Saturday, 24 July 2010

പോലീസും, മാധ്യമങ്ങളും.


കേരള ചരിത്രത്തില്‍ ഇതു വരെയില്ലാതിരുന്ന ഒരു പുതിയ "ട്രെന്‍റ്" പോലീസ്സിന്റെ ഇടയില്‍ വന്നു കയറിയത് ഈ അടുത്ത കുറച്ചു കാലങ്ങളിലെ മാധ്യമങ്ങള്‍ എടുത്തു നോക്കിയാല്‍ നമുക്ക് കാണാം. കേസ്സിന്റെ അന്ന്വേഷണ ഉദ്യോഗസ്ഥനായ പോലീസ് കാരന്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (FIR )എഴുതുന്നതിനു മുമ്പ് തന്നെ ടി. വി ചാനലുകളുടെ മുന്നില്‍ കേസ്സിന്റെ വിശതാംശങ്ങള്‍ വിളമ്പുന്നത് ഇന്ന് കേരളത്തില്‍ ഒരു ട്രെന്റായി മാറിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികളുടെ അനന്തര ഫലം എന്തായിരിക്കും എന്ന് ഇവര്‍ ആലോചിക്കുന്നില്ല.

കേരള പോലീസിന്റെ രൂപീകരണം കഴിഞ്ഞ് ഇത്രെയും കാലത്തിനിടക്ക് ഒരു കുറ്റമറ്റ എക്സികൂടീവ് വിഭാകമായി മാറാന്‍ കേരള പോലീസിന് ഇതുവരെ  കഴിഞ്ഞിട്ടില്ല എന്നത് പറയാതിരിക്കാന്‍ വയ്യ. ഒരു പരിധിവരെ ലെജിസ്ലെച്ചറിന്റെ അഥവാ രാഷ്ട്രീയ ഇടപെടലു കളായിരിക്കാം ഇതിന് നിതാനമായിട്ടുള്ളത്. എന്നാല്‍  കേരളാ പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ എന്നത് ഒരു പുതിയ സംഭവമൊന്നുമല്ല. മറിച്ച്  കേസ്സിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ്സിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളുടെ മുന്നില്‍ വിളിച്ചു പറയുന്നത് ഒരു പുതിയ കാര്യം തന്നെ.

സിനിമകളിലെ നായക വേഷം തലയ്ക്കു പിടിച്ച്  മാധ്യമങ്ങളുടെ മുന്നില്‍ തന്‍റെ വീര്യം കാണിക്കുമ്പോള്‍ കേസ്സിലെ കുറ്റവാളിയും ഈ രംഗം കാണുന്നുണ്ടെന്ന് അവരോര്‍ക്കുന്നത് നന്നായിരിക്കും. ഇത്തരം പ്രവര്‍ത്തികളില്‍ ഇത് പകര്‍ത്തിയെടുക്കുന്ന മാധ്യമങ്ങളെ നമുക്ക് കുറ്റപെടുത്താന്‍ കഴിയില്ല. കാരണം മാധ്യമ പ്രവര്‍ത്തകര്‍ അവര്‍ക്ക് സെന്‍സേഷണലായ റിപ്പോര്‍ട്ടുകള്‍ ഏതുവിധേനയും ഉണ്ടാക്കിയെടുക്കാന്‍ നോക്കും.
അതിലാണവന്റെ വിജയമിരിക്കുന്നത്. നീതിയും അതിന്‍റെ നിര്‍വഹണവുമെല്ലാം അവനെ സംബന്ദിച്ചു രണ്ടാം സ്ഥാനത്താണ്. എന്നാല്‍ നീതി ന്യായ വ്യവസ്ഥയില്‍ ഒരു പ്രധാന കണ്ണിയായ പോലീസുകാരന്‍ അത് സാധാരണ കൊന്‍സ്ടബ്ള്‍ തൊട്ട് മേലോട്ട് ആരായാലും ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത് പ്രതികള്‍ക്ക് നിയമത്തിന്‍റെ മുന്നില്‍ നിന്നും രക്ഷപെടാന്‍ വഴിയൊരുക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

മാധ്യമ പ്രവര്‍ത്തകന്‍ വഴി സാധാരണക്കാരന്റെ മുന്നില്‍ വാര്‍ത്ത എത്തുമ്പോള്‍ കേസ്സിലെ നായകന്‍ പോലീസുകാരനായി മാറുന്നു. വാര്‍ത്താ മാധ്യമങ്ങളുടെ മുന്നില്‍ രാഷ്ട്രീയക്കാരനെ പോലെ വിടുവായിത്തം പറഞ്ഞ് ഗമ കാണിക്കുന്നതിലല്ല ഒരു നല്ല പോലീസ് സേനയുടെ മികവു കാണിക്കേണ്ടത്, മറിച്ച് കഴിയുന്നതും കുറ്റമറ്റ രൂപത്തില്‍ കേസന്ന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരുന്നതിലാണ്.

നമ്മുടെ കേരളത്തില്‍ ഈയിടെ നടന്ന ഈ വാര്‍ത്തയാണ് സത്ത്യത്തില്‍ ഇതെഴുതാന്‍ കാരണമായത്‌video

വളരെ വലിയ ഒരു അലംഭാവമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ കൊണ്ട് ഇവര്‍ കാണിക്കുന്നത്. ലോകത്ത് ഒരു രാജ്യത്തും നമുക്ക് ഇങ്ങനെ കാണാന്‍ കഴിയില്ല.

ഇതിന് ശാശ്വതമായ ഒരു പരിഹാരം വേണമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. പോലീസ് സേനയുടെ പരിശീലന സമയങ്ങളില്‍ ഇക്കാര്യങ്ങള്‍ വളരെ ഭംഗിയായി അവരെ പഠിപ്പിക്കുന്നുണ്ട്. പിന്നെ പരിശീലന കാംബുകളില്‍ നിന്നിറങ്ങി പൊതുജനവുമായി സമ്പര്‍ക്കം വരുമ്പോഴാണ് ഈ മാറ്റം വരുന്നത്. അത് കൊണ്ട് പരിശീലന കാലഘട്ടത്തില്‍ ഒരു എക്സ്ട്രാ ക്ലാസുകൂടി കൊടുത്താലും ഇതിന് മാറ്റം വരുമെന്ന് തോന്നുന്നില്ല. മറിച്ച് പോലീസ് നിയമത്തിലോ, പീനല്‍ നിയമത്തിലോ ഒരു വകുപ്പ് എഴുതി ചേര്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല.

ഒരു കേസ്സിന്റെ അന്ന്വേഷണ ഉദ്യോഗസ്ഥനായ  പോലീസ് കാരന്‍ കേസ്സ് കാര്യങ്ങളുമായി വാര്‍ത്താ മാധ്യമങ്ങളുടെ മുന്നില്‍ അവതരിക്കുന്നതില്‍ നിന്നും അയാളെ വിലക്കുന്നത് അയാളുടെ മൌലികാ വകാശത്തിന്റെ മേലുള്ള കടന്നു കയറ്റമാണെന്ന് എനിക്ക് തോന്നുന്നില്ല.

3 comments:

ശ്രീനാഥന്‍ said...

ശരിയാണ് വക്കീലേ, പ്രഫഷണൽ എത്തിക്സിനു വിരുദ്ധമായി വെള്ളിപ്രഭ തേടുന്ന പോലീസ് ഉദ്യോഗസ്ഥന്മാർ ഇതൊന്നു മനസ്സിലാക്കിയിരുന്നെങ്കിൽ. നല്ല പ്രസക്തിയുള്ള പോസ്റ്റ്.

lakshmi. lachu said...

nalla post mashe..eniyum varaam..
aashamsakal..

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

നന്നായിത് സമദ് ഭായ്
നമ്മൂടെ നാട്ടിലെ സ്വയം മാധ്യമങ്ങളിൽ ഞെളിയുന്ന ഏമാന്മാർക്ക് ,
ഭായി നാട്ടിൽ ചെന്നശേഷം ഇവിടത്തെ പോലീസുരീതികൾ
/ മനുഷ്യാവകാശരീതികൾ എങ്ങിനെയൊക്കെയാണ് സംരംക്ഷിക്കപ്പെടുന്നത് എന്ന് /
മനസ്സിലാക്കികൊടുക്കണം കേട്ടൊ