോള്‍ , അവസാനം വല്ലാതെ ആയിപ്പോയി . വെറുതെ കൂടുതല്‍ എന്ത് പറയാനാ . ഇക്കയുടെ ഈ ബോധ വല്‍ക്കരണം തുടരുക .
Post a Comment