Saturday, 16 April 2011

കാറല്‍ മാര്‍ക്സ്

കാറല്‍ ഹെന്‍റിച്ച്  മാര്‍ക്സ്

കാറല്‍ മാര്‍ക്സിനെ അറിയാത്തവര്‍ ചുരുങ്ങും. ജീവിചിരിക്കുന്നവരിലും, മരിച്ചവരിലുമായി ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍  അറിയപെടുന്ന ഒരാള്‍ ആരാണെന്ന് ചോദിച്ചാല്‍ അത് കാറല്‍ മാര്‍ക്സ്തന്നെ എന്ന് പറയാം. 1883 മാര്‍ച് പതിനാലാം തിയതിയാണ് മാര്‍ക്സ് അന്തരിച്ചത്‌. ഇക്കഴിഞ്ഞ ചരമ ദിനത്തില്‍ അദ്ദേഹത്തിന്‍റെ ശവ കുടീരം സന്ദര്‍ശിച്ചപ്പോഴാണ് ഇങ്ങനെ യൊരു പോസ്റ്റിങ്ങിനു വഴിയൊരുങ്ങിയത്.മാത്രവുമല്ല  ബ്ലോഗില്‍ എന്തങ്കിലും ഒന്ന് കുത്തി കുറിച്ചിട്ട്‌ നാളേറെയായി. മാര്‍ക്സിനെ കുറിച്ച് അല്‍പം പറഞ്ഞു കൊണ്ട്തന്നെ തുടങ്ങാം........... 

കാറല്‍ ഹെന്‍റിച്ച്  മാര്‍ക്സ് എന്ന കാറല്‍ മാര്‍ക്സ്1818  മേയ് മാസം അഞ്ചാം   തിയതി പശ്ചിമ ജര്‍മനിയിലെ "ട്രിയര്‍" എന്ന സ്ഥലത്താണ് ജനിച്ചത്‌. 

ട്രിയര്‍ നഗരം 

ജര്‍മനിയിലെ പ്രശസ്തമായ "മോസല്ലേ" നദിയുടെ തീരത്താണ് അതി പുരാതനമായ ഈ ട്രിയര്‍ നഗരം സ്തിഥി ചെയ്യുന്നത്.

മോസല്ലേ നദി 

ജര്‍മനിയിലെ ഒരു വളരെ മോശമല്ലാത്ത ഒരു ഇടത്തരം കുടുംബത്തിലാണ് കാറല്‍ മാര്‍ക്സ് ജനിച്ചത്‌. ജര്‍മനിയില്‍ ബോണ്‍ സര്‍വകലാശാലയിലും, ബര്‍ലിന്‍ സര്‍വകലാ ശാലയിലുമാണ് മാര്‍ക്സ് തന്‍റെ പഠനം പൂര്‍ത്തിയാക്കിയത്. 

 ബര്‍ളിന്‍ സര്‍വകലാശാല 

ബോണ്‍ സര്‍വകലാശാല 1850 കളില്‍ 


ബോണ്‍ സര്‍വകലാശാലയിലെ നിയമ പഠന സമയത്താണ് "ജെന്നി വോണ്‍ വെസ്റ്റ്‌ വാലന്‍" എന്ന ജര്‍മന്‍ പെണ്‍കുട്ടിയുമായി മാര്‍ക്സ് അടുക്കുന്നതും, പിന്നീട് വിവാഹം കഴിക്കുന്നതും.


അക്കാലത്ത് തന്നെയാണ് ജര്‍മന്‍ ഫിലോസഫര്‍ "ഹെഗലിന്റെ" ആശയങ്ങളോട് മാര്‍ക്സ് കൂടുതല്‍ അടുക്കുന്നതും. ഹെഗലിന്റെ "ഡയലറ്റിക്കല്‍ മെറ്റിരിയലിസം  അദ്ദേഹത്തിന്‍റെ സോഷ്യലിസ്റ്റ് സങ്കല്പത്തെ കൂടുതല്‍ സ്വാധീനി ക്കുകയും ചെയ്തത്.
ജോര്‍ജ് വില്ലിയം ഫ്രെടരിക് ഹെഗല്‍സ്

ഫിലോസഫിയില്‍ പഠനം കഴിഞ്ഞ മാര്‍ക്സിന്"ജെന" സര്‍വകലാശാല ഫിലോസഫിയില്‍ ഡോക്ട്രേറ്റ് നല്‍കുകയുണ്ടായി.


ജെന സര്‍വകലാശാല.


൦൦൦ മാര്‍ക്സും ഭാര്യ ജെന്നിയും പാരീസിലേക്ക്‌ മാറുകയും, അവിടെ വെച്ച് അദ്ദേഹം ഒരു "റവല്യൂഷ്യണറി കമ്മ്യുണിസ്റ്റ്" കാരനാകുകയും, തന്‍റെ മരണം വരെയുള്ള സുഹ്രത്തായ എങ്കല്‍സുമായി പരിചയപെടുകയും ചെയ്തു.

ഫ്രെഡറിക്ക് എങ്കല്‍സ്

ജര്‍മ്മനിയിലെ ധനികനായ വ്യവസായിയുടെ മൂത്ത മകനായിരുന്നു. എന്‍ഗല്സ്. അച്ഛന്‍റെ പരുത്തി ഫാക്ടറി നോക്കി നടത്താനായി ഇംഗ്ലണ്ടില്‍ എത്തിയ അദ്ദേഹം ഇംഗ്ലണ്ടിലെ തൊഴിലാളികളുടെ ശോചനീയമായ ദാരിദ്ര്യാവസ്ഥ കണ്ട് അതിനെ കുറിച്ച് പഠിക്കുകയും സ്വയം കമ്മ്യൂണിസ്റ്റ് ആവുകയും ചെയ്തു. ഫ്രെഡെറിക് ഏംഗല്‍‌സ്
1844 ല്‍ "കണ്ടീഷന്‍ ഓഫ് ദി വര്‍ക്കിംഗ് ക്ലാസസ് ഇന്‍ ഇംഗ്ലണ്ട്" എന്ന പേരില്‍  പുസ്തകമെഴുതി. കാറല്‍ മാര്‍ക്സ് പാരീസില്‍ നിന്നും പുറത്തിറക്കിയ "ഫ്രാന്‍കോ ജര്‍മ്മന്‍ ആനല്‍‌സ്" എന്ന വിപ്ലവ മാസികയില്‍ അദ്ദേഹം എഴുതി തുടങ്ങുകയും ചെയ്തു.

ഇത് ചരിത്രപരമായ ഒരു ദൌത്യവും ഇരുവരും  തമ്മിലുള്ള ഒരു  സൌഹൃദവുമായി വളരുകയും ലോകത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമാവുകയും ചെയ്തു. 

മുതലാളിത്തത്തെ കുറിച്ചുള്ള  ഇരുവരുടെയും വീക്ഷണങ്ങളും അതുപോലെ  എല്ലാ തത്വസംഹിതകളോടും ഇരുവര്‍ക്കും പൂര്‍ണ്ണമായ യോജിപ്പായിരുന്നു.അങ്ങനെ അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

അമൂര്‍ത്തമായ ആശയങ്ങളെ മാര്‍ക്സ് വിശകലനം ചെയ്യുകയും അവയെല്ലാം  ബഹുജനങ്ങള്‍ക്ക് മനസ്സിലാവും വിധം വിവരിക്കുകയും അവതരിപ്പിക്കുകയും ചെയ്തത് ഏംഗല്‍‌സായിരുന്നു. "ദി ഹോളി ഫാമിലി" എന്ന ആദ്യത്തെ ലേഖനവുമായി പ്രവര്‍ത്തിക്കുന്ന സമയത്ത് കാറല്‍ മാര്‍ക്സിനെ ഫ്രാന്‍സിലെ പ്രഷ്യന്‍ ഭരണാധികാരികള്‍ പുറത്താക്കി. തുടര്‍ന്ന് ആവിഷ്കാര സ്വാതന്ത്ര്യം ഏറെയുണ്ടായിരുന്ന യൂറോപ്പിലെ ബെല്‍ജിയത്തിലേക്ക് ഇരുവരും മാറി. സാമ്പത്തിക നില വളരെ മോശമായിരുന്ന മാര്‍ക്സിനെ  തന്‍റെ പുസ്തകത്തിന്‍റെ റോയല്‍റ്റിയില്‍ നിന്നും കിട്ടിയ വരുമാനം കൊണ്ട് ഏംഗല്‍‌സ്സ ഹായിച്ചുപോന്നു. 

ഏംഗല്‍‌സിന്‍റെ പുസ്തകം സമാന മനസ്കരില്‍ നിന്നും ധാരാളം സംഭാവനകള്‍ കിട്ടാന്‍ സഹായിച്ചു. തന്‍റെ സാമ്പത്തികവും രാഷ്ട്രീയവുമായ തത്വശാസ്ത്രങ്ങള്‍ മെനയാന്‍ മാര്‍ക്സിന് സൌകര്യം കിട്ടിയത് അങ്ങനെയായിരുന്നു. 

1845 ജൂലൈയില്‍ ഏംഗല്‍‌സന്റെ കൂടെ മാര്‍ക്സ് ഇംഗ്ലണ്ടിലേക്ക് പോയി. മാഞ്ചസ്റ്റര്‍ ലൈബ്രറിയിലായിരുന്നു ഏറെ സമയം ചെലവഴിച്ചത്.


മാഞ്ചസ്റ്റര്‍ ലൈബ്രറി 

1846 ല്‍ ഇരുവരും ബ്രസ്സല്‍‌സിലേക്ക് മടങ്ങി. യൂറോപ്പിന്‍റെ പല ഭാഗങ്ങളിലായി കിടക്കുന്ന സോഷ്യലിസ്റ്റ് നേതാക്കളുമായി ബന്ധപ്പെട്ട് അവരെ ഒന്നിച്ചു നിര്‍ത്താന്‍ ഇരുവരും ശ്രമിച്ചു. പിന്നീട്  കമ്മ്യൂണിസ്റ്റ് ലീഗ് എന്ന സംഘടന പിറക്കുന്നത്  ലണ്ടനില്‍ നടന്ന സോഷ്യലിസ്റ്റ് സമ്മേളനത്തില്‍ നിന്നാണ്. മാര്‍ക്സ്  തയ്യാറാക്കിയ പ്രിന്‍സിപ്പിള്‍സ്   ഓഫ് കമ്മ്യൂണിസം. ഇതാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നറിയപ്പെട്ടത്. 

1848 ഫെബ്രുവരിയില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു. ഇതോടെ ബെല്‍ജിയം മാര്‍ക്സിനെയും ഏംഗല്‍‌സിനെയും പുറത്താക്കി. ഇരുവരും പാരീസിലെത്തി. അതിനു ശേഷമാണ് കൊളോണില്‍ ന്യൂ റെനിഷ് ഗസറ്റ് എന്ന വിപ്ലവ പത്രം ഇരുവരും ചേര്‍ന്ന് തുടങ്ങിയത്.

1849 ല്‍ പുറത്താക്കുന്നതു വരെ മാര്‍ക്സ് പാരീസില്‍ കഴിഞ്ഞു. ഏംഗല്‍‌സും മാര്‍ക്സും ലണ്ടനിലെത്തി. ഇരുവരെയും പുറത്താക്കാന്‍ ഫ്രാന്‍സ് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഉദാരമനോഭാവം ഉള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍ റസ്സല്‍ ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു.



ജോണ്‍ റസ്സല്‍

1883 മാര്‍ച്  ന് മാര്‍ക്സ് അന്തരിച്ചു. പിന്നീട് അദ്ദേഹത്തിന്‍റെ രചനകള്‍ എഡിറ്റ് ചെയ്തും തര്‍ജ്ജമ ചെയ്തും ഏംഗല്‍‌സാണ്.മൂലധനത്തിന്‍റെ രണ്ടാമത്തെ വാള്ല്യം ഏംഗല്‍‌സാണ് പുറത്തിറക്കിയത്.1894 ല്‍ മാര്‍ക്സിന്‍റെ ചില കുറിപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി ഏംഗല്‍‌സ് മൂലധനത്തിന്‍റെ (ദാസ് ക്യാപിറ്റല്‍) മൂന്നാം വാല്യവും പ്രസിദ്ധീകരിച്ചു.

കാറല്‍ മാര്‍ക്സിനെ അടക്കം ചെയ്തിട്ടുള്ളത് ലെണ്ടനിലെ അതി പുരാതനവും, പ്രശസ്തവുമായ "ഹൈഗേറ്റ്" സെമിത്തേരിയിലാണ്










ഹൈഗേറ്റ് സെമിത്തേരിയുടെ കവാടം 


ഹൈഗേറ്റ് സെമിത്തേരിയുടെ കവാടം കഴിഞ്ഞ് അകത്തു കടന്നപ്പോള്‍ മനസ്സില്‍  എന്തന്നില്ലാത്ത ഒരു ആനന്തമായിരുന്നു.ഞാന്‍ ചെറുപ്പകാലം തൊട്ടേ കേട്ട് വളര്‍ന്ന കാറല്‍ മാര്‍ക്സ് എന്ന മഹാന്‍ അന്ത്യവിശ്ശ്രമം കൊള്ളുന്ന സ്ഥലത്താണല്ലോ ഞാന്‍ നില്‍കുന്നത് എന്ന അഭിമാനവും.


സെമിത്തേരിയുടെ കവാടം കഴിഞ്ഞ് അല്‍പ ദൂരം നടക്കണം. ടിക്കെറ്റ് കൌണ്ടറില്‍ ചെന്ന് ടിക്കെറ്റെടുത്തു. മൂന്നു പൗണ്ടാണ് ഒരു ടിക്കറ്റ്‌ വില. കൌണ്ടറില്‍ ഇരിക്കുന്ന വെള്ളകാരനോട് "കാറല്‍ മാര്‍ക്സ്" എന്ന് ചോദിച്ചപ്പോള്‍ തന്നെ അയാള്‍ ഒരു ദിശയിലേക്കു ചൂണ്ടി കാട്ടി. അയാള്‍ കാണിച്ചു തന്ന ദിശയിലൂടെ നടക്കാന്‍ തുടങ്ങിയപ്പോള്‍ പുറകില്‍ നിന്ന് അയാള്‍ "Hello... gentle man, Do you know the way how to go there..?.,"   YES... I know.... എന്ന് ഞാനും മറുപടി കൊടുത്തു. കാരണം   
കാറല്‍ മാര്‍ക്സിന്‍റെ ശവകുടീരമല്ലേ.... പെട്ടന്ന് കാണുന്ന രൂപത്തിലാക്കും എന്നും കരുതി. പക്ഷെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ബൈബിളെഴുതിയ കാറല്‍ മാര്‍ക്സിന്‍റെ ശവകല്ലറ മുതലാളിത്ത രാജ്യത്താണെന്നുള്ള കാര്യം ഞാന്‍ ഒരുവേള മറന്നു പോയി


മാര്‍ക്സിന്‍റെ ശവകുടീരം ലക്ഷ്യമാകി നടന്നപ്പോള്‍ ശരിക്കും ഇംഗ്ലീഷ് സിനിമകളിലെ ഹൊറര്‍ സിനിമകളാണ് മനസ്സില്‍ വന്നത്.



കല്ലറകളാല്‍ നിറഞ്ഞ ആ സെമിത്തേരിയിലൂടെ നടന്നു നീങ്ങി.ഒരു മനുഷ്യനെ പോലും അവിടെ കണ്ടില്ല.


















നടന്ന് നടന്ന് സെമിത്തേരിയുടെ അവസാന ഭാഗത്തായി മാര്‍ക്സിന്‍റെ കല്ലറ സ്തിഥി ചെയ്യുന്ന സ്ഥലത്ത് ഞാന്‍ എത്തി ചെര്‍ന്നു. എന്‍റെ തൊപ്പി ഊരി ഞാന്‍ എന്‍റെ ആതരവ് പ്രകടിപ്പിച്ചു.



പിന്നെ ചുറ്റും ഒന്ന് നടന്ന് വീക്ഷിച്ചു. മഹാനായ കാറല്‍ മാര്‍ക്സിന്‍റെ ശവകുടീരം തീരെ ശ്രദ്ധിക്കാത്ത രൂപത്തിലാണ് കിടന്നിരുന്നത്. കാറല്‍ മാര്‍ക്സ് ഏതെങ്കിലും കമ്മ്യൂണിസ്റ്റ് രാജ്യത്തായിരുന്നെങ്കില്‍ ഇതിന് എത്രമാത്രം ബഹുമാനം കൊടുക്കുമായിരുന്നു.....!!

.





മാര്‍ക്സിന്റെ കല്ലറയില്‍ ഏറ്റവും മുകളില്‍ സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്നാണു എഴുതിയിട്ടുള്ളത്....


അതിനു താഴെയായി അദ്ദേഹത്തിന്‍റെ ഭാര്യയുടെയും, മകളുടെയും പെരകുട്ടിയുടെയും പേരുകളാണ്....


ഈ യൂറോപ്പ്യന്‍ ജീവിതത്തിനിടയില്‍ മഹാനായ കാറല്‍ മാര്‍ക്സിന്‍റെ ശവകുടീരത്തില്‍ പുഷ്പചക്രമര്‍പ്പിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്..


13 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ലാൽ സലാം സമദ് ഭായ്...
വളരെ ലാഘവത്തോട് കൂടിത്തന്നെ A to Z മാർക്സിനെകുറിച്ച് പറഞ്ഞിരിക്കുന്നൂ,ഒപ്പം ഏംഗൽസിനേ പറ്റിയും....
അഭിനന്ദനങ്ങൾ...!
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പിതാവിനെ കുറിച്ച് , ഇതിനെപറ്റി അറിവും,വിവരവുമുള്ളവർ എഴുതിയാൽ ഇങ്ങിനേയിരിക്കും..
അല്ലാതെ എന്നെപ്പോലെയുള്ള ഒരു ലണ്ടന്മണ്ടൻ വെറുതെ കോറിയിട്ടത് പോലെയൊന്നുമാവില്ല സംഗതികൾ കേട്ടൊ ഭായ്
(എന്റെ കണ്ടതും കേട്ടതുമെന്ന പോസ്റ്റിൽ ഈ പോസ്റ്റിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്)

റ്റോംസ് | thattakam.com said...

നല്ല വിവരണം. കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. സന്തോഷം ഒപ്പം നന്ദിയും

ശ്രീനാഥന്‍ said...

വളരെ നല്ല കുറിപ്പ്. മാർക്സിന്റെ ശവകുടീരമേ ശ്രദ്ധിക്കപ്പെടാതെയുള്ളു. വാക്കുകൾ ലോകത്തെ പിടിച്ചു കുലുക്കിയല്ലോ. നാളതു വരെയുള്ള എല്ലാ ദർശനങ്ങളും ലോകത്തെ വ്യാഖ്യാനിക്കുക മാത്രം ചെയ്തപ്പോൾ മാർക്സിയൻ ദർശനം ലോകത്തെ മാറ്റുക തന്നെ ചെയ്തല്ലോ. ആദരപൂർവ്വം ഞാൻ ശിരസ്സു നമിക്കട്ടേ!

Unknown said...

പുതിയ വിവരങ്ങള്‍ നല്‍കിയ നല്ല പോസ്റ്റ്‌.

Yasmin NK said...

നല്ല പോസ്റ്റ്. വിജ്ഞാനപ്രദം.
ആ സെമിത്തേരിയുടേ ഫൊട്ടോസ് ഒരുപാടിഷ്റ്റായി.
വീണ്ടും വരാം.ആശംസകളോടേ..

ഒരു യാത്രികന്‍ said...

ഹൃദ്യമായ പുത്തന്‍ അറിവുകള്‍ക് ഒരു പാട് നന്ദി..........സസ്നേ

Absar Mohamed : അബസ്വരങ്ങള്‍ said...

നല്ല പോസ്റ്റ്.
സമയം കിട്ടുമ്പോള്‍ ഇവിടെയും സന്ദര്‍ഷിക്കുമല്ലോ...
www.absarmohamed.blogspot.com

Echmukutty said...

valare vaiki vannathaanu. kurippu vaichu. nalla vivaranam.

ippozhum lokam ettavum kootuthal vaikkunnathu addehathe thanneyaanallo. samathwamenna aazayathodu aarkkum mukham thirikkan kazhiyilla, athu pravaruthiyil varumpozhaanu ellavarudeyum nilapaadukal maarunnath alle?

ee kurippinu abhinandanangal.

Anonymous said...

കൊള്ളാം ..:)

ഇ.എ.സജിം തട്ടത്തുമല said...

അസമത്വം നിലനിൽക്കുന്നിടത്തോളം താഴേ തട്ടിലുള്ള ജനവിഭാഗങ്ങളുടെ എക്കാലത്തെയും വേദപുസ്തകം മാർക്സിന്റേതും, എംഗൾസിന്റേതും തന്നെ!ലോകത്ത് ഇന്നും ഏറ്റവുമധികം പ്രകമ്പനം കൊള്ളൂന്ന പ്രത്യയശാസ്ത്രവും മാർക്സിസമല്ലാതെ മറ്റൊന്നുമല്ല്ല. മർക്സിസത്തെ അടിസ്ഥാനമാക്കിയുള്ള വിഷയ വിശകലനത്തിന്റെ പ്രസക്തി അന്നും ഇന്നും നിലനിൽക്കുന്നു. തീർച്ചയായും ഈ ചരിത്രപുരുഷന്റെ ശവകുടീരം ഈ ചിത്രത്തിൽ കാണുന്നതുപോലെ ലാഘവത്തോടും അശ്രദ്ധയോടും സൂക്ഷിക്കേണ്ടതല്ല. പിന്നെ ഇംഗ്;അണ്ടിലായതുകൊണ്ടാകാം ഇപ്പോഴും നില നിൽക്കുകയെങ്കിലും ചെയ്യുന്നത് എന്നും വരാം!

ഏതായാലും ഈ പോസ്റ്റിലൂടെ സമദ് വക്കീൽ നിയമ വിഷയം മാത്രം എഴുതാൻ അറിയുന്ന ആളല്ല. ഏതു വലിയ വിഷയങ്ങളും എഴുതാൻ വഴങ്ങുന്ന മനോനിലയും കരവിരുതും ഉള്ള ആളാണെന്ന് തെളിയിച്ചിരിക്കുന്നു. ഇനിയുമെഴുതൂ. ഞാൻ ഈ ബ്ലോഗൊക്കെ എന്റെവായനശാലയിൽ ലിസ്റ്റ് ചെയ്തിരിക്കുകയാണ്.

മേല്‍പ്പത്തൂരാന്‍ said...

വക്കീലിനെ കുറേതിരഞ്ഞു...കഷ്ടപ്പെട്ടാണേലും കണ്ടുപിടിച്ചു...കാരറൽ മക്സിനേക്കുറിച്ചുള്ള ഈവിവരണം വളരെ നന്നായിരിക്കുന്നു.

കണ്ണൂ‍ർ മീറ്റ് പോസ്റ്റ്-http://oliyampukal.blogspot.com/2011/09/2011.html-സമയമുൾലപ്പോൾ കാണുക

Anonymous said...

കാള്‍ മാര്‍ക്സ് എന്നു കേട്ടാല്‍ റഷ്യയാണ് മനസ്സിലോടിയെത്തുക. ജര്‍‌മ്മനിയും ഫ്രാന്‍സും യൂറോപ്പാകമാനവും ഓടിനടന്നാണ് ഈ വലിയ ചിന്തകന്‍ മാര്‍ക്സിസം എന്ന ചിന്താധാരക്ക് രൂപം കൊടുത്തതെന്ന് വളരേ വിജ്ഞാനപ്രദമായ രീതിയില്‍ പറഞ്ഞു വെച്ചിരിക്കുന്നു. പരാജയപ്പെട്ടുപോയ, അപ്രായോഗിക പ്രത്യയശാസ്ത്രത്തിന്റെ പിതാവിന്റെ അന്ത്യവിശ്രമസ്ഥലത്തിനെങ്കിലും അല്പ്പം പ്രത്യേക പരിഗണന നല്‍കാന്‍ മുതലാളിത്തത്തിന്റെ മൊത്തക്കച്ചവടക്കാര്‍ തയ്യാറാകേണ്‍റ്റിയിരുന്നു.

നല്ല വിവരണം.

നന്ദന said...

ഷബ്ന വഴി ഇവിടെ എത്തി ഇത് വായിക്കാനായതിൽ വളരെ സന്തോഷം. വളരെ നന്ദി ഇങ്ങനെയൊരു കുറിപ്പെഴുതിയതിന്.