ഈ ഒരു ലേഖനം കുറച്ചു കാലം മുമ്പ് പ്രസിദ്ധപെടുത്തിയതായിരുന്നു. ചില പ്രാക്ടീഷണര്‍മാരുടെ ആവശ്യ പ്രകാരം ഇത് ഒരിക്കല്‍ കൂടി ഇവിടെ ചേര്‍ക്കുന്നു.
ഒരു നിയമം നിലവില്‍ വന്നാല്‍ അത് ആ രാജ്യത്തിന്റെ ഏതൊക്കെ പ്രദേശത്താണ് പ്രാബല്യത്തില്‍ ഉണ്ടായിരിക്കുക എന്നത് ആ നിയമത്തിന്റെ തുടക്കത്തില്‍ തന്നെ ചേര്‍ത്തിട്ടുണ്ടാകും. ഉദാഹരണത്തിന്ന് ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള ഒട്ടുമിക്ക നിയമങ്ങളും ഇന്ത്യയുടെ ഭാഗം തന്നെയായ ജമ്മു കാശ്മീരില്‍ ബാധകമല്ല. ഇത് ജമ്മു കാശ്മീരിന്റെ ചരിത്രപരമായതും, നിലവിലുള്ള സാമൂഹികവും, രാഷ്ട്രീയവും, ഭൂമി ശാസ്ത്രീയവുമായ അവസ്ഥ കണക്കിലെടുത്താണ്.
എന്നാല്‍ അത്തരത്തിലുള്ള പരികണനകള്‍ ഒട്ടും തന്നെ ഇല്ലെന്നു പറയാവുന്ന കേരള സംസ്ഥാനത്തില്‍ സ്വാതന്ത്ര്യ ലബ്തിക്ക് ശേഷം ഇത്രെയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ചില നിയമങ്ങള്‍ സംസ്ഥാനത്തിനകത്ത് ഒരേ പോലെ നടപ്പിലാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. ഇത് ഭരണഘടന ഓരോ പൗരനും ഉറപ്പ് നല്കുന്ന ആര്‍ട്ടിക്കിള്‍ പതിനാലിന് ഘടക വിരുദ്ധമല്ലെ എന്നതാണ് ഈ ഒരു ലേഖനം എഴുതാന്‍ കാരണമായാത്.
കേരളത്തില്‍ ആയുര്‍വേദ, സിദ്ദ, ഹോമിയോ വൈദ്യ മേഖലയില്‍ പ്രാക്ടീസ് ചെയ്ത് വരുന്നവരാണ് ഇങ്ങനെ ഒരു നിയമ പ്രശ്നത്തില്‍ പെട്ടിരിക്കുന്നത്.
എന്റെ കുടുംബ പശ്ചാത്തലം ഹോമിയോപതിയുമായി ബന്ധപെട്ടിരിക്കുന്നത് കൊണ്ടും ആ ഒരു ചികിത്സാ രീതിയോട് എനിക്കുള്ള താല്പര്യം കൊണ്ടും ഇവിടെ ഹോമിയോപതിയെ കുറിച്ചാണ് എഴുതുന്നത്.
ഇന്ത്യയില്‍ ഹോമിയോപതിയുടെ ചരിത്രം പരിശോധിച്ചാല്‍ 1810 കളിലാണ് ഹോമിയോപതിയുടെ തുടക്കം. ചില ജര്‍മ്മന്‍ ഭിഷഗ്വരന്മാരും, മിഷിനറി പ്രവര്‍ത്തകരും ബംഗാളില്‍ വരികയും ഈ ഒരു വൈദ്യ സമ്പ്രദായത്തെ കുറിച്ച് പ്രചരിപ്പിക്കുകയും ചെയ്ത്. ഹോമിയോപതിയെ കുറിച്ചും അതിന്റെ പിതാവായ ഡോക്ടര്‍ സാമുവല്‍ ഹാനിമാനെ കുറിച്ചും എല്ലാം ഇന്ത്യയില്‍ ആദ്യമായി പ്രചാരണത്തില്‍ കൊണ്ടു വന്നത് ഡോക്ടര്‍ മാന്ലിന്‍ ഹോനിഗ്ബര്‍ഗര്‍ ആണ് എന്നാണ് അ അംഗീകരിച്ചിട്ടുള്ളത്.
1830 കളോടെ അദ്ദേഹം ലാഹോറില്‍ എത്തുകയും അന്ന് പഞ്ചാബ് ഭരിച്ചിരുന്ന മഹാരാജ രഞ്ജിത് സിങ്ങിന്റെ പ്രിയപ്പെട്ട കുതിരയുടെ അസുഖം ചികിത്സിച്ചു സുഖപെടുത്തുകയും ചെയ്തു.
പിന്നീട് അദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള രണ്ടാം സന്ദര്‍ശന സമയം മഹാരാജാവിന്റെ തന്നെ അസുഖം ഹോമിയോപതി കൊണ്ടു ചികിത്സിച്ചു സുഖപെടുത്താന്‍ കഴിഞ്ഞു. അവിടെ മുതലാണ് ഇന്ത്യയില്‍ ഹോമിയോപതിയുടെ വളര്‍ച്ച എന്നതാണ് ചരിത്രം.
ഇന്ത്യയില്‍ പികാലത്ത് ഈ ഒരു വൈദ്യ സമ്പ്രദായത്തെ ഇഷ്ടപെടുകയും സ്വീകരിക്കുകയും ചെയ്ത ഒട്ടനവധി മഹാനമാരുണ്ട്. മഹാത്മാ ഗാന്ധി, രവീന്ദ്ര നാഥ ടാഗോര്‍, സ്വാമി വിവേകാനന്ദ, മതര്‍ തെരേസ്സ, ഡോ: കെ ആര്. നാരായണ്‍, തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. ഇവിടെ ബ്രിട്ടനില്‍ രാക്ജിയും ഹോമിയോപതി ഇഷ്ട പെടുന്നവരുടെ കൂട്ടത്തിലാണെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്.
ഇനി കേരളത്തിലെ ഹോമിയോ ചരിത്ര മൊന്നു നോക്കാം.
സുമാര്‍ നൂറോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ചില മിഷിനറി പ്രവര്‍ത്തകര്‍ കേരളത്തില്‍ എത്തുകയും, അന്ന് പടര്‍ന്നു പിടിച്ചിരുന്ന ഒരു പകര്‍ച്ച വ്യാധിയെ ഹോമിയോ പതിയിലൂടെ നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു.
തുടര്‍ന്ന് സ്വാതന്ത്ര്യ ലബ്ദിക്കും, കേരള സംസ്ഥാന രൂപീകരണത്തിനും എല്ലാം മുമ്പ്, തിരുവിതാംകൂര്‍ ഒരു നാട്ടു രാജ്യമായിരുന്ന കാലത്ത്, തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ മൂലം തിരുനാളിന് ഹോമിയോപതിയില്‍ വളരെ താല്പര്യവും, മതിപ്പും തോന്നുകയും, അങ്ങനെ അദ്ദേഹം 1928 ല്‍ ഹോമിയോപതിയെ ഒരു സ്വീകാര്യമായ ചികിത്സാ രീതിയായി അന്ഗീകരിക്കുകയും ചെയ്തു.തുടര്‍ന്ന് ട്രാവന്‍കൂര്‍ മെഡിക്കല്‍ പ്രാക്ടീ ഷനേഴ്സ് ബില്ല് നിയമ നിര്‍മ്മാണ സഭക്ക് മുന്നില്‍ വെക്കുകയും, കൊല്ലവര്‍ഷം 1119 ചിങ്ങം ഒന്നാം തിയതി, അതായത് 1943 August 17 ന്ന് ടാവങ്കൂര്‍ മെഡിക്കല്‍ പ്രാക്ടീഷ്നെഴ്സ് ആക്റ്റ് നിലവില്‍ വരികയും ചെയ്തു.
അന്ന് ഈ ആക്റ്റിന്റെ കീഴില്‍ അലോപതി, ആയുര്‍വേദ, സിദ്ദ,യൂനാനി, ഹോമിയോപതി, എന്നീ മേഖലകളില്‍ നിന്നുള്ള പ്രധിനിധികളെ ഉള്‍പെടുത്തി തിരുവിതാംകൂര്‍ മെഡിക്കല്‍ കൌണ്‍സില്‍ എന്ന പേരില്‍ ഒരു കൌണ്‍സില്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. അങ്ങനെ പിന്നീട് 1945 മുതല്‍ ആ ആക്റ്റിന്റെ കീഴില്‍ ഹോമിയോപതി പ്രാക്ടീഷ്നെര്‍ മാരെ രെജിസ്റെര്‍ ചെയ്യാന്‍ തുടങ്ങി. അക്കാലത്ത് കല്‍ക്കട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നൊക്കെ ഹോമിയോപതിയില്‍ ബിരുദം നേടിയവരെ A ക്ലാസ് പ്രാക്ടീഷ്ണര്മാരായും, തിരുവിതാംകൂര്‍ സംസ്ഥാന പരിധിക്കുള്ളില്‍ അന്നുവരെ അഞ്ച് വര്‍ഷം പ്രാക്ടീസ് ചെയ്തു വരുന്നവരെ യാതൊരു യോഗ്യതയും നിസ്കര്‍ഷിക്കാതെ B ക്ലാസ് പ്രാക്ടീഷണര്‍മാരായും രജിസ്റെര്‍ ചെയ്തു.
അപ്പ്രകാരം രെജിസ്റെര്‍ആരംഭിച്ചതില്‍, വെറും പതിമൂന്നു പേരാണ് അന്ന് "എ "ക്ലാസായി രെജിസ്റെര്‍ ചെയ്തത്.എന്നാല്‍ ഇരുനൂറില്‍ പരം പ്രാക്ടീഷ്ണര്മാര് "ബി"ക്ലാസായി രെജിസ്റെര്‍ ചെയ്യുകയുണ്ടായി. ഇവിടം മുതലാണ് കേരളത്തിലെ ഹോമിയോപതിയുടെ ചരിത്രം തുടങ്ങുന്നത്.
ഞാന്‍ ഈ പറഞ്ഞത്, തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ മാത്രം കാര്യമാണ്.എന്നാല്‍ അന്ന് കൊച്ചി സംസ്ഥാനത്തും,അന്നത്തെ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിലും, മൈസൂര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാസര്‍കോടും, ഇതുപോലെ ഹോമിയോപതി പ്രാക്ടീസ് ചെയ്തു വരുന്നവരുണ്ടായിരുന്നു.
അക്കാലത്ത് കൊച്ചി സംസ്ഥാനത്തിലെ മെഡിക്കല്‍ നിയമത്തില്‍ ഹോമിയോപതി ഉള്പെട്ടിട്ടില്ലായിരുന്നു. അതുപോലെ മലബാര്‍ പ്രദേശം അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ കീഴിലായിരുന്നെങ്കിലും ആ മദ്രാസ് സംസ്ഥാനത്തിന്റെ മെഡിക്കല്‍ നിയമത്തിലും ഹോമിയോപതി ഉള് പെട്ടിട്ടില്ലായിരുന്നു.
തുടര്‍ന്ന് 1949 ജൂലൈ ഒന്നാം തിയതി തിരുവിതാംകൂര്‍ സംസ്ഥാനവും, കൊച്ചി സംസ്ഥാനവും കൂട്ടി ചേര്‍ത്ത് തിരുകൊച്ചി സംസ്ഥാനം രൂപീകരിക്കുകയുണ്ടായി.
തിരുകൊച്ചി സംസ്ഥാനം നിലവില്‍ വന്നതോടെ രണ്ട് സംസ്ഥാനങ്ങളിലെയും മെഡിക്കല്‍ നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി, ഏകീകരിച്ച് തിരുകൊച്ചി സംസ്ഥാനത്തിന് ഒരൊറ്റ മെഡിക്കല്‍ നിയമം കൊണ്ടുവന്നു. അതാണ് 1953 ലെ ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ പ്രാക്റ്റീഷനേഴ്സ് ആക്റ്റ്. ഈ നിയമത്തില്‍ അന്നുവരെ തിരുകൊച്ചി സംസ്ഥാനത്തിന്റെ പരിധിക്കുള്ളില്‍ ഹോമിയോപതി പ്രാക്ടീസ് ചെയ്തു വരുന്നവരില്‍ അഞ്ച് വര്‍ഷം പ്രാക്ടീസ് പരിചയ മുള്ളവരെ "ബി" ക്ലാസ് പ്രാക്ട്ടീഷണര്‍മാരായും, അഞ്ച് കൊല്ലത്തില്‍ താഴെയുള്ളവരെ ലിസ്റ്റില്‍ ഉള്‍പെടുത്തി "ലിസ്റ്റെഡ പ്രാക്ട്ടീഷനേഴ്സ്" എന്ന പേരില്‍ രെജിസ്റ്റെര്‍ ചെയ്യാനും, അവര്‍ അഞ്ച് കൊല്ലം തികയുമ്പോള്‍ "ബി" ക്ലാസ് രെജിസ്ട്ട്രെഷന്‍ നല്‍കാനും തീരുമാനിച്ചു. അത് പ്രകാരം അന്ന് കോളേജു തലത്തിലെ ബിരുദം നേടിയ 70 പേരെ "A " ക്ലാസ് പ്രാക്റ്റീഷണര്‍മാരായും 260 പേരെ "B " ക്ലാസ്പ്രാക്ട്ടീഷ്നര്‍മാരായും, 321 പേരെ ലിസ്റ്റെട് പ്രാക്ട്ടീഷണര്‍മാരായും ചേര്‍ത്തിട്ടുണ്ട്.
പിന്നീട് തിരുക്കൊച്ചി സംസ്ഥാനത്തോടൊപ്പം അതുവരെ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മാലബാര്‍ ജില്ലയും, മൈസൂര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാസര്‍കോട് താലൂക്കും കൂട്ടിചെര്‍ത്തുകൊണ്ട് മലയാളം സംസാരിക്കുന്ന പ്രദേശങ്ങള്‍ യോജിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 1956 ല്‍ കേരള സംസ്ഥാനം രൂപം നല്കി.കേരള സംസ്ഥാന രൂപീകരണ സമയത്ത് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, കാസര്‍കോട്, എന്നീ പ്രദേശങ്ങളില്‍ നില നിന്നിരുന്ന പല നിയമങ്ങളും എകീകരിപ്പികുകയും,മറ്റു ചിലവ ഭേദഗതികള്‍ വരുത്തി ഏകീകരിക്കുകയും, മറ്റു ചിലത് ഒഴിവാക്കുകയും, ചില നിയമങ്ങള്‍ മാറ്റങ്ങളൊന്നും വരുത്താതെ അതെ പോലെ നില നിര്‍ത്തുകയും ചെയ്തു. ഇതില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്താതെ നില്ക്കുന്ന ഒന്നാണ് മെഡിക്കല്‍ നിയമം. മെഡിക്കല്‍ നിയമത്തിലെ "അഡാപറ്റേഷന്‍" നിയമത്തില്‍ മലബാര്‍ പ്രദേശത്തും, കാസര്‍കോട് താലൂക്കിലും ഉണ്ടായിരുന്ന അലോപതി ഡോക്ടര്‍മാരെ തിരുവിതാംകൂര്‍ കൊച്ചിന് രെജിസ്റ്ററില്‍ ചേര്‍ക്കുന്നതിന് ആ T . C ആക്ടില്‍ 47 A എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കുക മാത്രമാണ് അന്ന് ചെയ്തത്. കേരള സംസ്ഥാന രൂപീകരണ സമയത്ത് തിരുകൊച്ചി സംസ്ഥാനത്ത് ഹോമിയോപതിക്ക് നിയമം നിലവിലുള്ളതും, എന്നാല്‍ മദിരാശി സംസ്ഥാനത്തും, മൈസൂര്‍ സംസ്ഥാനത്തും ഹോമിയോപതിക്ക് നിയമം ഇല്ലാതിരുന്ന സംസ്ഥാനങ്ങ ളാ യാതിനാല്‍ അതിലെ മലബാര്‍ ജില്ലയും, കാസര്‍കോട് താലൂക്കും, സ്വാഭാവികമായി ഹോമിയോപതിക്ക് നിയമം ഇല്ലാത്ത മേഖലകളായി മാറി.
എന്നാല്‍ കേരള സംസ്ഥാന രൂപീകരണ ശേഷം മദിരാശി സംസ്ഥാനത്തും മൈസൂര്‍ സംസ്ഥാനത്തും ഹോമിയോപതിക്ക് നിയമമുണ്ടാക്കുകയും ,പ്രത്യേക യോഗ്യതകള്‍ ഒന്നും ഇല്ലാതെ ഹോമിയോപതി മാത്രം പ്രാക്ടീസ് ചെയ്തു വരുന്നവര്‍ക്ക് അവരുടെ പരിച്ചയാടിസ്ഥാനത്തില്‍ പ്രാക്ടീസ് തുടരാനുള്ള അംഗീകാരം നല്കുകയുമാണുണ്ടായത്.
1973 ലാണ് പിന്നീട് ഹോമിയോപതി സെണ്ട്രല് കൗണ്‍സില്‍ ആക്റ്റ് നിലവില്‍ വന്നത്. ആ ആക്റ്റിന്റെ 15 (c ) വകുപ്പില്‍ ഒരു സംസ്ഥാന നിയമം നിലവില്‍ ഇല്ലെങ്കില്‍ ഈ ആക്റ്റ് വരുമ്പോള്‍ അഞ്ച് വര്‍ഷം പ്രാക്ടീസ് ഉള്ളവര്‍ക്ക് അംഗീകാരം നല്കാന് പറയുന്നുണ്ട്.എന്നാല്‍സെന്‍ട്രല്‍ കൗണ്‍സില്‍ ആക്റ്റിന്റെ ആനുകൂല്യവും മലബാര്‍ മേഖലയില്‍ പ്രാക്ടീസ് ചെയ്തു വരുന്നവര്‍ക്ക് ലഭിച്ചില്ല. അതെ പോലെ കേരളത്തിലെ മെഡിക്കല്‍ നിയമത്തില്‍ തിരുകൊച്ചി നിയമത്തിന്റെ പരിധി കൂട്ടുകയും ചെയ്തിട്ടില്ല.
ഇവിടെയാണ് ഞാന്‍ തുടക്കത്തില്‍ പറഞ്ഞ ഭരണ ഘടനയിലെ പതിനാലാം ആര്‍ട്ടിക്കിളിനു വിരുദ്ധമായതല്ലേ ഇത് എന്ന ചോദ്യം ഉയര്‍ന്നു വരുന്നത്.
ഈ ഒരു പ്രശ്നവുമായി മലബാര്‍ മേഖലയിലെ ആയുര്‍വേദ, ഹോമിയോ പ്രാക്ടീഷ്ണര്മാര് കോടതിയെ സമീപിച്ചപ്പോഴാണ് ഈ നിയ പ്രശനത്തിലേക്ക് എന്റെ ശ്രദ്ധതിരിഞ്ഞത്.ഈ കാര്യങ്ങള്‍ ഇന്ത്യന്‍ ഭരണ ഘടനയിലെ നിര്‍ദേശക തത്ത്വങ്ങളില്‍ പെട്ടവയായത് കൊണ്ട് ( Directive Principles of State Policy are the guidelines of the framing of laws by the Government. These provisions are set out in part 4 of the Constitution and they are not enforceable by the court, but the principles on which they are based are fundamental guidelines for governance that the state is expected to apply in framing and passing laws.) കൊണ്ടായിരിക്കാം നിയമ നിര്‍മ്മാണ സഭക്ക് ഈ പ്രശനം തീര്‍ക്കാന്‍ വലിയ താല്പര്യം കാണാത്തത്
ഹോമിയോപതി, ആയുര്‍വേദ, സിദ്ദ, യൂനാനി തുടങ്ങിയ മേഖലയില്‍ വേണ്ടത്ര കോളേജുകളോ മറ്റു അന്ഗീ കൃത പഠന സ്ഥാപനങ്ങളോ നിലവില്‍ ഇല്ലാതിരുന്ന കാലത്ത് ഈ വൈദ്യ സമ്പ്രദായങ്ങളോടുള്ള താല്പര്യംകൊണ്ട് മാത്രം അവ കരസ്ഥമാക്കി, നിയമ തടസ്സ മില്ലാതിരുന്നതിനാല്‍ പ്രാക്ടീസ് തുടങ്ങി, മുപ്പതും, നാല്പതും വര്‍ഷങ്ങള്‍ പിന്നിട്ടവരെ മലബാറില്‍ നമുക്ക് കാണാം. ഒരുകാലത്ത് കോളേജു വിദ്ദ്യഭ്യാസം നേടിയ ഹോമിയോ, ആയുര്‍വേദ ഡോക്ടര്‍മാര്‍ കടന്നു ചെല്ലാന്‍ മടിച്ചിരുന്ന മലബാറിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഹോമിയോയും, ആയുര്‍വേദവും, യൂനാനിയുമൊക്കെ പരിച്ചയപെടുത്തിയവരാണ് ഇവര്‍.
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂരിന്റെ ഏതാനും ഭാഗങ്ങള്‍ എന്നിവ ഉള്‍കൊള്ളുന്ന മലബാര്‍ മേഖലയില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ആക്റ്റിന്റെ 15 (3) (c) വകുപ്പിന്റെ ആനുകൂല്ല്യം ലഭിക്കാതിരിക്കുന്നത് ഇന്ത്യന്‍ ഭരണ ഘടനയിലെ പതിനാലാം ആര്‍ട്ടിക്കിളിനു വിരുദ്ധമാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.
26 comments:
നമസ്കാരം വക്കീല്‍ സാര്‍, താങ്കളുടെ ബ്ലോഗില്‍ എത്തിപെടാന്‍ വളരെ വൈകി പോയി. എന്റെ ഒരു സുഹൃത്ത് വഴിയാണ് ബ്ലോഗ് കാണാന്‍ ഇട വരുന്നത്. എന്നെ പോലെ മലബാറില്‍ പ്രാക്ടീസ് ചെയ്തു വരുന്നവരുടെ ജീവിതമാണ് അങ്ങ് ഇവിടെ എഴുതി വെച്ചിരിക്കുന്നത്. താങ്കളെ പോലുള്ള നിയമ മറിയുന്നവര്‍ ഇടപെട്ട് ഇക്കാര്യത്തില്‍ വേണ്ട നിര്‍ദേശം സര്ക്കാരിന്നു നല്കുമല്ലോ..... സ്നേഹ, ബഹുമാനങ്ങളോടെ.... അക്ബര്‍
സംഭവം വ്യക്തമാണ്. ഹോമിയെപതിയെ കുറിച്ച് കുറെ അറിവികളും കിട്ടി.
പക്ഷെ, ഏതിലുമുള്ള വ്യാജന്മാരെ തിരിച്ചറിയേണ്ടതും തുറത്തേണ്ടതുമല്ലേ…?
പത്താം ക്ലാസ് പസ്സാകാത്തവർ പോലും ഡക്ട്ടറാകുന്ന ഈ കലികാലത്തിൽ.
ഞാൻ ഒരു പേഷ്യന്റ്.
അക്ബര്‍...
താങ്കളുടെ വായനക്കും അഭിപ്രായത്തിനും നന്ദിയുണ്ട്.
പിന്നെ "താങ്കളെ പോലെ നിയമ മറിയുന്നവര്‍" എന്ന പ്രയോഗം ഒഴിവാക്കാമായിരുന്നു.
നിയമസഭാ കമ്മറ്റിക്കും,
ശ്രീമതി ടീച്ചറുടെയും മുന്നില്‍ പ്രശ്നം ഇപ്പോള്‍ നില്‍ക്കുന്നുണ്ടെന്ന് താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ.
പ്രിയപെട്ട സാദിഖ്.
വളരെ നല്ല തുറന്ന ഒരഭിപ്രായം. ഇവിടെ ഒരു പ്രശ്നമുള്ളത് ഈ മുളച്ചു വരുന്ന വ്യാജന്മാരുടെ വരവു നിര്‍ത്താന്‍ പര്യാപ്തമായ ഒരു നിയമം നാട്ടിലില്ല എന്നത് കൂടി ഞാന്‍ ഈ ലേഖനത്തില്‍ അര്‍ത്ഥ മാക്കുന്നുണ്ട്. "ഭരണഘടനയിലെ നിര്‍ദേശക തത്ത്വങ്ങളില്‍ പെട്ടവയായതിനാലാവാം നിയമ നിര്‍മാണ സഭക്ക് ഇതില്‍ വലിയ താല്പര്യം കാണിക്കാത്തത്" എന്ന ഭാഗം ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. "മെഡിക്കല്‍ മേഖലയിലെ വ്യാജന്മാര്" എന്ന തലക്കെട്ട് ഇതിനു നല്കാന് കരുതിയതായിരുന്നു. അപ്പോള്‍ അന്‍പതും അറുപതും വയസ്സ് പിന്നിട്ടു നില്ക്കുന്ന കുറേ പ്രാക്ടീഷ്ണര്‍മാരുടെ സങ്കടം ആരും കാണാതെ പോകും.
വീട് പൂട്ടാതെ പോയാല്‍ കള്ളന്മാര് മോഷ്ടിച്ച് കൊണ്ടേയിരിക്കും,വീട് ഭദ്രമായി താഴിട്ടു പൂട്ടുക എന്നത് വീട്ടുടമസ്ഥന്റെ കടമയാണ്.
നിയമം എനിക്കറിയില്ല, എങ്കിലും വാളെടുത്തവരൊക്കെ വെളിച്ചപ്പാടെന്ന മട്ടിൽ നാലണപ്പുസ്തകം വായിച്ച് ഹോമിയോ ഡോക്റ്റർമാരാകുന്നത് തടയാൻ നിയമം വേണം, വളരെക്കാലമായി പ്രാക്റ്റീസ് ചെയ്യുന്നവരെ അതിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാമല്ലോ. താങ്കളുടെ ലേഖനം ഗൌരവമായി പ്രശ്നത്തെ സമീപിച്ചിട്ടുണ്ട്.
ത്രിശ്ശുർ മലബാർ മേഖലയിലോ തിരു കൊച്ചി മേഖലയിലോ?
മുമ്പ് വായിച്ചിട്ട് കമ്മന്റിയിട്ടുള്ളതാണ് .....
എന്നാലും വെറുതെ മിണ്ടിപ്പറഞ്ഞുപോകുന്നിതാാ..
ശ്രീനാഥന്‍ വളരെ നല്ല ഒരു അഭിപ്രായം.
മുപ്പതും,നാല്പതും വര്‍ഷങ്ങള്‍ ഈ മേഖലയില്‍ പ്രാക്ടീസ് ചെയ്തു വരുന്നവര്‍ കൂട്ടായും,അല്ലാതെയും ബഹുമാനപെട്ട ഹൈകൊടതിയെയും,സുപ്രീം കോടതിയെയും വളരെ നാള് മുമ്പേ സമീപിചിരുന്നതാണ്. ശ്രീനാഥന്‍ പറഞ്ഞ പോലെ വളരെ പ്രായം ചെന്നവരെ അതില്‍ നിന്ന് ഒഴിവാക്കാമല്ലോ.... എന്ന് പറഞ്ഞതില്‍, ഒഴിവാക്കാനും,കൂട്ടിച്ചേര്‍ക്കാനും ആവശ്ശ്യമായ നിയമം നാട്ടില്‍ വേണ്ടേ.? ഒരു ഏകീകൃത മെഡിക്കല്‍ നിയമം ഉണ്ടാക്കാന്‍ കോടതികള്‍ ഇതിനകം സര്‍കാരിന് നിര്‍ദേശം കൊടുത്ത് കഴിഞ്ഞിട്ടുള്ളതാണ്.അത് നല്കി കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇന്നും അത് നിയമ നിര്‍മാണ സഭക്ക് മുന്നില്‍ പരികണനയിലാണ്. ഇവിടെയാണ് നിര്ദെശകതത്ത്വങ്ങളില് സര്‍ക്കാര്‍, നിയമ നിര്‍മ്മാണം നടത്താന്‍ വരുത്തുന്ന കാലതാമാസ്സം നാം കാണേണ്ടത്. ഈ മേഖലയില്‍ വേണ്ടത്ത്ര യോഗ്യതയില്ലാത്തവര്‍ ഇനിയും കടന്നു വരുന്നത് തടയാനും, യോഗ്യരായിട്ടുള്ളവരുടെ സോയിരമായ പ്രാക്ടീസിനും ഒരു ഏകീകൃത മെഡിക്കല്‍ നിയമം അടിയന്തിരമാണ്.
വക്കീല്‍ സാറിന്റെ ബ്ലോഗു വായിച്ചു.
ഞാന്‍ അറുപത്തിമൂന്നു വയസ്സായ ഒരു വൃദ്ധന്, ഇപ്പോള്‍ മലബാറില്‍ പ്രാക്ടീസ് ചെയ്തു വരുന്നു. എന്റെ കൂടെ പ്രാക്ടീസ് തുടങ്ങിയിരുന്ന തിരുവിതാംകൂറിലെ പലരും ഇന്ന് മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എം ഡി യായി ഇരിക്കുന്നവര്‍ വരെയുണ്ട്.അതും അന്ഗീകൃത യോഗ്യതയോടെ. എന്റെ ഈ ആയുസ്സിനിടക്ക് ഒരു നിയമം വന്ന് എനിക്ക് അംഗീകാരം കിട്ടാനുള്ള യോഗമുണ്ടാകുമെന്നു തോന്നുന്നില. ആശംസകളോടെ. ശ്രീധരന്
കാക്കര......
വലിച്ചു നീട്ടിയുള്ള എഴുത്തില്‍ പറ്റിയ അബദ്ധം, ചൂണ്ടി കാണിച്ചതില്‍ നന്ദിയുണ്ട്. തൃശ്ശൂരിന്റെ ഏതാനും ഭാഗങ്ങള്‍ എന്നാക്കി തിരുത്തിയിട്ടുണ്ട്.
മുരളി ചേട്ടനോട് പ്രത്യേകിച്ച് ഒന്നും പറയുവാനില്ല. ഇതിന്റെ ആദ്യ പോസ്റ്റില്‍ കമണ്ടിയിട്ടുള്ളതാണ്. എന്നാലും കിടക്കട്ടെ ഒരു നന്ദി....
ശ്രീധരേട്ടന്...
താങ്കളെ പോലുള്ളവരുടെ സേവനം സമൂഹം ഒരിക്കലും മറക്കാന്‍ പാടില്ല. ഈ വൈദ്യ സമ്പ്രദായങ്ങള്‍ പ്രചരിപ്പിക്കാന്‍ താങ്കളെ പോലുള്ളവര്‍ നടത്തിയ ശ്രമങ്ങള്‍ ഒരു കടലാസു വഴി അംഗീകാരം ലഭിച്ചില്ലെങ്കിലും, ജനങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട്. ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് കാത്തിരിക്കാം.
ലേഖനം വളരെ നന്നായി മാഷെ. നിയമവശങ്ങളെക്കുറിച്ച് വലിയ പിടിപാട് ഒന്നും ഇല്ലെങ്കിലും വ്യാജന്മാരെ തടയാന്‍ നിയമം കൃത്യമായി തന്നെ വേണം. പഴയ്ത് പൊലെ ഇപ്പോള്‍ ജനങ്ങള്‍ കൂടുതല്‍ ഇത്തരം ചികില്സയിലെക്ക് തിരിയുന്ന ഘട്ടത്തില്‍. അവിടെ വിശ്വാസം നഷ്ടപ്പെടരുത്.
ഭാവുകങ്ങള്‍..
ഹൊമിയോ ഡോക്ടര്‍മാരാണ്
നാടെങ്ങും..വ്യാജനാര്,നിര്വ്യാജനാര്
എന്നൊന്നും ചോദിക്കരുത്..ദയവായി !
പാവപ്പെട്ട രോഗികളും ഇക്കാര്യം അന്വേഷിക്കാറേയില്ല,രോഗികള്‍ ആകെക്കൂടി
ശ്രദ്ധിക്കുന്നത് തങ്ങളുടെ രോഗംശമിക്കുന്നല്ലോ
എന്ന് മാത്രമാണ്.ഒരു കണക്കിന് ഹോമിയോ
ഡോക്ടര്‍മാരുടെ കാര്യത്തിലെങ്കിലും ഈ കാര്യം
ശരിയാണ് എന്ന് സമ്മതിച്ച്കൊടുക്കേണ്ടിവരും
നമുക്ക് ! മെനക്കെട്ട് ഡീഗ്രിയെടുത്ത് പുതുതായി
ചികിത്സ തുടങ്ങിയ പലരേക്കാളും,രോഗികള്‍ക്
ആശ്വാസവും രോഗശമനവും ലഭ്യമാവുന്നത്
ഹരത്തിന് പുസ്തകം വായിച്ച് മനസ്സിലാക്കി
സ്വയംചികിത്സയിലൂടെ ആത്മവിശ്വാസം നേടി രംഗം കയ്യടക്കിയ സാദാ “ഡോക്ടര്‍“മാരില്‍
നിന്നാണെന്ന് നമുക്കറീയാം !
(ഇവരെ,ഡിഗ്രിയില്ല എന്ന ഒറ്റക്കാരണം
കൊണ്ട് വ്യാജന്മാര് എന്ന് പറയാന്‍ വരട്ടെ..!)
ഞങ്ങളുടെ കുടുംബ “ഡോക്ടര്‍”ഇപ്പോഴും
ഈ ജനുസ്സില്‍ പെട്ട പ്രായമുള്ള ഒരാളാണ്
എന്ന് കൂടി അറിയുക..അദ്ദേഹത്തിന് ഒരു
പ്രത്യേക സ്ഥാനം തന്നെ യഥാര്‍ത്ഥ
ഡോക്ടര്‍മാര്‍ക്കിടയിലുണ്ട് എന്ന് കൂടി നാം
അറിയുക.ഈ നീണ്ട കാലയളവിലെ
ചികിത്സക്കിടയില്‍ എന്തെങ്കിലും കൈപ്പിഴ
സംഭവിച്ചതായി യാതൊരു പരാതിയും ഇല്ല
എന്നതും ശ്രദ്ധേയമാണ്!
ഒരു അപകടത്തില്‍ നട്ടെല്ല് തകര്‍ന്ന്
കിടപ്പിലായ ഈയുള്ളവന് ആറ് മാസക്കാലം
പരീക്ഷണാര്‍ഥം,മരുന്ന് നല്‍കിയെങ്കിലും
പിന്നീട് മരുന്നൊന്നും സേവിക്കേണ്ടതില്ല
എന്നാണ് നിര്‍ദ്ദേശം തന്നത്.വിദഗ്ധരായ
അലോപ്പതി ഡോക്ടര്‍മാര്‍ നേരത്തെ, എന്റെ
കാര്യത്തിലിനി വൈദ്യശാസ്ത്രത്തില്‍ ഒരുവിധ
പരിഹാരവുമില്ല എന്ന് കണ്ടെത്തിയിരുന്നു !
പക്ഷെ,ഇടക്കിടെ യൂറിനറി ഇന്ഫെക്ഷന്
ഉണ്ടായിരുന്ന എനിക്ക് ഈ നാടന്‍ പുസ്തക
വൈദ്യന്റെ മരുന്ന്മൂലം അതിന് നല്ല ശമനം ലഭിച്ചു എന്ന് കൂടി അറിയുക.
അത് കൊണ്ട് നിയമം നിയമത്തിന്റെ വഴിക്ക് പോവുമ്പോള്‍ ഇത്തരം സേവകരെ നാം
മാനിച്ചേ പറ്റൂ..!നിലവില്‍ പ്രേക്റ്റീസ് ചെയ്യുന്നവര്‍ അങ്ങിനെയങ്ങ് പൊയ്ക്കോട്ടെ
എന്ന് വെക്കാം...പുതുതായി കേവലപുസ്തക
വായനയിലൂടെ ചെറുപ്പക്കാരായാവരൊന്നും
പഴമക്കാരെപ്പോലെ,രംഗത്ത് വരാനിനി
യാതൊരു സാദ്ധ്യതയുമില്ലാ..
ലേഖനത്തില്‍ ഈ വിഭാഗത്തിന്റെ സങ്കടം
താങ്കള്‍ നന്നായി പരിഗണിച്ചിരിക്കുന്നു,നന്ദി..
ലേഖനം സ്ഥാനത്ത് തന്നെ,വക്കീലേ..
അഭിനന്ദനങ്ങള്‍.
informative..
and
Nice way of writing..!
thanks
വിഷയ പരിചയം വളരെ കുറവാണ്... എന്നാല്‍ വായിച്ചപ്പോള്‍ കൂടുതല്‍ അറിയാനായി രണ്ടു ദിവസം ഉത്സാഹം കാണിച്ചു...
പങ്കുവെച്ചതിന് നന്ദി!
സസ്നേഹം
കൊച്ചുരവി
ഏറെ നേരം താങ്കളുടെ ബ്ലോഗിൽ ചിലവഴിച്ചു എല്ലാം ഉപകരപ്രദമായ അറിവുകൾ ..
നന്ദി
ഒരു നുറുങ്ങ് രേഖപ്പെടുത്തിയ കാര്യങ്ങളും ചർച്ചാവിഷയമാക്കേണ്ടതാണ്
samad bhayi kalakki . whats ur orkut id? give ur e mail and phone number pls .
aashamsakal............
!;
നന്ദിയുണ്ട് സമദ്...
ഈ അറിവു പങ്ക് വച്ചതിന്..
പുതിയ അറിവുകള്‍!
ആശംസകള്‍.
അപ്പോള്‍ നിയമവശം അറിയാന്‍ ഇത് വഴി ഇനിയും വരാം...നല്ല ഉപകാരപ്രദമായ പോസ്റ്റ് , ഇടയ്ക്കിടെ ഇങ്ങിനെ ഓരോന്ന് പറഞ്ഞു തരണമെന്ന അപേക്ഷയോടും ആശംസകളോടും കൂടി ..
സമദ്, നന്നായിരിക്കുന്നു...കലാ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളില്‍ മാത്രമല്ല ആതുര സേവന രംഗത്തും വ്യാജന്മാര് ഉണ്ടെന്ന സത്യം എല്ലാവര്ക്കും അറിയാമെങ്കിലും, അത് കണ്ടെത്തുവാന്‍ എന്താണ് പോംവഴി? എറണാകുളത്ത് "പടിയാര്‍ മെമ്മോറിയല്‍ ഹോമിയോപതി കോളേജില്‍" വെറുതെ ഒരു രസത്തിനു കയറിയിറങ്ങി പിന്നെ രാഷ്ട്രീയവും പുറത്ത് മറ്റനാധി കളികളും കളിച്ച് കോഴ്സ് മുഴുമിപ്പിക്കാതെ വ്യജനായി മലപ്പുറത്ത് എവിടെയോ പ്രാക്ടീസ് ചെയ്യുന്ന ഒരു വ്യാജനെ എനിക്കറിയാം. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കഥയാണ് കേട്ടോ. ഇപ്പോള്‍ എവിടെയാണെന്നറിയില്ല. (റഷ്യയിലെക്കോ മറ്റോ ഉപരിപഠനാര്‍ത്ഥം പോയി എന്ന് ആരോ പിന്നെ പറഞ്ഞ പോലെ ഒരോര്‍മ്മ). നിയമവശങ്ങളെ പറ്റി പറഞ്ഞു തന്നതിന് നന്ദി സമദ്.
ജയ് ഹിന്ദ്
ലേഖനം ഹോമിയോപൊതിയെ കുറിച്ച് അറിവ് നല്കിയ ലേഖനം നന്നായി
എന്റെ സമദ് ഭായ് താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
🙏🙏🙏വളരെ നന്ദി advt samad, വിഷയം വെക്തമായി അവതരിപ്പിച്ചു
Post a Comment