
തലത്തില്‍ ഒരു പരസ്യോപാധി ആയി
മാറിയിരിക്കുന്നു. അത്തരമൊരു ഏറ്
ഏറെ പൊതുജന ശ്രദ്ധ പിടിച്ചു പറ്റിയത്
ഈയിടെ അമേരിക്കന്‍ പ്രസിഡന്റ്
ജോര്‍ജ്ബുഷിനെ ഒരു പത്രപ്രവര്‍ത്തകന്‍
ഷൂസ്കൊണ്ട് എറിഞ്ഞ പ്പോഴാണ്.
ഈ അടുത്തിടെ ചയ്നയുടെ പ്രധാനമന്ത്രി
വെന്‍ ജിയാബവോക്കെതിരെ ലെണ്ടന്‍
കെയിംബ്രിഡ്ജ് സര്‍വകലാശാലയില്‍വെച്ച്
ഒരുത്തന്‍ ഇത്പോലെ തന്‍റെ ഷൂസ്സ്
എറിയുകയുണ്ടായി.
ഇന്ത്യയുടെ ഹോം മിനിസ്റെര്‍ ചിതംബരത്തിന്
നേരെ പഞ്ചാബ്കാരനായ ഒരു പത്രപ്രവര്‍ത്തകന്‍
തന്റെഷൂസ് വലിച്ചെറിയുന്നത് ഇന്നലെ വാര്‍ത്തയില്‍
കണ്ടു.ഇന്ത്യയില്‍ ഇതിനു മുമ്പ് ലെജിസ്ലേച്ചരില്‍
ഉള്ളവര്‍ക്കെതിരെ പത്ര പ്രവര്‍ത്തകരുടെ ആക്രോശം
കണ്ടിട്ടുള്ളത് കേരളാ വ്യവസായ വകുപ്പ് മന്ത്രി
പി.കെ.കുഞ്ഞാലികുട്ടിക്കെതിരെ കരിപൂര്‍
വിമാനതാവളത്തില്‍ വെച്ചുണ്ടായ സംഭവമായിരുന്നു.
ഇനി എത്ര ഏറുകള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കേണ്ടി
വരുമോ എന്തോ...?
ജേര്‍ണലിസം കോഴ്സില്‍ ഇനി അങ്ങനെ വല്ല ഷൂ
ഏറ് ടോപിക് വല്ലതും പുതുതായി പഠിപ്പിക്കുന്നുണ്ടോ
എന്ന് തോന്നിപ്പോയി. എന്തായാലും ഷൂ ഏറുകള്‍ക്ക്
പിന്നിലെ വികാരങ്ങള്‍ എന്താണെങ്കിലും സംഗതി കലക്കി.
പത്ര പ്രവര്‍ത്തകന്‍റെ പേനക്ക് ശക്തി പോരാഞ്ഞിട്ടോ
അതോ പത്ര ധര്‍മത്തിന്റെ പുതിയൊരു രൂപ മായിട്ടാണോ
ഇത്തരത്തില്‍ ഒരു പ്രതികരണ ശൈലി തിരഞ്ഞെടുത്തത്
എന്ന് എനിക്കറിയില്ല.
എന്‍റെ അഭിഭാഷക ജീവിതത്തിലും ഇങ്ങനെ
ഒരേറിനു സാക്ഷിയായതു ഞാന്‍ പറയാം.
അത് നേതാക്കന്മ്മാര്‍ക്കെതിരെ അല്ലായിരുന്നു.
സാക്ഷാല്‍ ജില്ലാ ജഡ്ജിക്ക് നേരെ തന്നെ ആയിരുന്നു
ആ ഏറ്.
കേരളത്തിലെ കോടതികള്‍ ഒട്ടു മിക്കവയും
ഒരു പതിനൊന്നു മണിയോടെയാണ്സിറ്റിംഗ് തുടങ്ങാറ്.
തുടങ്ങിയാല്‍ പിന്നെ നിർത്താൻ വൈകുന്നേരം
മൂന്ന്മണിയോടെ നോക്കിയാല്‍ മതി. കേസ്സുകളുടെ
റോള്കാളില്‍ ആദ്യം വിളിക്കാറ്ജയിലില് കഴിയുന്ന
റിമാന്റ് പ്രതികളെയാണ്. ഓരോ പതിനാലു ദിവസവും
കൂടുമ്പോഴാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കാര്.
ഇങ്ങനെ കോടതിയില്ഹാജരാക്കുന്ന പ്രതികള്‍ക്ക്
എസ്കോര്‍ട്ടായി രണ്ടു പോലീസുകാരും കൂടെയുണ്ടാകും.
മിക്കവാറും അത് പുതുതായി സര്‍വീസില്‍ കയറിയ കുട്ടി പോലിസുകാരായിരിക്കും. അവര്‍ കോടതി നടപടികളിലെ
നൂലാ മാലകളെ കുറിച്ച് പഠിക്കുന്നത് ഇത്തരത്തിലുള്ള
പ്രതികളില്‍ നിന്നായിരിക്കും.
അങ്ങനെ ആയുസ്സിന്‍റെ പകുതിയോളം റിമാന്റ്
ജീവിതവും ജയില്‍ വാസവും അനുഭവിച്ചു ഇപ്പോള്‍
കണ്ണൂര്‍ സെന്റര് ജയിലില്‍ കഴിയുന്ന ഒരു കളവു കേസ്സിലെ
പ്രതിയാണ് ഇവിടെനമ്മുടെ നായകന്‍. ആ കുറ്റവാളിയുടെ
പേര് ഞാന്‍ ഇവിടെ പറയുന്നില്ല കാരണം ഈ ഞാന്‍ ആ
കേസ്സിലെ ഒരു സാക്ഷി ആയിരുന്നു.
സംഭവം നടന്ന വര്‍ഷം എനിക്ക് കൃത്യ മായി ഓര്‍മ്മയില്ല.
സംഭവം ഇങ്ങനെ ഞാന്‍ ഓര്‍ക്കുന്നു രാവിലെ
പതിനൊന്നു മണിയോടെ കോടതി സിറ്റിംഗ് തുടങ്ങി.
മൂന്നാമത്തെയോ നാലാമത്തെയോ കേസായിരുന്നു അത്.
ബഞ്ച് ക്ലാര്‍ക് പേര് വിളിച്ചു പ്രതി പ്രതികള്‍ക്കായി
പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ കേറി നിന്നു.
തനിക്കു ബഹുമാനപെട്ട കോടതി മുമ്പാകെ ഒരു
ആവലാതി ബോധിപ്പിക്കാനുണ്ടെന്നു പറഞ്ഞു ഒരു
പേപര്‍ചുരുട്ടി നീട്ടുന്നുണ്ടായിരുന്നു. കോടതി അത്
വാങ്ങി വായിച്ചു., നിങ്ങളുടെ ഈ ആവശ്യം
അന്ഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കോടതി പറഞ്ഞു.
ഇപ്പോള്‍ കഴിയുന്ന ജയിലില്‍ നിന്നും മാറ്റി
മറ്റൊരു ജയിലിലേകു ആക്കണ മെന്നായിരുന്നു
പ്രതിയുടെ അപേക്ഷ. തന്‍റെ ആവശ്യം അംഗീകരിക്കില്ല
എന്ന് കണ്ട പ്രതി തന്‍റെ പോക്കറ്റില്‍ കരുതിയിരുന്ന ഒരു
ഉരുളന്‍ കല്ല് ജഡ്ജിക്ക് നേരെ എറിഞ്ഞു.
പക്ഷെ പ്രതിക്ക് ഉന്നം നന്നേ കുറവായിരുന്നു എന്ന്
മനസ്സിലായി. കാരണം കല്ല് ജഡ്ജി യുടെ ടേബിള്‍ വരെ
എത്തിയുള്ളൂ. എസ്കോര്‍ട്ട് വന്ന കുട്ടി പോലീസുകാര്‍
ചാടി വീഴലും പ്രതിയുടെ കയ്യുകള്‍ രണ്ടും പുറകിലേക്ക്
പിടിച്ചു കയ്യാമം വെക്കലും ഒക്കെ വളരെ പെട്ടന്നായിരുന്നു.
അവിടുന്നങ്ങോട്ട് ഈ ബ്ലോഗില്‍ എഴുതാന്‍ പോലും പറ്റാത്ത
രൂപത്തിലുള്ള തെറികളുടെ അഭിഷേക മായിരുന്നു
പ്രതി നടത്തിയത്. ഫലമോ?.. അവന്‍റെ റിമാന്റ് വീണ്ടും
ഒരു പതിനാലു ദിവസത്തേക്ക് നീട്ടി. അവനെ അതേ
ജയിലിലേക്ക് തന്നെ അയച്ചു.
കോളെജ്കളില്‍ നവാഗതരായ വിദ്യാത്ഥികളെ
സീനിയേര്‍സ് റാഗ് ചെയ്യുന്നത് പോലെ ജയിലുകളിലും
അതിന്‍റെ ഒരു മൂര്‍ത്തീ രൂപ മുണ്ട്. നമ്മുടെ കഥാ
നായകന്‍റെയും പ്രശ്നം അതായിരുന്നു. ബഹുമാനപെട്ട
കോടതി അക്കാര്യം മനസ്സിലാക്കിയത് കൊണ്ടായിരിക്കാം
നമ്മുടെ കഥാ നായകനെതിരെ നാമമാത്രമായി
ഒരു പെറ്റികേസ്സ് മാത്രമേ ചുമത്തിയതൊള്ളൂ. എന്നാല്‍
നായകന് എസ്കൊര്‍ട്ട് വന്ന കുട്ടി പോലീസു കാരോട്
കോടതി വിശദീകരണം ആവശ്യപ്പെട്ടു.വിശദീകരണം
മറ്റൊന്നുമല്ല. റിമാന്റ് കാലഘട്ടത്തില്‍ കോടതി മുമ്പാക
ഹാജരാക്കപെട്ട ഒരു പ്രതിയുടെ പോക്കറ്റില്‍
എങ്ങനെ ഉരുളന്‍ കല്ലെത്തി..? കാര്യത്തിന്‍റെ ഗൌരവം
പോയ പോക്കേ.! കുട്ടി പോലീസുകാര്‍ കാര്യങ്ങള്‍
ചോദിച്ചു മനസ്സിലാക്കിയിരുന്ന അവരുടെ ഉസ്താതാണ്
അവര്‍ക്ക് ഇങ്ങനെ ഒരു വിന ഒപ്പിച്ചു കൊടുത്തത്.
പോലീസുകാർ പരസ്പരം പാരപണിയുന്ന വിധം
അന്നാണൂ ഞാൻ ആദ്യമായികാണുന്നത്.
വിശദീകരണം മൂന്നു ദിവസത്തിനകം നല്‍കാനായിരുന്നു
കോടതി ഉത്തരവ്. കാര്യങ്ങള്‍ അവസാനം എന്‍റെ
ചേംബറില്‍ എത്തി. ആ കേസിലെ ഒരു സാക്ഷി ഞാന്‍
ആയതിനാല്‍ ഓപ്പണ്‍ആയി കേസ്സില്ഇടപെട്ടില്ലെങ്കിലും
അനുഭവ ക്കുറവിന്‍റെ യും സാങ്കേതികതയുടെയും
ഡിഫ്ഫന്‍സ്സുകള്‍ നിരത്തി കുട്ടിപ്പോലീസുകാര്‍
രക്ഷപെട്ടു. അവര്‍ ഇരുവരും ഇന്നും സര്‍വ്വീസില്‍
തുടരുന്നു എന്ന് ചുരുക്കം ..........