മാതൃ ഭാഷയും, ദേശീയ ഭാഷയും, കോടതി ഭാഷയും, എല്ലാംകൂടി രാജ്യത്ത് വളരെയധികം പുലിവാലുകള് ഉണ്ടാക്കുന്നുണ്ട്. സമകാലികത്തിലെ ഏറ്റവും ശ്രദ്ദേയമായ ഒരു ഭാഷാ പ്രശ്നമാണ് തമിഴ്നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്നത്. തമിഴ് നാട്ടില്‍ ഒരു വിഭാകം അഭിഭാഷകരുടെ നേതൃത്വത്തില്‍ കോടതികളിലെ ഭാഷ തമിഴ് ഭാഷയാക്കണം എന്ന ഒരു ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. വളരെ നല്ലത്... മാതൃ ഭാഷയോട് കൂറ് പുലര്‍ത്തുക എന്നത് അംഗീകരിച്ചു കൊടുക്കാവുന്ന ഒരു ആവശ്യം തന്നെ എന്നതാണ് എന്റെ പക്ഷം.
ഇന്ത്യയെ പോലെ വലിയ ഒരു ജനകീയ ജനാധിപത്യ രാജ്യത്ത്... "മതം", "ജാതി" തുടങ്ങിയവ പോലെ വളരെ സങ്കീര്‍ണമായി കിടക്കുന്ന ഒന്നാണ് ഭാഷാ പ്രശ്നവും. "നാനാത്വത്തില്‍ എകത്ത്വം" എന്നത് നമ്മള് ലോകത്തിന്റെ മുന്നില്‍ വളരെ അന്തസ്സായി ഉയര്‍ത്തി കാണിക്കുന്ന ഒന്നാണ്. ആ "നാനാത്വം" എന്നതില്‍ വിഭിന്നങ്ങളായ ജാതിയും, മതവും, വര്‍ഗ്ഗവും, ദേശവും, പോലെ ഭാഷയും ഉള്പെട്ടിരിക്കുന്നു.
എന്നാല്‍ തമിഴ് നാട്ടിലെ ഒരു വിഭാകം അഭിഭാഷകര്‍ അവരുടെ കോടതി ഭാഷ തമിഴാകണം എന്ന ഒരു ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്ന ഈ ഒരു അവസരത്തിലാണ് ഇങ്ങനെ ഒരു ലേഖനം തുടങ്ങിയത്.
ഭാഷ എന്നത് മനുഷ്യന് ആശയ വിനിമയം നടത്താനുള്ളതാണ് എന്നതില്‍ തര്‍ക്കമില്ലാത്ത ഒന്നാണ്. എന്നാല്‍ ഇന്ത്യന്‍ കോടതികളില്‍ പരാതിക്കാരനായി നില്ക്കുന്ന ഒരു സാധാരണക്കാരന്റെ അവസ്ഥ നിങ്ങളൊന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ. അയാളുടെ കേസ്സിനെ കുറിച്ച് കോടതിക്കുള്ളില്‍ നടക്കുന്ന നടപടികള്‍ അവിടെ കൂടിയ വക്കീലന്മാര്ക്കും, മജിസ്ട്രട്ടിനും, പബ്ലിക് പ്രോസിക്കൂട്ടര്‍ക്കും എല്ലാം മനസ്സിലാകും , എന്നാല്‍ അയാള്‍ക്ക് മാത്രം മനസ്സിലാകില്ല. ഇവിടെ ഞാന്‍ പറഞ്ഞ കാര്യം പിടികിട്ടിയോ.... ഇല്ലങ്കില്‍ ഇതാ എന്റെ നാട്ടില്‍ നടന്ന ഒരു സംഭവം പറഞ്ഞാല്‍ പിടികിട്ടും.
എന്റെ നാട്ടുകാരനും, തേങ്ങാ കച്ചവടകാരനുമായ പാലോളി ബാപ്പുകാക്ക. "പാലോളി" എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മിനിസ്റ്റര്‍ പാലോളിയുടെ ആരെങ്കിലുമാണോ എന്നുണ്ടാകും, അതെ ഒരു അകന്ന ബന്ധുവും കൂടിയാണ് ബാപുകാക. ഈ ബാപുകാക്കയുടെ കളപുരയില്‍(തേങ്ങാ സൂക്ഷിക്കുന്ന സ്ഥലം) നിന്ന് തേങ്ങ മോഷണം പോയ ഒരു കേസ്സില്‍ കള്ളനെ പിടിച്ച് കോടതി നടപടികളൊക്കെ പൂര്‍ത്തിയായി. കള്ളന് ഒളിപ്പിച്ചു വെച്ച തേങ്ങകള്‍ വിട്ട് കൊടുക്കാന്‍ കോടതി ഉത്തരവായി. പക്ഷെ ഒരു കുഴപ്പം ഇതേ തേങ്ങാ കൂട്ടത്തില്‍ നിന്ന് മറ്റൊരു കേസ്സിലെക്കുള്ള തേങ്ങകള്‍ കൂടി വീതം വെക്കേണ്ടതുണ്ട്. എവിടെയാണ് തേങ്ങകള്‍ കൂട്ടിയിട്ടിരിക്കുന്നതെന്നോ, എത്രയാണ് വീതം വെക്കെണ്ടതെന്നോ...ഒന്നും ബാപുകാക്കാക് മനസ്സിലായില്ല. കാരണം മജിസ്ട്രേറ്റിന്റെ "വിധി" സായിപ്പിന്റെ ഭാഷയിലായിരുന്നു. തന്റെ കേസ്സിനെ കുറിച്ച് മജിസ്റെട്ട് ഏമാന് എന്താണ് പറഞ്ഞത് എന്നറിയാനായി ഇതൊന്നു വിവര്‍ത്തനം ചെയ്തു കിട്ടാതെ ബാപുകാക്കക്ക് ഉറക്കമില്ല.
അങ്ങനെയാണ് ബാപ്പുകാക്ക എന്റെ അടുത്തെത്തുന്നത്.... കേസിന്റെ കാര്യം ഇത്രെയും പറഞ്ഞ് നിര്‍ത്തട്ടെ... ഇനി നമുക്ക് വിഷയത്തിലേക്ക് കടക്കാം.
ഇവിടെയാണ് ബാപുകാകയെ പോലെയുള്ള സാധാരണക്കാരുടെ അവസ്ഥ മനസ്സിലാകേണ്ടത്.ബാപുകാകയുടെ തേങ്ങയാണ് കളവു പോയത്, ബാപുകാകയുടെ കേസ്സാണ് കോടതിയില്‍ നടന്നത്. ആ നടന്നതൊക്കെ അവിടെ കൂടിയ വകീലന്മാര്ക്കും, സര്‍ക്കാര്‍ ഭാഗം വകീലിനും, മജിസ്ട്രേട്ട് ഏമാനും എല്ലാം മനസ്സിലായി. എന്നാല്‍ ബാപ്പുകാകാക്ക് മാത്രം മനസ്സിലായില്ല.
മജിസ്റെട്ട് ഏമാന്റെ വിധി ന്യായം മലയാളത്തില്‍ തര്‍ജമ ചെയ്തു കേട്ടപ്പോള്‍ ബാപുകാക്ക ആ കടലാസ് ചുരുട്ടിപിടിച്ച് തലയ്ക്കു കയ്യും കൊടുത്ത് പറഞ്ഞത് ഇങ്ങനെ.. ""ന്റെ വക്കീലേ.... തൊള്ളായിരത്തി നാപ്പത്തെയില് വെള്ളകാരനെ നാട് കടത്തീട്ട് ഇന്ജീം ഞമ്മള് ഈ ഭാഷ സഹിക്കണോ......?"" വെള്ളക്കാരന്റെ ബൂട്ടിന്റെ ചവിട്ടേറ്റ വേദന ബാപ്പുകാകയുടെ നെഞ്ചില്‍ നിന്ന് ഇപ്പോഴും മാറിയിട്ടില്ല....!
എവിടെയെത്തി നില്ക്കുന്നു നമ്മുടെ മലയാള ഭാഷ. ഗള്‍ഫു മലയാളികള്‍ മക്കളെ കൊണ്ട്
ഇന്ഗ്ലീഷു പറയിപ്പിക്കാന്‍ പാട്പെടുന്നു. യൂറോപ്പ്യന്‍ മലയാളികളുടെ മക്കള്‍ മലയാളം മറന്നു. മക്കളെകൊണ്ട് ഇന്ഗ്ലീഷു പറയിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന നമ്മുടെ അമ്മമാര്‍....ഇതല്ലേ അവസ്ഥ....ഇവിടെ ഞാന്‍ നമ്മുടെ HAMSA യുടെ ഒരു കവിത ഓര്‍ത്ത് പോയി....!!!
യൂറോപ്പില്ലെത്തിയപ്പോള്‍ ഇന്ഗ്ലീ ഷ് എഴുതാനും വായിക്കാനും അറിയാത്ത ഇന്ഗ്ലീഷ് കാരനെ കണ്ടപോഴാണ് മലയാളിയുടെ സാക്ഷരതയുടെ വലിപ്പം മനസ്സിലായത്.
എന്തായാലും കോടതി ഭാഷകളെ കുറിച്ച് ഒരു ഒരു ലേഖനം എഴുതി കൊണ്ടിരിക്കുന്നതിനിടക്കാണ് അപ്രതീക്ഷിതമായി BILATHI PATTANAM മുരളി ചേട്ടന്റെ വിളി. മലയാള കരയില്‍ നിന്ന് ഒറ്റയാള്‍ പാട്ടാളമായി ആക്ഷേപ ഹാസ്യ കലാരൂപവുമായി ഇരുപത്തഞ്ചു വര്‍ഷം പിന്നിട്ട്, ശ്രീ. ജയരാജ് വാര്യര്‍, ഇതാ വെള്ളക്കാരന്റെ നാട്ടില്‍ വന്നിരിക്കുന്നു. മലയാള ഭാഷയുടെ മഹിമ എക്കാലത്തും തന്റെ ഓരോ വേദികളിലും ഉയര്‍ത്തി കാട്ടുന്ന ആ കലാകാരനെ അദ്ദേഹത്തിന്റെ ജൈത്ര യാത്രയില്‍ ഇരുപത്തഞ്ചു വര്‍ഷം പിന്നിട്ട അദ്ദേഹത്തെ അനുമോദിക്കാന്‍ ഒരവസരം.
വര്‍ഷങ്ങള്‍ക്കു മുമ്പ് കൊഴികൊടിനടുത്ത് ഒരു വേദിയില്‍ വെച്ചാണ് ശ്രീ . ജയരാജു വാര്യരെ ആദ്യമായി പരിചയപെടുന്നത്. പിന്നീട് ബൂലോകര്‍ക്ക് വേണ്ടി അദ്ദേഹത്തിന് ഉപഹാരം നല്കാന് കിട്ടിയ ഈ അവസരത്തിലാണ് കാണുന്നത്.
മലയാളിയുടെ നാവിന് തുമ്പത്തു വരുന്ന വികൃതമായ മലയാള ഭാഷയെ തന്റെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിച്ച ആ കലാകാരന്റെകൂടെ വേദി പങ്കിടാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ മുരളിചെട്ടനോട് നന്ദി പറയുന്നു.

മലയാള ഭാഷയെ നാവിന്തുംബിലൂടെ വികലമാക്കുന്ന വിദേശ മലയാളിയെ തന്റെ ആക്ഷേപ ഹാസ്സ്യത്തിലൂടെ നിറുത്തി പൊരിച്ച ആ കലാകാരന്റെ പ്രകടനം എന്റെ മനസ്സിന് ഒരുപാടൊരുപാട് കുളിര്‍മ്മയേകി.."ഭാഷയും ഇന്ത്യന്‍ കോടതികളും" എന്ന ലേഖനം തല്കാലത്തേക്ക് മാറ്റി വെച്ച് ആ വലിയ കലാകാരന്റെ മുന്നോട്ടുള്ള യാത്രയില്‍ എല്ലാ ആശംസകളും നേര്‍ന്നു കൊണ്ട് നിര്‍ത്തട്ടെ......
20 comments:
തേങ്ങ തന്നെ ഒരു വിഷയമായതിനാൽ ഞാൻ തേങ്ങ ഉടയ്ക്കാം! കോടതിഭാഷ 1947 ആഗസ്റ്റ് 15ൻ തന്നെ മാതൃഭാഷ ആക്കണമായിരുന്നു, അതെങ്ങനെ? നമ്മുടെ ബില്ലാത്തി, മലയാളിയായി തുടരുന്നപോലെ, നമ്മുടെ പല ഭരണകർത്താക്കളും, ബില്ലാത്തിയായി തുടരുകയാണല്ലോ. ഒരു ‘തേങ്ങേം’ അറിയാതെ കോടതിയിൽ സ്വന്തം വിധി കാത്തുനിൽക്കുന്ന മനുഷ്യന്റെ പ്രശ്നം അവതരിപ്പിച്ചതിനു നന്ദി, ചർച്ച ചെയ്യപ്പെടട്ടെ!
""ന്റെ വക്കീലേ.... തൊള്ളായിരത്തി നാപ്പത്തെയില് വെള്ളകാരനെ നാട് കടത്തീട്ട് ഇന്ജീം ഞമ്മള് ഈ ഭാഷ സഹിക്കണോ......?""
ചിന്തിപ്പിക്കുന്ന ചോദ്യം തന്നെയല്ലെ അത് ? മതൃഭാഷയെ സ്നേഹിക്കുന്ന കാര്യത്തില്‍ തമിഴന്റെ നേരെ വിപരീതമണ് നമ്മള് “ മലയാലി” കള്‍.
നല്ല ലേഖനം .!
മലയാളത്തെ വള്രെ ഏറെ ഇഷ്ടപ്പെടുന്ന ഞാൻ ഇൻഗ്ലീഷിനെയും ഇഷ്ട്ടപ്പെടുന്നു.
അത് കൊണ്ട്, മലയാളം നല്ല സ്പുടമായി സംസാരിക്കുന്നവരെയും അത്യാവശ്യം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നവരെയും എനിക്ക് ഇഷ്ട്ടമാണ്. കൂടുതൽ ഭാഷകൾ അറിയാവുന്നവരെ അതിലേറെ ഇഷ്ട്ടവും.
ആയതിനാൽ ജയരാജ് വാര്യരെയും സമദ് ഇരുമ്പുഴിയെയും ബിലാത്തി പട്ടണത്തെയും ഹംസായെയും ഞാനും ഇഷ്ട്ടപെടുന്നു; കാരണം നിങ്ങൾ ഉയരങ്ങളിലേക്ക് പോകുമ്പോഴും മലയാളത്തെ സ്നേഹിക്കുന്നു.
theerchayaum samadjeeye njan valare ishttappedunnu, kaaranam sadique sir paranjathu pole ningal evide aayirunnalum, ethra uyarathil aanenkilum malayalathe nenchodu cherkkunnu.........
ഭാഷകള്‍ പഠിക്കുന്നതില്‍ കുഴപ്പമില്ല പക്ഷെ അത് മാതൃഭാഷയെ മറന്നുകൊണ്ടാവരുതെന്നു മാത്രം.
നമ്മളിന്നും മാനസികമായി അടിമകളാണ് അതുകൊണ്ടാണ് കോടതിഭാഷയും മറ്റു ഇപ്പോഴും സായിപ്പിന്റെ ഭാഷയില്‍ നിലനില്‍ക്കുന്നത്.
തമിഴന്റെത് കുറച്ചു കൂടുതലാണ്നുതാനും!
നമ്മൾ ഇനിയുള്ള ഭാവിയിലെങ്കിലും
നമ്മുടെ മലയാളത്തെ വളരെയേറെ തീവ്രതയോടെ പ്രണയിക്കണം കേട്ടൊ ....
ഇപ്പോൾ ലോകത്തിൽ എല്ലായിടത്തും എല്ലാ പ്രാദേശിക ഭാഷകളും
ഒരുതരം ഒറ്റപ്പെടലിനോ ,തിരസ്കാരത്തിനോ അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു വേണമെങ്കിൽ പറയാം.
മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ സമൂഹം ഇപ്പൊൾ ഇത്തരം ഭാഷകളെ ഒരു അതിജീവനത്തിനായി കണക്കാക്കുന്നില്ല. അതുതന്നെയാണ് നമ്മുടെ മലയാളത്തിനും സംഭവിച്ചത്....
വിദ്യാഭ്യാസത്തിനും ,പണം ഉണ്ടാക്കാനും മറ്റും , മറുഭാഷകളായ ഇംഗ്ലീഷിനേയും മറ്റും പാര്‍ശ്വവല്‍കരിക്കുകയും ചെയ്തു.
അതുകൊണ്ട് അമ്മ മലയാളം ഇപ്പോൾ രണ്ടാംകുടിയോ, മൂന്നാംകുടിയോ ഒക്കെയായി പിന്തള്ളപ്പെടുകയും ചെയ്തു.
തീർച്ചയായും ഇത് ഒരു ബോധവൽക്കരണ പോസ്റ്റ് തന്നെ ഭായി..
അഭിനന്ദനങ്ങൾ....കേട്ടൊ
വാദിക്കും പ്രതിക്കും മനസ്സിലാകാത്ത ഭാഷയിൽ വ്യവഹാരം നടത്തുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. അതിനാൽ തന്നെ കോടതി ഭാഷ മാതൃഭാഷയാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കീഴ്കോടതികളിലെങ്ങിലും മാതൃഭാഷയിൽ കാര്യങ്ങൾ നടക്കട്ടെ...
കോടതി നടത്തിപ്പ് “എളുപ്പമാക്കി” കേസ്സുകൾ വക്കില്ലന്മാരില്ലാതെ (നിയമപുസ്തകമില്ലാതെ) വാദിയും പ്രതിയും ജഡ്ജിയുടെ മുൻപിൽ അവതരിപ്പിക്കുന്ന രീതിയിലേക്ക് നാം നടന്നുകയറണം. നിയമത്തിന്റെ നൂലാമാലകൾ നോക്കി ജഡ്ജി വിധി പറയട്ടെ... അതിന് ശേഷവും പരാതിയുള്ളവർ മേൽകോടതിയിൽ കേസുമായി പോകട്ടെ...
ഹിന്ദി ദേശീയഭാഷയായി (രാഷ്ട്രഭാഷ) നാം അംഗീകരിച്ചിട്ടില്ലായെന്ന് പ്രത്യേകം പരാമർശിക്കട്ടെ!!!
ഒരു “പ്രായോഗികമാതൃഭാഷ സ്നേഹി”...
ശ്രീനാഥന്‍....
1947ല്‍ സ്വതന്ത്ര ഭാരതത്തില്‍ നാട്ടു രാജ്യങ്ങളുടെ സംയോചനം... തുടങ്ങിയ പുലിവാലുകള് നിലനിന്നിരുന്നു. നമ്മുടെ കേരളത്തില്‍ കൊച്ചി, തിരുവിതാംകൂര്‍ എന്നീ നാട്ടു രാജ്യങ്ങള്‍തന്നെ നമ്മോടൊപ്പം ചേര്‍ന്നത് സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷമല്ലേ.... അക്കാലത്ത് ഇന്ത്യാ പാക് വിഭജനത്തിന്റെ ആഴമേറിയ ഒരു മുറിവും കൂടിയുണ്ടായിരുന്നു. പിന്നെ ഇന്ത്യന്‍ ഭാഷകളിലെ സങ്കീര്‍ണത....
ഇന്ത്യന്‍ ഭാഷകള്‍ എല്ലാം വലിയ ഒരു വിഷയമാണ്. എന്തായാലും ചര്‍ച്ചകള്‍ വരട്ടെ.....
ഹംസ...
പറഞ്ഞത് വളരെ ശരിയാണ്.നാവിന് തുമ്പില്‍ തമിഴിനെ വികലമാക്കുന്ന തമിഴനെകാളും മലയാളം ""മലയാല"" മായി നാവില്‍ വരുന്ന അഹങ്കാരികളെ യാണ് ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത്.
സാദിഖ്...
കമന്റ് നന്നായി.നമ്മുടെ ഇന്ത്യയുടെ പത്താം പ്രധാനമന്ത്രിയായ നരസിംഹ റാവുവിനു പതിമൂന് ഭാഷകള്‍ അറിയാമായിരുന്നു.അതില്‍ ആറു ഭാഷയോളം അദ്ദേഹത്തിന് എഴുതാനും വശമുണ്ടായിരുന്നു. അപ്പോഴും അയാളുടെ മാതൃഭാഷയായ തെലുങ്കിനെ അയാള്‍ മറന്നിരുന്നില്ല.
ജയരാജ് മുരുക്കുംപുഴ..
വായനക്കും, അഭിപ്രായത്തിനും വളരെ നന്ദിയുണ്ട്.മാതൃ ഭാഷയുടെ ആഴമേറിയ ചര്‍ച്ച നടക്കുമ്പോഴും, താങ്കള്‍ മലയാളത്തെ "മങ്ക്ലീഷിലാണ്" എഴുതിയിരിക്കുന്നത് എന്നോര്‍ക്കുക.
GOOGLE ഈ ലിങ്ക് ഉപയോഗിച്ചാല്‍ താങ്കള്‍ക്ക് മലയാളത്തില്‍ എഴുതാം.
തെചിക്കോടന്‍...
തമിഴന്റെ ഭാഷാ സ്നേഹം അല്പം കൂടുതലാണെന്ന താങ്കളുടെ അഭിപ്രായത്തോട് ഞാന്‍ യോചിക്കുന്നു. എന്തായാലും വിശാലമായ ഒരു ചര്‍ച്ച ആവശ്ശ്യമാണ്.ചര്‍ച്ച ചെയ്യപെടട്ടെ....
കാക്കര....
"വാദിക്കും പ്രതിക്കും മനസ്സിലാകാത്ത ഭാഷയിൽ വ്യവഹാരം നടത്തുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. അതിനാൽ തന്നെ കോടതി ഭാഷ മാതൃഭാഷയാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്"...വളരെ നന്നായി.
പിന്നെ.
""ഹിന്ദി ദേശീയഭാഷയായി (രാഷ്ട്രഭാഷ) നാം അംഗീകരിച്ചിട്ടില്ലായെന്ന് പ്രത്യേകം പരാമർശിക്കട്ടെ!!!"" ഇതുകൊണ്ട് താങ്കള്‍ അര്‍ത്ഥമാക്കിയത് എനിക്ക് മനസിലായില്ല....
ഹിന്ദി രാഷ്ട്രഭാഷയല്ല എന്ന് ഓർമ്മിപ്പിച്ചതാണ്...
ലേഖനം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.
ഈ ലേഖനത്തിന് ഉപയോഗിച്ചിരിക്കുന്ന പച്ചവെള്ളം പോലത്തെ മലയാളം തന്നെ മനോഹരം.
എത്ര ഭാഷകള്‍ പഠിക്കുന്നോ അത്രയും നല്ലത് തന്നെ. നമുക്ക് എല്ലോഴും ഒരു കാര്യം വളരെ കൃത്യമായി മനസ്സിലാക്കാന്‍ സ്വന്തം ഭാഷ തന്നെയായിരിക്കും കൂടുതല്‍ ഉപകരിക്കുക എന്നാണു എന്റെ പക്ഷം.
സ്വന്തം എന്നത് വിട്ട് പുറത്ത് വരുമ്പോള്‍ മാറ്റ് ഭാഷകളും ആവശ്യമായി വരും.
ഇവിടെ കുറെ കാലമായി സ്വന്തം ഭാഷ സംസാരിക്കുന്നത് പോലും കുറച്ചിലായി കാണുന്ന മലയാലികള്‍ ഏറി എന്നത് നെരാണെന്കിലും ഇയ്യിടെയായി അതിന് ചെറിയൊരു മാറ്റം സംഭവിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് എന്റെ ഒരു തോന്നല്‍.
ഫോളോ ചെയ്യാന്‍ വഴികളൊന്നും കാണുന്നില്ല.
ഭാവുകങ്ങള്‍...
ഒരു കാര്യം പറയാന്‍ വിട്ട് പോയി.
കാര്‍ട്ടൂണിസ്റ്റ് ബിജുചന്ദ്രന്‍ വരച്ച മാഷുടെ ചിത്രം അതിമാനോഹരമായിട്ടുണ്ട്.
ബിജുചന്ദ്രനെയും എന്റെ അഭിനന്ദനം അറിയിക്കണം.
സമദ് ഇക്ക ഈ "അവിയല്‍" കൊള്ളാം... ഭാഷയെ കുറിച്ചും ജയരാജ് വാരിയരെ കുറിച്ചും എല്ലാം കൂടി കൂട്ടിക്കുഴച്ചു എഴുതി ഒപ്പിച്ചു ....
പിന്നെ ആംഗലേയ ഭാഷയെ കോടതിയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നത് നല്ല കാര്യമാണോ ?
വ്യത്യസ്തമായ ഭാഷയുള്ള നമ്മുടെ രാജ്യത്ത് ഒരു ഭരണ ഭാഷ വേണ്ടേ ??
ഇക്ക മിനിറ്റ് കുറവായത് കൊണ്ടാണ് വിളിക്കാത്തത് .. പിന്നെ മറ്റു പല തിരക്കുകളും .............
നാം ചിന്തിക്കുന്ന,സ്വപ്നം കാണുന്ന, ചിരിക്കുന്ന,കരയുന്ന ഭാഷയെതോ അതാണ് മാതൃഭാഷ!പക്ഷെ ഇഇയിടെയായി അതിന്റെ 'പേറ്റന്റും' മറ്റാര്‍ക്കോ നാം തീറെഴുതിക്കൊടുത്തിരിക്കുന്നു എന്ന് തോന്നുന്നു.
മലബാര്‍ മുസ്ലിംകള് വെള്ളക്കാരോടുള്ള വിരോധം നിമിത്തം ആംഗലേയം തന്നെ തങ്ങളുടെ മക്കള്‍ക്ക് നിഷേധിച്ചത് സദുദ്ദേശ്യവും ഒപ്പം വിഡ്ഢിത്തവും ആയിരുന്നു.ബാപുകാക്ക് സംഭവിച്ചത് അതാണ്.
തികച്ചും പ്രസക്തവും ഒപ്പം അനേകം ചര്‍ച്ച ചെയ്യപ്പെട്ടതുമായ വിഷയം.വളരെ നന്നായി .
ഭാവുകങ്ങള്‍!
""ന്റെ വക്കീലേ.... തൊള്ളായിരത്തി നാപ്പത്തെയില് വെള്ളകാരനെ നാട് കടത്തീട്ട് ഇന്ജീം ഞമ്മള് ഈ ഭാഷ സഹിക്കണോ......?""
ചിന്തിപ്പിക്കുന്ന ചോദ്യം തന്നെ!
ഇവിടെ വന്നിട് എന്നോട് മിണ്ടാതെ പോയി അല്ലെ സമദിക്കാ ?
"മലബാര്‍ മുസ്ലിംകള് വെള്ളക്കാരോടുള്ള വിരോധം നിമിത്തം ആംഗലേയം തന്നെ തങ്ങളുടെ മക്കള്‍ക്ക് നിഷേധിച്ചത് സദുദ്ദേശ്യവും ഒപ്പം വിഡ്ഢിത്തവും ആയിരുന്നു" ഇസ്മായില്‍ ഇത് നല്ല അഭിപ്രായം. സ്വാകതം ചെയ്യുന്നു.
(പിന്നെ താങ്കളുടെ പുതിയ പ്രൊഫൈല്‍ ഫോടോ നന്നായിട്ടുണ്ട്. ആ തൊപ്പി വെച്ചുള്ളതിനെകാളും ഇതാ നല്ലത്)
മേരിക്കുട്ടി..... ഇവിടെ വന്ന് അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. അന്ന് നേരില്‍ കണ്ടു സംസാരിക്കാന്‍ കഴിയാത്തതിന്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ല. ബാക്കിയെല്ലാം നിങ്ങളുടെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. ആശംസകള്‍.
റാംജി... ഫോട്ടോയെ കുറിച്ചുള്ള കമന്റു സുഖിച്ചു. ബിജുവിനോട് ഞാന്‍ പ്രതേകം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ബ്ലോഗ് ഇവടെ പോയാല്‍ കാണാം
രണ്ടു മലയാളികള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ അവര്‍ ഇന്ഗ്ലിഷേ സംസാരിക്കു, നേരെ മരിച്ചു അത് തമിഴന്മാരോ , കന്നടക്കരരോ ആണെങ്ങില്‍ അവര്‍ അവരുടെ ഭാഷയിലെ ആശയവിനിമയം നടത്തു .മലയാളികള്‍ക്ക് മൊത്തത്തില്‍ പൊങ്ങച്ചം ആണ്. പ്രതേകിച്ചു പ്രവാസികളായ സ്ത്രീകള്‍ക്ക്. അവര്‍ ജനിച്ചതും വളര്‍ന്നതും എല്ലാം കൊതുകുകടി കൊണ്ടും , പഴം കഞ്ഞി കുടിച്ചും കീരതുനി എടുത്ത്തുമായിരിക്കും, എന്നാല്‍ അവര്‍ ഒന്ന് മെച്ചപെട്ടാല്‍ അവര്ക് ബാകിഉള്ളവരെ എല്ലാം പുച്ഛമാണ് . അവരെല്ലാം പിന്നിട് പറയും എനിക്ക് മലയാളം ശരിക്കും വരില്ല എന്ന്. തല ഉയര്‍ത്തി പിടിച്ചു അഭിമാനത്തോടെ. അവരെല്ലാം ആലോചിക്കുന്നില്ല എന്നെങ്ങിലും അവരെല്ലാം അവരുടെ സ്വന്തം നാട്ടിലേക് മടങ്ങി വരേണ്ട അവസ്ഥ വരുമെന്ന് .
ഭാഷ എന്നത് മനുഷ്യന് ആശയ വിനിമയം നടത്താനുള്ളതാണ് . എന്നാല്‍ ഇന്ത്യന്‍ കോടതികളില്‍ വാദിയായോ പ്രതിയായോ നില്ക്കുന്ന ഒരു സാധാരണക്കാരന്റെ അവസ്ഥ എന്താണ് ?അയാളുടെ കേസ്സിനെ കുറിച്ച് കോടതിക്കുള്ളില്‍ നടക്കുന്ന നടപടികള്‍ , വാദങ്ങൾ,വിധി ന്യായങ്ങൾ എല്ലാം അവിടെ കൂടിയ വക്കീലന്മാര്ക്കും, മജിസ്ട്രട്ടിനും, പബ്ലിക് പ്രോസിക്കൂട്ടര്‍ക്കും മാത്രം മനസ്സിലാകും , എന്നാല്‍ അയാള്‍ക്ക് മാത്രം മനസ്സിലാകില്ല.വെള്ളക്കാരന്റെ ഭാഷ എന്തിനാണ് ഇനിയും നാം വ്യവഹാരങ്ങളിൽ കൊണ്ട് നടക്കുന്നത് ? മലയാളത്തിൽ കോടതി നടപടികൾ നടത്താനുള്ള അവകാശം ഓരോ മലയാളിയുടെയും ആവശ്യമാണ്.
Post a Comment