കരീം മാഷിന്റെ ശൈത്താന് കൂക്കും http://tkkareem.blogspot.com/2009/05/blog-post.html ശാബിയുടെ ജ്വാല യിലെ http://sabiraktk.blogspot.com/2009/08/blog-post_09.html ശൈതാനും വായിച്ചപ്പോഴാണ് ബാധ ഒഴിപ്പിക്കലും, മാരണം ചെയ്യലുമൊക്കെ ഓര്‍ത്തുപോയത്. ഈ യൂറോപ്പിലിരുന്ന് അതൊക്കെ ഓര്‍ത്തു ഞാന്‍ ചിരിച്ചു പോയി.
മാരണം ചെയ്യലിന്റെ നല്ല ഒരു അനുഭവം ഞാന്‍ നിങ്ങളുടെ മുന്നില്‍ പങ്കു വെക്കട്ടെ...
1997 ല്‍ ആണെന്ന് തോന്നുന്നു എന്റെ ഭാര്യവീട്ടില്‍ ജോലി ചെയ്തിരുന്ന കൊറ്റികുട്ടിയും അവരുടെ അനിയത്തി കാളിയും തമ്മില്‍ വര്‍ഷങ്ങളായി മഞ്ചേരി മുന്‍സിഫ് കോടതിയില്‍ സ്വത്ത് സംബന്ധമായ ഒരു തര്‍ക്കം നില നില്ക്കുന്നു ണ്ടായിരുന്നു. അതില്‍ കൊറ്റിക്കുട്ടിയുടെ വക്കീലായി ഇപ്പോഴത്തെ പബ്ലിക് പ്രോസിക്കൂട്ടര്‍ അഡ്വക്കേറ്റ് തലാപ്പില്‍ സത്താറും ( ഞങ്ങളുടെ സത്താര്ക്ക ) .അപ്പുറത്ത് കാളിയുടെ വക്കീലായി മഞ്ചേരിയിലെ ഒരു സീനിയര്‍ അഭിഭാഷകനും (ഞാന്‍ പേര് എടുത്തു പറയുന്നില്ല ) ആയിരുന്നു അപ്പിയര്‍ ചെയ്തിരുന്നത്.
അന്നൊക്കെ ഒഴിവു സമയം കിട്ടുമ്പോഴെല്ലാം ഞങ്ങള്‍ സത്താര്‍ക്കയുടെ ഓഫീസ് റൂമില്‍ സൊറയും പറഞ്ഞിരിക്കുക പതിവായിരുന്നു. (അന്ന് സത്താര്ക്ക പബ്ലിക് പ്രോസിക്കൂട്ടര്‍ ആയിട്ടില്ല.)
അങ്ങനെ ഒരു ദിവസം ഞാനും, സത്താര്‍ക്കയും മറ്റു വക്കീലന്മാരും എല്ലാം കൂടിയിരുന്നു സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കൊറ്റികുട്ടി അവിടേക്ക് കേറിവന്നത്. കൊറ്റിക്കുട്ടികാണെങ്കില്‍ മാരണം ചെയ്യുന്നതിലോക്കെ നല്ല വിശ്വാസവും. സത്താര്ക്ക ഉടനെ തമാശരൂപത്തില്‍ എന്നെ ചൂണ്ടിയിട്ട് പറഞ്ഞു ഇത് തങ്ങള്‍ക്കുട്ടിയാണ്. കുറച്ചൊക്കെ "ഇസ്മിന്റെ" പരിപാടിയുണ്ട്. കൊറ്റിക്കുട്ടിക്ക് എന്ത് ആവശ്യവും ഇയാളോട് പറയാം. കൊറ്റികുട്ടിയാണെങ്കില്‍ അത് കേള്‍ക്കേണ്ട താമസം. കഴിഞ്ഞ ആറരവര്‍ഷമായി അനിയത്തിയും മക്കളുമായി നടത്തുന്ന കേസ്സ് ഒറ്റ ശാസത്തില്‍ അവര്‍ പറഞ്ഞു തീര്‍ത്തു. ഇനി അതിനെന്തന്കിലും ഒരു പോംവഴിയാണ് അവര്‍ക്കാവശ്യം.. അല്പ സൊല്പം മാജിക് എന്റെ കൈവശമുള്ളതിനാല്‍ ഞാനും അതേറ്റു.
പിറ്റേന്ന് വരുമ്പോള്‍ ഒരു ചെറിയ കുപ്പിയില്‍ അല്പം വെളിച്ചെണ്ണയും, കൂടെ ഒരു ടീ സ്പൂണ്‍ ചായപൊടിയും കൊണ്ടുവരാന്‍ ഞാന്‍ കൊറ്റികുട്ടിയോടു പറഞ്ഞു. പിറ്റേന്ന് കാലത്തുതന്നെ കൊറ്റികുട്ടി സംഗതികളെല്ലാം കരുതി വന്നു. പിന്നെ ഞാനും വിട്ടില്ല. അല്പം പഞ്ഞി (കോട്ടന്‍) എടുത്തു നേരത്തെ പറഞ്ഞ വെളിച്ചെണ്ണയും, ചായപ്പൊടിയും സോല്പം വീതം ആ പഞ്ഞിയിലേക്ക് ഒഴിച്ച് കൊറ്റിക്കുട്ടിയുടെ മുഖത്തേക്കും പഞ്ഞിയിലേക്കും മാറി മാറി നോക്കി. മിനിട്ടുകള്‍ക്കകം പഞ്ഞിയില്‍ നിന്ന് ഉഗ്ര സ്ഫോടനത്തോടെ പുകയും തീയ്യും വരാന്‍ തുടങ്ങി. തുടര്‍ന്നുള്ള മന്ത്രോച്ചാരണങ്ങളൊക്കെ കഴിഞ്ഞ് കൊറ്റി കുട്ടിയോട് അതില്‍ നിന്ന് അല്പം ചാരം തോണ്ടി നെറ്റിയില്‍ ചാര്‍ത്താന്‍ പറഞ്ഞു. ഇനി വീട്ടിലെത്തുന്നത് വരെ കേസ്സിനെ കുറിച്ച് ആരോടും സംസാരിക്കരുത് എന്ന് പറഞ്ഞ് കൊറ്റിക്കുട്ടിയോട് വീട്ടില്‍ പോകാന്‍ പറഞ്ഞു.
എന്തിന്നു പറയുന്നു. രണ്ടു ദിവസം കഴിഞ്ഞ് സത്താര്ക്ക എന്നെ ഉടനെ കാണണം എന്ന് പറഞ്ഞു വിളിപ്പിച്ചു. ചെന്നപ്പോള്‍ കണ്ടു കൊറ്റിക്കുട്ടി എന്നെ മുഖം കാണിക്കാന്‍ ഒരുകുല മൈസൂര്‍ പഴവുമായി കാത്തു നില്ക്കുന്നു. “ സംഗതി ഏറ്റു സാറേ“ എന്ന് പറഞ്ഞ് കൊറ്റിക്കുടി ഓടിഎന്റെ അടുത്തു വന്നു. കാര്യം കൂടുതല്‍ തിരക്കിയപ്പോള്‍ എതിര് ഭാഗം വക്കീലിന്റെ കാലോടിഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ടത്രെ!.
എന്തായാലും സംഗതി ഒരു വിധം പറഞ്ഞൊപ്പിച്ചു അവിടെ നിന്നും ഞാന്‍ തടി തപ്പി. അന്ന് വൈകീട്ട് എതിര്‍ഭാഗം വക്കീലിനെ ഞാന്‍ ആശുപത്രിയില്‍ കാണാന്‍ പോയി. വക്കീല്‍ കാറ് നിര്‍ത്തിയിട്ടിരുന്ന സ്ഥലം അല്പം ചരിഞ്ഞ സ്ഥല മായിരുന്നതിന്നാല്‍ കാറിന്റെ ഡോര്‍ വന്ന് കാലില്‍ മുട്ടി എല്ലിനു നേരിയ സ്ക്രാച്ച് വന്നതാണ് കാര്യം. ആശുപത്രിയില്‍ വെച്ച് കൊറ്റിക്കുട്ടിയുടെ കാര്യം പറഞ്ഞതില്‍ പിന്നീട് അവിടെ ഒരു കൂട്ട ചിരിയായിരുന്നു.
പക്ഷെ എല്ലാവരുടെയും ഒരു ചോദ്യം “ അല്ല സമദ്വക്കീലേ എങ്ങിനെയാണ് ചായപ്പൊടിയും വെളിച്ചെണ്ണയും കൂട്ടിയാല്‍ "തീ " വരുന്നത് ?”
ഞാന്‍ ആരെയും നിരാശ പെടുത്തിയില്ല ആ മാജിക്കിന്റെ രഹസ്യം അവിടെ കൂടിയവര്‍ക്കായി വിവരിച്ചു കൊടുത്തു.
അന്ധമായ വിശ്വാസത്തിനെതിരെ മാജിക്കിലൂടെ ബോധ വല്കരിക്കുക എന്നത് മാത്രം. ആ രഹസ്യം അറിയാത്തവര്‍ക്കായി ഒരിക്കല്‍ കൂടി ഞാന്‍ ഇവിടെ പറയട്ടെ.
പൊട്ടാസ്യം പെര്‍മാങ്കനേറ്റും ഗ്ലിസറിനും തമ്മില്‍ രാസ പ്രവര്‍ത്തനം നടക്കുന്നത് ഈ ലിങ്കില്‍ പോയാല്‍ കാണാം........
( http://www.youtube.com/watch?v=80Q3GgeeIVM )
പൊട്ടാസ്യം പെര്‍മാങ്കനെറ്റ് , ഗ്ലിസറിന്‍ എന്നീ രാസ പദാര്‍ഥങ്ങള്‍ കാഴ്ചയില്‍ ചായപ്പൊടിയും വെളിച്ചെണ്ണയും പോലെയാണിരിക്കുന്നത്. ഇവിടെ കൊറ്റിക്കുട്ടി കൊണ്ടുവന്ന യദാര്‍ത്ഥ ചായപ്പൊടിയും വെളിച്ചെണ്ണയും ഞാന്‍ തന്ത്ര പൂര്‍വ്വം മാജിക്കിലൂടെ മാറ്റി , പകരം വെളിച്ചെണ്ണയും ചായപ്പൊടിയും പോലിരിക്കുന്ന ഗ്ലിസരിന്നും, പൊട്ടാസ്യം പെര്‍മാങ്കനെറ്റും എടുത്തു അവ രണ്ടും ആനുപാതികമായി ചേര്‍ത്ത് പഞ്ഞിയില്‍ ഒഴിച്ചു . അവ രണ്ടും ചേര്‍ന്നാല്‍ അവിടെ താപം ഉല്പാദിപ്പിക്കപ്പെടുന്നതാണ് എന്നതാണ് രസതന്ത്രം....
( ഇപ്പോള്‍ ഞാന്‍ ഭാര്യ വീട്ടില്‍ ചെന്നാല്‍ അന്ന് കൊറ്റികുട്ടി ഉമ്മറത്തേക്ക് വരാറില്ല)
Subscribe to:
Post Comments (Atom)
5 comments:
പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം. 'പൊട്ടാസ്യം.....' വായിച്ചു. ചിരിക്കു വക നല്കി. അങ്ങനെ ചില പൊടിക്കൈകളൊക്കെ പണ്ട് ഞാനും കാണിച്ചിട്ടുണ്ട് .വെള്ളം നിറച്ചുവെച്ച കിണ്ണത്തില്‍ തിരികത്തിച്ച് കുടം കമഴ്ത്തുക എന്നൊരു പ്രയോഗം, നമ്മള് മന്ത്രവാദികള്‍ , സ്ഥിരം ചെയ്യാറുള്ളതാണല്ലൊ. ആ പ്രയോഗം വഴി ഞാന്‍ പലരുടേയും രോഗം മാറ്റിയിട്ടുണ്ട്.
ആ മാജിക് കൊള്ളാമല്ലോ മാഷേ
nice 1
കൊള്ളാമല്ലോ..
ഇപ്പോള്‍ അവിടെ എന്തൊക്കെ കണ്കെട്ടി കളിയാണാവോ നടത്തിക്കൊണ്ടിരിയ്ക്കുന്നത്?
ഖാദര്‍ പട്ടേപാടം., ഹല്ലാ..... ചില്ലറ പോടികൈകളൊക്കെ കയ്യിലുണ്ടല്ലെ... എന്നാല്‍ ഇങ്ങോട്ട് പോരട്ടെ ഖാദര്‍ ഭായ്.... പരിചയ പെട്ടതില്‍ സന്തോഷം.ഇനിയും കാണാം.....
ശ്രീ... ഇതൊക്കെ ഇക്കാക്കാന്റെ ഓരോ പൊടികൈകളല്ലേ... ശ്രീ യുടെ ശ്ര്ഷ്ടികളൊക്കെ സമയത്തിനനുസരിച്ച് വായിക്കാറുണ്ട്. ഇനിയും കാണാം. പരിചയ പെട്ടതില്‍ സന്തോഷം.
ജുനൈദെ...സമദിക്കാന്റെ ഈ ബ്ലോഗല് എത്രകാലം നീളുമോ ആവോ. ഇപ്പോള്‍ തന്നെ പഴയപോലെ സമയം കിട്ടുന്നില്ല. സുഖമെന്ന് വിശ്വസിക്കുന്നു. ഇരുമ്പുഴി ഓണ്‍ലൈനില്‍ സമയത്തിനനുസരിച്ച് കേരാറുണ്ട്. ഇരുമ്പുഴി വിശേഷങ്ങള്‍ അപ്ഡേറ്റ് കുറച്ചുകൂടിയാവാം. ഇവിടെയിരുന്ന് വിശേഷങ്ങള്‍ അറിയാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തത് കൊണ്ട് തോന്നുന്നതാവാം. ഇരുമ്പുഴി ഓണ്‍ലൈനില്‍ മുത്തപ്പനെ കുളിപ്പിക്കാന്‍ കൊണ്ട്പോകുന്ന ഫോട്ടോ കണ്ടു. അതില്‍ എന്റെ വക്കീല്‍ ബോര്‍ഡ് ശ്രദ്ധിച്ചോ. എല്ലാം പൊടിയും ചളിയും പിടിച്ചു കിടക്കുന്നു..... ഹാ........ നാട്ടില്‍ വരട്ടെ.....
അജേഷ് ചന്ദ്രന് ബി സി...... താങ്കളെ പരിചയപെട്ടതില്‍ അതിയായ സന്തോഷം. ചാണക്ക്യന്റെ ബ്ലോഗില്വെച്ചാണ് കണ്ടുമുട്ടിയതെന്നു തോന്നുന്നു. എവിടെയോ വിട്ടുപിരിഞ്ഞ ഒരു പഴയ സഹപാഠിയുടെ മുഖവുമായി താങ്കള്‍ക്കു നല്ല സാമ്മ്യം. എത്ര ഓര്‍ത്തിട്ടും എത്തും പിടിയും ക്ലിയരാവുന്നില്ല.... പിന്നെ മാജിക് എന്ന കലാരൂപത്തോട് പണ്ടേ ഭയങ്കര അടുപ്പമാണ്. ഇപ്പോഴും അത് കൂടെയുണ്ട്, അജേഷ് പറഞ്ഞപോലെതന്നെ. ഇവിടെയും സായിപ്പിനെ കണ്ണില്‍ പൊടിയിടാന്‍ ഉപയോഗിക്കാറുണ്ട്.... ഇനിയും കാണാം.
Post a Comment