
കോടതിയിലെ കഴിഞ്ഞ നാല് വര്‍ഷത്തെ കേസ്സിന്നു വേണ്ടിയുള്ള നടത്തംതന്നെ അവര്‍ക്ക് ഒരു ശിക്ഷയായിരുന്നു. എന്നാലും അവരുടെ വാശിക്ക് ഒരു കുറവും വന്നിട്ടില്ല എന്നതാണ് സത്യം. കേസ്സില്‍ പ്രതികളെ ശിക്ഷിക്കുമെന്ന് ഏറെകുറെ ഉറപ്പായിരുന്നു. കേസ്സ് കണ്ടസ്റ്റു ചെയ്ത ആരെങ്കിലും ജയിലിലായാല്‍ ആ ഗ്രാമം തന്നെ കത്തി എരിയും. അത്രെയും വലിയ ഒരു സോഷ്യല്‍ ഇഷ്യു ആയി മാറിയിരുന്നു ആ കേസ്സ്. പിന്നെ ആകെ ഒരു പോംവഴി കേസ്സ് വിചാരണക്ക് എടുക്കുന്നതിനു മുമ്പ് സെറ്റില്‍മെന്റ് റിപ്പോര്‍ട്ട് ചെയ്യുക. അതിന്നു ഇരു കൂട്ടരുടെയും വാശി ഒന്ന് കുറഞ്ഞിട്ട് വേണ്ടേ. അപ്പോഴാണ് പബ്ലിക് പ്രോസിക്കൂട്ടരുടെ ഒരു സജസ്സഷന്‍ കേസ്സ് പാണകാട്ടെക്ക് വെച്ചാല്‍ ഇരു കൂട്ടരും ഒതുങ്ങും. രണ്ടു കൂട്ടരും അക്കാര്യം സമ്മതിച്ചു. കേസ്സിലെ ഒന്നാം സാക്ഷിയുടെ വിചാരണ കോടതി രണ്ടു ദിവസം അപ്പുറത്തേക്ക് മാറ്റി വെച്ചു.
കേസ്സിലെ രണ്ടാം പ്രതിയ്ടെ വകീലെന്ന നിലയില്‍ പാണകാട്ടെക്ക് ഞാനും പോയിരുന്നു. കൊടപ്പനക്കല്‍ തറവാട്ടിലേക്ക് കേറുന്നതും ആ മഹാനായ മനുഷ്യനെ അടുത്ത് കാണുന്നതും, സംസാരിച്ചതും അന്ന് ആദ്യമായിരുന്നു. ഒരു ഗ്രാമം മുഴുവന്‍ ചേരി തിരിഞ്ഞു വെട്ടും കൊലയുമായി കൊണ്ട് നടന്നിരുന്ന ആ കേസ്സ് പതിനഞ്ചു മിനിട്ട് കൊണ്ട് ആ വലിയ മനുഷ്യന്‍ തീര്‍ത്തത് ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.
ഞാന്‍ ഒരു മാസത്തെ ലീവില്‍ നാട്ടിലായിരുന്നപ്പോള്‍ മുസ്ലിം ലീഗ് നേതാവ് അരീകോട് പി വി യുടെ വീട്ടില്‍ ഇരിക്കുമ്പോഴാണ് പാണക്കാട് ശിഹാബ് തങ്ങള്‍ മരിച്ച വിവരം അറിഞ്ഞത്. അവസാനമായി ആ തേജസ്സുറ്റ മുഖം ഒരുനോക്കു കാണാനും ഭാഗ്യ മുണ്ടായി. ആ വലിയ മനസ്സിന്റെ മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പിച്ചുകൊണ്ട്...................