Friday, 7 August 2009

വിശുദ്ധിയുടെ നക്ഷത്ത്രതിന്നു യാത്രാമൊഴി

ജില്ലാ സെഷന്‍സ് കോടതിയില്‍ അന്ന് ആകെ രണ്ടു കേസ്സ് കേസ്സുകള്‍  മാത്രമാണ് വിചാരണക്കുണ്ടായിരുന്നത് . അതില്‍ ഒരുകേസ്സില്‍ മൂന്ന് പ്രതികള്‍ ഉള്ളതില്‍ രണ്ടാം പ്രതിക്ക് വേണ്ടി  ഞാനും അപ്പിയര്‍ ചെയ്തിരുന്നു. കേസ്സിലെ  മൂന്നു പ്രതികളും സഹോതരങ്ങളാണ്. അവര്‍  അവരുടെ ഉപ്പാന്റെ ജെഷ്ടനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കത്തികൊണ്ട് വെട്ടിയും അടിച്ചും ഗുരുതരമായ പരിക്കേല്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്സ്.
കോടതിയിലെ കഴിഞ്ഞ നാല് വര്‍ഷത്തെ കേസ്സിന്നു വേണ്ടിയുള്ള നടത്തംതന്നെ അവര്‍ക്ക് ഒരു ശിക്ഷയായിരുന്നു. എന്നാലും അവരുടെ  വാശിക്ക് ഒരു കുറവും വന്നിട്ടില്ല എന്നതാണ് സത്യം. കേസ്സില്‍ പ്രതികളെ ശിക്ഷിക്കുമെന്ന് ഏറെകുറെ ഉറപ്പായിരുന്നു. കേസ്സ് കണ്ടസ്റ്റു ചെയ്ത ആരെങ്കിലും ജയിലിലായാല്‍ ആ ഗ്രാമം തന്നെ കത്തി എരിയും. അത്രെയും വലിയ ഒരു സോഷ്യല്‍ ഇഷ്യു ആയി മാറിയിരുന്നു ആ കേസ്സ്. പിന്നെ ആകെ ഒരു പോംവഴി കേസ്സ് വിചാരണക്ക് എടുക്കുന്നതിനു മുമ്പ് സെറ്റില്‍മെന്റ് റിപ്പോര്‍ട്ട്‌ ചെയ്യുക. അതിന്നു ഇരു കൂട്ടരുടെയും വാശി ഒന്ന് കുറഞ്ഞിട്ട് വേണ്ടേ. അപ്പോഴാണ് പബ്ലിക്‌ പ്രോസിക്കൂട്ടരുടെ ഒരു സജസ്സഷന്‍ കേസ്സ് പാണകാട്ടെക്ക് വെച്ചാല്‍ ഇരു കൂട്ടരും ഒതുങ്ങും. രണ്ടു കൂട്ടരും അക്കാര്യം സമ്മതിച്ചു. കേസ്സിലെ ഒന്നാം സാക്ഷിയുടെ വിചാരണ കോടതി രണ്ടു ദിവസം അപ്പുറത്തേക്ക് മാറ്റി വെച്ചു.
കേസ്സിലെ രണ്ടാം പ്രതിയ്ടെ വകീലെന്ന നിലയില്‍ പാണകാട്ടെക്ക് ഞാനും പോയിരുന്നു. കൊടപ്പനക്കല്‍ തറവാട്ടിലേക്ക് കേറുന്നതും ആ മഹാനായ മനുഷ്യനെ അടുത്ത് കാണുന്നതും, സംസാരിച്ചതും അന്ന് ആദ്യമായിരുന്നു. ഒരു ഗ്രാമം മുഴുവന്‍ ചേരി തിരിഞ്ഞു വെട്ടും കൊലയുമായി കൊണ്ട് നടന്നിരുന്ന ആ കേസ്സ് പതിനഞ്ചു മിനിട്ട് കൊണ്ട് ആ വലിയ മനുഷ്യന്‍ തീര്‍ത്തത് ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.
ഞാന്‍ ഒരു മാസത്തെ ലീവില്‍ നാട്ടിലായിരുന്നപ്പോള്‍ മുസ്ലിം ലീഗ് നേതാവ് അരീകോട് പി വി യുടെ വീട്ടില്‍ ഇരിക്കുമ്പോഴാണ് പാണക്കാട് ശിഹാബ് തങ്ങള്‍ മരിച്ച വിവരം അറിഞ്ഞത്. അവസാനമായി ആ തേജസ്സുറ്റ മുഖം ഒരുനോക്കു കാണാനും ഭാഗ്യ മുണ്ടായി. ആ വലിയ മനസ്സിന്റെ മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പിച്ചുകൊണ്ട്...................

5 comments:

കരീം മാഷ്‌ said...

മാഷിന്ടെ തൂലിക: ശിഹാബ്‌ തങ്ങളെന്ന ബദ്‌ര്‍


എന്റെ സമര്‍പ്പണം.

ജുനൈദ് ഇരു‌മ്പുഴി said...

മാഷിന്റെ പോസ്റ്റ് ആദ്യം വായിച്ചു, നമുക്ക് എല്ലാവർക്കും അറിയാവുന്ന ശിഹാബ് തങ്ങളെ കുറിച്ച് നല്ല പോസ്റ്റ്.

താങ്ങളുടെ പൊസ്റ്റുകൾ ഇരുമ്പുഴി ഓൺലൈനിലും ഉൾകൊള്ളിക്കുമെല്ലൊ..

www.irumbuzhionline.ning.com

SAMAD IRUMBUZHI said...

പ്രിയപ്പെട്ട ജുനൈദെ...എന്റെ ബ്ലോഗില്‍ വന്നതിനും അഭിപ്രായം തന്നതിന്നും ആദ്യമായി നന്ദി പറയട്ടെ. ഞാന്‍ വലിയ എഴുതുകാരനായതിലാല്‍ എഴുതുന്നതല്ല. പിന്നെ മാഷെ പോലുള്ളവരാണ് ബ്ലോഗാന്‍ പ്രേരിപ്പിച്ചത്. ഇരുമ്പുഴി ഓണ്‍ ലൈന്‍ തുടങ്ങിയതിനു എന്റെ എല്ലാ അഭിനന്ദനങ്ങളും...എന്റെ പോസ്റ്റുകള്‍ ഓണ്‍ലൈനില്‍ ഉള്‍കൊള്ളിക്കുവാന്‍ തക്ക നിലവാരം പുലര്‍ത്തുന്നവയാണെന്ന് തോന്നുന്നില്ല. "പിന്നെ താങ്കള്‍ ബ്ലോഗുന്നതോ" എന്ന് ചോദിച്ചേക്കാം അത് ഞാന്‍ പറഞ്ഞില്ലേ കരീം മാഷെ പോലുള്ളവരാണ് ബ്ലോഗിന്റെ ലോകത്തേക്ക് വലിച്ചിട്ടത്. അത് വായിച്ച പലരും എന്റെ "പുളി" എന്നോ "അഹങ്കാര" മെന്നോ ഒക്കെ കരുതുന്നുണ്ടാകും. ഈ ബ്ലോഗല്‍ തന്നെ എത്രകാലം മുന്നോട്ടു പോകുമോ എന്തോ....

ജുനൈദ് ഇരു‌മ്പുഴി said...

നേരത്തെ അഭിപ്രായമെഴുതീയ ശേഷം ഇന്നാണു താങ്കളുടെ ഈ മറുപടികാണുന്നത്.

(അത് വായിച്ച പലരും എന്റെ "പുളി" എന്നോ "അഹങ്കാര" മെന്നോ ഒക്കെ കരുതുന്നുണ്ടാകും.)
ഇതു തീർത്തും തെറ്റായ ഒരു ദാരണയാണെന്നാണ് ഈയുള്ളവ‌ന്റെ അഭിപ്രായം. മറ്റുള്ളവർ എന്തു പറയുന്നു എന്നതല്ല നാം എന്തു ചെയ്യുന്നു എന്നതാണ് മുഖ്യം.
ഇരുമ്പുഴി ഓൺലൈനിനു നൽകുന്ന എല്ലാ സഹായ സഹകരണങ്ങൾക്കും അകമ്മഴിഞ നന്ദി.

MARIYATH said...

ശിഹാബ് തങ്ങളെക്കുറിച്ചുള്ള സമദിക്കാന്റെ അനുഭവം വായിച്ചു.... തങ്ങളെ നേരിട്ടു കണ്ടിട്ടുള്ള ആർക്കും ആ തേജസ്സുറ്റ മുഖവും സ്നേഹമൊഴികളും മറക്കാനാവില്ല.... അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങൾ അനിർവചനീയമാണ്....