എന്റെ അക്ഷരയിലെ പത്താംക്ലാസ്സിലെ
പഠനസമയത്തു അവിടത്തെ അധ്യാപകനായിരുന്ന
കരീംമാഷിന്റെ ബ്ലോഗിലെഴുതിയ ഒരു ലേഖനം
വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വന്ന ഒരു
സംഭവമാണു ഞാനിപ്പോള്‍ എഴുതുന്നത്.
അക്ഷരയിലെ പഠനകാലത്തു ഒത്തിരി നന്മകള്
സ്വായത്തമാക്കാനും അവ ജീവിതത്തില്‍
പ്രയോഗിക്കാനും എന്നെ വളരെ സ്വാധീനിച്ച ഒരു
അധ്യാപകനാണു കരീംമാഷ്. ബ്ലോഗില്‍ നിങ്ങളോക്കെ
"കരീംമാഷ്" എന്ന ബ്ലോഗുനാമത്തിനു മാത്രം
പ്രാധാന്യം നല്കുമ്പോള് എന്റെ ജീവിതത്തില്‍
കരീംമാഷ് എന്നു ശിഷ്യബോധത്തിലല്ലാതെ
എനിക്കദ്ദേഹത്തെ സംബോധന ചെയ്യാനാവില്ല.
"ക്യാപ്പിറ്റല്‍ പണിഷ്മന്റ്" (തൂക്കിക്കൊല്ലല്‍)
"സ്റ്റോണിംഗ്"(കല്ലെറിഞ്ഞു കൊല്ലല്‍) എന്നീ
ശിക്ഷാനടപടികളിലെ മനുഷ്യത്വമില്ലായ്മയെക്കുറിച്ചു
ഇക്കഴിഞ്ഞ വര്‍ഷം നവംബറില്‍ ലോകത്തിന്റെ
വിവിധ ഭാഗങ്ങളില്‍ നടന്ന ചര്‍ച്ചകളുടെയും
ഇവന്റുകളുടെയും ഭാഗമായി ഞാന്‍ അവതരിപ്പിച്ച
അസ്സെസ്സ്മെന്റില്‍ എല്ലാവരേയും ആകര്‍ഷിച്ചത്
എന്റെ കമ്പ്യൂട്ടര്‍ സൈഡുകളിലൂടെയുള്ള ഒരു
പുതുമയുള്ള അവതരണ ശൈലിയായിരുന്നു.
അതിനു ഞാന്‍ കരീംമാഷിനോടു കടപ്പെട്ടിരിക്കുന്നു.
പ്രബന്ധങ്ങളും തിസ്സീസുകളും അവതരിപ്പിക്കുമ്പോള്‍
വളരെ ഭംഗിയോടെ കളര്‍ ചെയ്തു മോടിപിടിപ്പിച്ച
തലക്കെട്ടുകളും ഉപതലക്കെട്ടുകളുമായി ഒരു
ഷോര്‍ട്ടു നോട്ടു തയ്യാറാക്കി ഞാന്‍ കയ്യില്‍
കരുതുമായിരുന്നു. ഇതു പോയന്റുകള്‍
മിസ്സാവാതിരിക്കാനും പ്രാധ്യാന്യം കൂടുതലുള്ളവക്കു
കൂടുതല്‍ ഊന്നല്‍ നല്‍കാനും ക്രമത്തിനനുസരിച്ചു
പ്രസന്റു ചെയ്യാനും എന്നെ വളരെ സഹായിക്കാറുണ്ട്.
ഇതും ഞാന്‍ കരീം മാഷിന്റെ അടുത്തു നിന്നും
പഠിച്ചതാണ്. മാഷു ക്ലാസ്സിലെത്തുമ്പോള്‍
അന്നെടുക്കേണ്ട വിഷയത്തിന്റെ ഒരു ഷോര്‍ട്ടു
നോട്ടും ഇതുപോലെ ഭംഗിയായി
തയ്യാറാക്കിയായിരുന്നു വന്നിരുന്നത്.
പറഞ്ഞു പറഞ്ഞു ഞാന്‍ വിഷയത്തില്‍
നിന്നു മാറണ്ട.മാഷിന്റെ ലേഖനത്തിലേക്കു
തന്നെ വരാം. മാഷിന്റെ ആന്റി, റുഖ്യാത്ത
ഒരു കുടുംബശ്രീ യൂനിറ്റ് തുടങ്ങിയതും ആ
സ്ഥാപനത്തിന്റെ വികസനവും ഗമനവും
തടസ്സപ്പെടുന്ന രീതിയില്‍ ആ മേഖലയിലെ
കുത്തകകളോടു കിടപിടിക്കാന്‍ കഴിയാതെ
ആ സംരംഭം അടച്ചുപൂട്ടിയതുമായ സംഭവം
അറിഞ്ഞു.
2002ല്‍ ഞാന്‍ പഞ്ചായത്തു മെമ്പര്‍ ആയിരുന്നു
കാലത്തു എന്റെ വാര്‍ഡിലെ ഒരു കുടുംബശ്രീ
യൂനിറ്റും ഇതുപോലെ നന്നായി പ്രവര്‍ത്തിച്ചു
വരുന്നതായിരുന്നു.എട്ടോളം വനിതാ അംഗങ്ങളുള്ള
അതില്‍ പതിമൂന്നു മോണിറ്റരിംഗ് കമ്മറ്റി
മെമ്പര്‍മാരുള്ളതില്‍ ഏക പുരുഷാംഗമായ ഞാനും
ബാക്കി 12 വനിതകളും ചേര്‍ന്ന ആ യൂണിറ്റ്
ആദ്യഘട്ടങ്ങളില്‍ നല്ല വിജയമായിരുന്നെങ്കിലും
പിന്നീടു പരാജയപ്പെടാന്‍ കാരണം മാഷിന്റെ
ലേഖനത്തില്‍ പറഞ്ഞ ആ സ്ഥാപനത്തിനു
പറ്റിയപോലെ ബാഹ്യമായ ഇടപെടല്‍
അല്ലായിരുന്നു. പരസ്യത്തിന്റെ പാരയും
അല്ലായിരുന്നു.യൂണിറ്റിനകത്തെ സ്ത്രീ ജനങ്ങളുടെ
സ്വതസിത്തമായതും ജനിതകപരവുമായ കുശുമ്പും
കുന്നായ്മയും മാത്രമായിരുന്നു. എന്തൊക്കെ സ്ത്രീ
വിമോചനവും സ്ത്രീസ്വാതന്ത്യവും പ്രസംഗിച്ചാലും
അടിസ്ഥാനപരമായി സ്ത്രീകളില്‍ അടങ്ങിയിരിക്കുന്ന
ഈ ചീത്തഗുണങ്ങള്‍ മാറാത്തിടത്തോളം കാലം
നമ്മുടെ സ്ത്രീയെ മുഖ്യധാരയിലെത്തിക്കാന്‍
കഴിയുമെന്നു തോന്നുന്നില്ല. സാഹിത്യവാരഫലം
എം.കൃഷ്ണന് നായരുടെ വാക്കുകള്‍ കടമെടുത്തു
തന്നെ പറയട്ടെ! "അസൂയയും ദു:ഖവും സ്ത്രീക്കു
സഹിക്കാന്‍ കഴിയില്ല.രണ്ടു തല തമ്മില്‍
ചേര്‍ന്നാലും നാലുമുല തമ്മില്‍ ചേരില്ല"......
ആ സ്ഥാപനം അടച്ചു പൂട്ടിയിട്ടു ഇപ്പോള്‍
നാലു വര്‍ഷമായി...!

2 comments:
"അസൂയയും ദു:ഖവും സ്ത്രീക്കു സഹിക്കാന്‍ കഴിയില്ല.രണ്ടു തല തമ്മില്‍ ചേര്‍ന്നാലും നാലുമുല തമ്മില്‍ ചേരില്ല".....-
:):):)
പറഞ്ഞത് സത്യമാണെങ്കിലും വേണ്ട വിധത്തില്‍ ആരങ്കിലും റഫറിയിംഗ് നടത്തിയാല്‍ കുടുംബശ്രീ പോലത്തെ എസ്റ്റാബ്ലിഷ്മെന്റുകള്‍ സുഗമമായി കൊണ്ടു പോകാം .
പക്ഷെ റഫറി വേണം.
:)
Post a Comment